'ഒട്ടേറെ സ്ത്രീകളുമായി അവിഹിതം, വഴങ്ങാത്തവര്‍ക്ക് ഭീഷണി'; അമൃത്പാല്‍ സിംഗിന്റെ ഞെട്ടിക്കുന്ന ജീവിതം

അമൃത്സര്‍: പൊലീസിന്റെ കണ്ണ് വെട്ടിച്ച് അമൃത്പാല്‍ സിംഗ് അഞ്ചാം ദിവസം പിന്നിടുകയാണ്. പഞ്ചാബ് പൊലീസ് അരിച്ചുപെറുക്കിയിട്ടും അമൃത്പാല്‍ സിംഗിന്റെ പൊടി പോലും കണ്ടെത്താന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം അമൃത്പാല്‍ സിംഗ് രക്ഷപ്പെടാന്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു. ജലന്ധറില്‍ നിന്ന് 45 കിലോ മീറ്റര്‍ അകലെ ദാരാപൂരിലെ കനാലില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.
അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമായതോടെയാണ് അമൃത്പാല്‍ സിംഗ് കടന്നത്. എന്നാല്‍ ഇപ്പോഴിതാ അമൃതപാല്‍ സിംഗിനെ കുറിച്ച് ഞെട്ടിക്കുന്ന കുറച്ച് വിവരങ്ങളാണ് പുറത്തുവരുന്നത്. അമൃത്പാല്‍ സിംഗിന്റെ സോഷ്യല്‍ മീഡിയ പരിശോധിച്ചപ്പോഴാണ് ജീവിതശൈലികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
അമൃത്പാല്‍ സിംഗ് നിരവധി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതരും അവിവാഹിതരുമായുള്ള നിരവധി സ്ത്രീകളുമായി അമൃത്പാല്‍ സിംഗ് ബന്ധം സ്ഥാപിച്ചിട്ടുണ്ട്. യാതൊരു പ്രതിബദ്ധതയുമില്ലാത്ത ബന്ധങ്ങളാണ് അമൃതപാല്‍ സിംഗ് ആഗ്രഹിച്ചത്. അമൃത്പാല്‍ സിംഗിന്റെ ചാറ്റില്‍ നിന്നും വോയിസ് നോട്ടില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ മനസിലാകുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
തനിക്ക് മിക്ക സ്ത്രീകളുമായി ദൃഡമായ ബന്ധം കാത്തുസൂക്ഷിക്കാന്‍ താല്‍പര്യമില്ലെന്നും പെട്ടെന്ന് അവസാനിപ്പിക്കുന്ന ബന്ധങ്ങളിലാണ് താല്‍പര്യമെന്നും പറയുന്നു. സ്ത്രീകളില്‍ മിക്കവരും ബന്ധം ബന്ധങ്ങളില്‍ ഗൗരവത്തോടെ പെരുമാറുന്നവരാണെന്നും വിവാഹ ബന്ധത്തെ ബാധിക്കാത്ത തരത്തില്‍ താനുമായി ബന്ധം സ്ഥാപിക്കാന്‍ ചില സ്ത്രീകള്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും അമൃത്പാല്‍ സിംഗ് ഒരു വോയിസ് നോട്ടില്‍ പറഞ്ഞു.
തന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത സ്ത്രീകളെ ചില വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി തന്റെ വരുതിയിലാക്കാനും അമൃത്പാല്‍ സിംഗ് ശ്രമിച്ചിട്ടുണ്ട്. നിരവധി സ്ത്രീകളാണ് അമൃത്പാല്‍ സിംഗിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇവരില്‍ പലരുമായി നിരന്തരം ചാറ്റ് ചെയ്യാനും അമൃത്പാല്‍ സിംഗ് ശ്രദ്ധിക്കാറുണ്ട്. ഒരു സ്ത്രീയോട് നമ്മുടെ അവിഹിത ബന്ധം തുടങ്ങി അല്ലേ എന്ന് അമൃത്പാല്‍ സിംഗ് ചോദിക്കുന്നുണ്ട്. നമ്മുടെ ഹണിമൂണ്‍ ദുബായില്‍ വച്ചാണെന്നും ഇതിന് മറുപടിയായി സ്ത്രീ ചിരിക്കുന്ന ഇമോജികളും നല്‍കുന്നത് ചാറ്റില്‍ കാണാം.
അതേസമയം, അമൃത്പാല്‍ സിംഗിനായി വലിയ രീതിയിലുള്ള തെരച്ചിലാണ് സംസ്ഥാനത്ത് പഞ്ചാബ് പൊലീസ് നടത്തിവരുന്നത്. ശനിയാഴ്ച 150ഓളം കാറുകളിലാണ് പൊലീസ് അമൃത്പാല്‍ സിംഗിന് പിറകെ ഓടിയത്. ഇയാള്‍ രാജ്യം വിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.












Click it and Unblock the Notifications