Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ചെയ്താലും ജനം നോക്കിനില്‍ക്കുമെന്ന് കരുതിയോ? യോഗി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി

ദില്ലി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആ പെണ്‍കുട്ടിയെ ദയയില്ലാത്ത യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണെന്ന് സോണിയ പറഞ്ഞു. ചൊവ്വാഴ്ചയാണ് ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പെണ്‍കുട്ടി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ദില്ലി പോലീസ് മൃതദേഹം നിര്‍ബന്ധപൂര്‍വം ദഹിപ്പിച്ചു. പോലീസ് നടപടിയിലും പ്രതിഷേധം കത്തുകയാണ്. ഇതിനിടെയാണ് സോണിയ ഗാന്ധി ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

S

സംഭവം തേച്ചുമായ്ക്കാനാണ് ശ്രമം നടക്കുന്നത്. കൃത്യമായ സമയം പെണ്‍കുട്ടിക്ക് ചികില്‍സ ലഭിച്ചില്ല. ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതല്ല. അവളെ യുപിയിലെ കരുണയില്ലാത്ത സര്‍ക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ അവളെ ആരും കേട്ടില്ല, സംരക്ഷിച്ചില്ല. മരിച്ചപ്പോള്‍ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറിയില്ല. മകളെ അവസാനമായി ഒന്നു കാണാന്‍ പോലും പോലീസുകാര്‍ അമ്മയെയും കുടുംബത്തെയും സമ്മതിച്ചില്ല. ഇത് വലിയ പാപമാണ്. മരിച്ചപ്പോള്‍ പോലും അവളുടെ അന്തസ് കവര്‍ന്നെടുക്കപ്പെട്ടു. ഒരു അനാഥയെ പോലെ സംസ്‌കാരിച്ചു. ഇതെന്ത് നീതിയാണ്. എന്ത് സര്‍ക്കാരാണ്. നിങ്ങള്‍ എന്ത് ചെയ്താലും രാജ്യം നോക്കി നില്‍ക്കുമെന്ന് കരുതിയോ. ഇല്ല.. ഇനി രാജ്യം നീതിക്ക് വേണ്ടി ശബ്ദിക്കും- സോണിയ ഗാന്ധി തന്റെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ഹത്രാസിലെ ദളിത് പെണ്‍കുട്ടിയെ വളരെ ക്രൂരമായിട്ടാണ് നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ കൊലപ്പെടുത്തിയത്. കൂട്ടബലാല്‍സംഗം ചെയ്ത ശേഷം നട്ടെല്ല് പൊട്ടിക്കുകയും കഴുത്ത് ഒടിക്കുകയും നാവ് അരിഞ്ഞെടുക്കുകയും ചെയ്തു. മരണതുല്യമാക്കിയ ശേഷം വയലില്‍ ഉപേക്ഷിച്ചു. ഏറെ വൈകി പെണ്‍കുട്ടിയെ കണ്ടെത്തിയ കുടുംബം ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ദില്ലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സെപ്തബര്‍ 14നാണ് പെണ്‍കുട്ടി ഗ്രാമത്തില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തടയാന്‍ ശ്രമിച്ചപ്പോഴാണ് നാവ് അരിഞ്ഞതെന്ന് സംശയിക്കുന്നു. യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം വ്യാപിക്കുകയാണ്. യുപിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും മായാവതിയും ആരോപിച്ചു. യുപി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് ഹത്രാസില്‍ എത്താനിരിക്കെ ജില്ലാ അതിര്‍ത്തി അടയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടരുതെന്നും നിര്‍ദേശിച്ചു. പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കു ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പോലീസ് തടവിലാക്കി. സഹാറന്‍പൂര്‍ ജില്ലയില്‍ തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ആസാദ് അറിയിച്ചു.

Recommended Video

cmsvideo
    Rahul Gandhi and Priyanka To Meet Hathras Victim's Family Today | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+