വിവാഹം കഴിഞ്ഞ് സഹോദരി-സഹോദരന്മാരെപോലെ ജീവിക്കണമെന്ന് നാട്ടുകൂട്ടം
ദില്ലി: വിവാഹം കഴിഞ്ഞ് അഞ്ചുമാസത്തിനുശേഷം ദമ്പതികളോട് സഹോദരി-സഹോദരന്മാരെ പോലെ ജീവിക്കണമെന്ന് നാട്ടുകൂട്ടം. ഹരിയാന ജിന്ദിലെ നാട്ടുകൂട്ടമാണ് ഇങ്ങനെ വിധിച്ചിരിക്കുന്നത്. 25കാരനായ പ്രവീണ്‍ കുമാറിനും 30കാരിയായ പൂനയ്ക്കുമാണ് നാട്ടുകൂട്ടം ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്.
രണ്ട് കുടുംബവും തമ്മില്‍ രക്തബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇങ്ങനെയൊരു ശിക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ പരസ്പരം വിവാഹിതരാകാന്‍ പാടില്ലായിരുന്നുവെന്നാണ് നാട്ടുകൂട്ടം പറയുന്നത്. ഇവരോട് വേര്‍പിരിയാന്‍ നാട്ടുകൂട്ടം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കാന്‍ പാടില്ല.

ഇനി പൂനം ഗര്‍ഭിണിയായാല്‍ പോലും ഇരുവരും സഹോദരി സഹോദരന്മാരായി ഇനി ജീവിക്കണമെന്നാണ് നാട്ടുകൂട്ടത്തിന്റെ വിധി. വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ വിവാഹമായിരുന്നു പ്രവീണിന്റെയും പൂനയുടെയും. വിവാഹത്തിന് മുമ്പ് നാട്ടുകാരാരും എതിര്‍പ്പുമായി രംഗത്തുവന്നിട്ടില്ലായിരുന്നു.
കഴിഞ്ഞ ഫെബ്രവരി 22 നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹം കഴിഞ്ഞശേഷം ഇരുവരും പലതവണ നാട്ടുകാരുടെ അവഗണന ഏറ്റുവാങ്ങിയിട്ടുണ്ട്. നാട്ടുകൂട്ടത്തിന്റെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈ ദമ്പതികള്‍.


Click it and Unblock the Notifications