കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; സീറ്റ് കിട്ടാത്ത എംഎല്‍എ മറുകണ്ടം ചാടി, ആം ആദ്മിയിലേക്ക്

Google Oneindia Malayalam News

അഹമ്മദാബാദ്: ഇനി ദിവസങ്ങള്‍ മാത്രമാണ് ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ളത്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണ്. ഇത്തവണയും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താനാണ് ബി ജെ പി നീക്കം. എന്നാല്‍ സംസ്ഥാനത്ത് അട്ടിമറി വിജയം ലക്ഷ്യമിട്ട് ബി ജെ പിയും ആം ആദ്മിയും സജീവമാണ്. ഇപ്പോഴിതാ സംസ്ഥാനത്ത് ബി ജെ പിക്ക് തിരിച്ചടിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

1

ഗുജറാത്തിലെ ഖേഡ ജില്ലയിലെ മതര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി ജെ പി എം എല്‍ എ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വിജയിച്ച കേസരിസിന്‍ഹ് സോളങ്കി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതായി സംസ്ഥാന ഘടകം പ്രസിഡന്റ് ഗോപാല്‍ ഇറ്റാലിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2

കോൺഗ്രസിനെ ഞെട്ടിച്ച് ഗുജറാത്തിൽ മറ്റൊരു എംഎൽഎ കൂടി രാജിവെച്ചു, 2 ദിവസത്തിനിടെ 3 പേർകോൺഗ്രസിനെ ഞെട്ടിച്ച് ഗുജറാത്തിൽ മറ്റൊരു എംഎൽഎ കൂടി രാജിവെച്ചു, 2 ദിവസത്തിനിടെ 3 പേർ

ജനകീയ നേതാവും ഭയമില്ലാതെ പ്രവര്‍ത്തിക്കുന്ന എം എല്‍ എുമായ കേസരിസിന്‍ഹ് സോളങ്കി അരവിന്ദ് കെജ്രിവാളിന്റെ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണെന്ന് ഗോപാല്‍ ഇറ്റാലിയ പറഞ്ഞു. അദ്ദേഹത്തെ ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.

3

ഈ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ സത്യസന്ധമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസരിസിന്‍ഹ് സോളങ്കിയെ സ്വാഗതം ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബി ജെ പി തങ്ങളുടെ 160 പേരുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു.

4

'അതോണ്ട് ജാവോ എന്ന് തന്നെ പറയും, മലയാളത്തിൽ കടക്ക് പുറത്തെന്നെന്നും';പിവി അന്‍വർ'അതോണ്ട് ജാവോ എന്ന് തന്നെ പറയും, മലയാളത്തിൽ കടക്ക് പുറത്തെന്നെന്നും';പിവി അന്‍വർ

ഈ പട്ടികയില്‍ മതര്‍ മണ്ഡലത്തില്‍ കേസരിസിന്‍ഹ് സോളങ്കിക്ക് പകരം കല്‍പേഷ് പര്‍മാറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 2014ലും 2017ലും സോളങ്കിയായിരുന്നു ഇവിടെ മത്സരിച്ച് ജയിച്ചത്. 2014ല്‍ അന്നത്തെ എം എല്‍ എ ദേവുസിന്‍ ചൗഹാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സോളങ്കി വിജയിച്ചത്. ദേവുസിന്‍ ചൗഹാന്‍ ഇന്ന് കേന്ദ്ര മന്ത്രിയാണ്.

5

അതേസമയം, കോണ്‍ഗ്രസിന് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ തിരിച്ചടി സംഭവിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ മാത്രം 3 സിറ്റിംഗ് എം എല്‍ എമാരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. തലാല എംഎല്‍എ ഭഗവാന്‍ ഭായ് ഡി ഭറാഡും മുതിര്‍ന്ന നേതാവായ മോഹന്‍ സിംഗ് രത്വയുമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എം എല്‍ എമാര്‍. ഇതില്‍ രത്വ കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ഭഗാവാനും ഉടന്‍ ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

6

തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഈ സമയത്ത് എം എല്‍ എമാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. എന്നാല്‍ ഇത്തവണ ബി ജെ പിയെ താഴെയിറക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ വരവ് കോണ്‍ഗ്രസിന് പ്രതിസന്ധി സൃഷ്ടിക്കും. ബി ജെ പി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടമാകാന്‍ സാധ്യതയുണ്ട്.

7

മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ തീര്‍ന്നില്ല; സൗജന്യ ഭക്ഷണമില്ല, ആഴ്ച്ചയില്‍ 80 മണിക്കൂര്‍ ജോലി, കടുപ്പം!!മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ തീര്‍ന്നില്ല; സൗജന്യ ഭക്ഷണമില്ല, ആഴ്ച്ചയില്‍ 80 മണിക്കൂര്‍ ജോലി, കടുപ്പം!!

ഇതിനിടെ ബി ജെ പി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 38 എംഎല്‍എമാരെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് പട്ടിക. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, പട്ടേല്‍ പ്രക്ഷോഭ നേതാവും മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അധ്യക്ഷനുമായിരുന്നു ഹര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെത്തിയ 7 എം എല്‍ എമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ബി ജെ പി പ്രഖ്യാപിച്ചത്.

English summary
Kesarisinh Solanki joined the Aam Aadmi Party after being denied a seat to contest the elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X