വാട്സ് ആപ്പ് വഴി കുട്ടിയെ വിൽക്കാൻ ശ്രമിച്ചു !!! നാലംഗസംഘം പോലീസ് പിടിയിൽ !!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരനെ വാട്സ് ആപ്പ് വഴി വിൽക്കാൻ ശ്രമിച്ച സ്ത്രീകൾ അറസ്റ്റിൽ. നാലു സ്ത്രീകൾ ചേർന്നാണ് കുട്ടിയെ 1.8 ലക്ഷം രൂപയ്ക് വിൽക്കാൻ ശ്രമിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ദത്തെടുക്കാൽ, വാടകയക്ക് ഗർഭം നൽകൽ റാക്കറ്റിലെ ഖണ്ഡികളാണെന്നും പോലീസ് പറയുന്നുണ്ട്.

സിനിമാരംഗത്ത് പിടിമുറുകുന്നു!പ്രമുഖതാരത്തിന് എത്തിച്ച കാരവൻ പിടിച്ചെടുത്തു,'അമ്മ'യോഗത്തിന് പോയ സമയം

തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരനെ പല സ്ഥലങ്ങളിൽ മാറ്റി താമസിക്കുകയായിരുന്നു. കൂടുതൽ പണത്തിന് കുട്ടിയെ വിൽക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് പറയുന്നു.വാട്സ് ആപ്പിലൂടെ ചിത്രം പ്രചരിപ്പിച്ചായിരുന്നു ഇവരുടെ കച്ചവടം. ഇത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പിടിക്കപ്പെടുമെന്നു മനസിലാക്കിയ ഇവർ കുട്ടിയെ രഘുബീർ നഗറിലുള്ള ക്ഷേത്രത്തിൽ ഉപേക്ഷിച്ചു.തുടർന്ന് ഇവർ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

kidnap

പോലീസ് നടത്തിയ അന്വേഷണത്തിൽ രാധ, സോണിയ, സരോജ്, ജാൻ മുഹമ്മദ്, എന്നിവരെ  അറസ്റ്റു ചെയ്തിട്ടുണ്ട്.പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.സംഭവത്തെ പറ്റി പറയുന്നതിങ്ങനെ: കുട്ടിയുടെ മാതാപിതാക്കൾ നമസ്കാരത്തിനായി തയാറെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിറ്റുകിട്ടുന്നതിൽ നിന്നും നല്ല പങ്ക തരാമെന്നു പറഞ്ഞു പിടിയിലായ ജാൻ കുട്ടിയെ രാധയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുറച്ചു ദിവസം കുഞ്ഞിനെ വീട്ടിൽ സൂക്ഷിച്ച രാധ ഒരു ലക്ഷം രൂപയ്ക്ക് കുട്ടിയെ സോണിയയ്ക്കു വിൽക്കുകയായിരുന്നു പിന്നീട് സോണിയയും സരോജവും ചേർന്നാണ് വാട്സ് ആപ്പ് വഴി കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചത്.

English summary
A two-and-a-half-year-old boy was kidnapped and allegedly put up for sale by three women, one of whom uploaded his picture on WhatsApp with a price tag of Rs 1.8 lakh. Police suspect the women were part of an illegal adoption and surrogacy racket.
Please Wait while comments are loading...