കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷിന്റെ ഘാതകരെ ഒരാഴ്ചക്കുള്ളിൽ അറിയാം; എല്ലാ വിവരവും ലഭിച്ചു, ഇനി വേണ്ടത് തെളിവുകൾ മാത്രം

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ഘാതകരെ ഒരാഴ്ചക്കുള്ളിൽ ഉറപ്പായും പിടികൂടുമെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് എല്ലാവിവരവും ലഭിച്ചെന്നും മന്ത്രി പര‍്ഞു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും എല്ലാ തെളിവുകളും ലഭിക്കാത്തതിനാലാണ് അറസ്റ്റ് വൈകുന്നത്. ഉറപ്പായും ഒരാഴ്ചക്കുള്ളിൽ പ്രതികളെ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളൂരു പ്രസ് ക്ലബും ബെംഗളൂരു റിപ്പോര്‍ട്ടേഴ്‌സ് ഗില്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കവെയാണ് കർണാടക ആഭ്യന്തരമന്ത്രി പറ‍ഞ്ഞത്. രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൊലപാതകികളെ കുറിച്ച് സൂചനകള്‍ ലഭിച്ചതായും അവ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.

രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്രക്തബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് തെറ്റാണോ? അമ്മ വിവാഹം ചെയ്തത് മകളെയും മകനെയും... പിന്നീട്

രണ്ടുമാസം മുമ്പ്, സെപ്റ്റംബര്‍ അഞ്ചിനാണ് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി കൊല്ലപ്പെട്ടത്. വീടിനു പുറത്തുവച്ചായിരുന്നു വെടിയേറ്റത്. തീവ്ര വലതുപക്ഷ-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരടിച്ച മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് ബെംഗളുരുവില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. 2005ല്‍ ആരംഭിച്ച 'ഗൗരി ലങ്കേഷ് പത്രിക' എന്ന തന്റെ കന്നഡ ടാബ്ലോയ്ഡിന്റെ എഡിറ്ററായിരുന്നു ഗൗരി. ലങ്കേഷ് പത്രിക ആരംഭിച്ച പ്രശസ്ത കവിയും മാധ്യമപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകള്‍. ആഴ്ച്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ടാബ്ലോയ്ഡില്‍ പരസ്യങ്ങള്‍ എടുത്തിരുന്നില്ല. 50 പേര്‍ ചേര്‍ന്നാണ് 'ജിഎല്‍പി' മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരുന്നത്. തന്റെ രചനകളിലൂടെ വര്‍ഗീയ നിറഞ്ഞ രാഷ്ട്രീയത്തെയും ജാതിവ്യവസ്ഥയെയും ഗൗരി നേരിട്ടിരുന്നു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ച്ച രാത്രി എട്ട് മണിയോടെ പടിഞ്ഞാറന്‍ ബെംഗളുരുവിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. വീട്ടില്‍ തിരികെയെത്തി അകത്ത് കയറാന്‍ ശ്രമിക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന് അജ്ഞാതര്‍ ഏഴ് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു.

മരണത്തിന് തൊട്ടുമുമ്പും ഹിന്ദുത്വ അജണ്ടകൾക്കെതിരെ പ്രതികരിച്ചു

മരണത്തിന് തൊട്ടുമുമ്പും ഹിന്ദുത്വ അജണ്ടകൾക്കെതിരെ പ്രതികരിച്ചു

മാധ്യമസ്വാതന്ത്ര്യത്തിന്റെ വക്താവായിരുന്ന ഗൗരി രാജ്യത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ നിലപാടുകളുടെയും പ്രത്യയശാസ്ത്രത്തിന്റെയും പേരില്‍ ആളുകളെ ഉന്നമിടുകയാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി. തന്റെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യാജവാര്‍ത്തകളെക്കുറിച്ചും മുഖ്യശത്രുവിനെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതിനെക്കുറിച്ചും ഗൗരി ലങ്കേഷ് പ്രതികരിച്ചു. റൊഹിങ്ക്യന്‍ മുസ്ലീമുകളെ കൊന്നൊടുക്കയാണെന്ന വ്യാജവാര്‍ത്തയെക്കുറിച്ചുള്ള 'ക്വന്റ്' വെബ്‌സൈറ്റ് റിപ്പോര്‍ട്ട് റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പും റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് ഗൗരി ട്വീറ്റ് ചെയ്തു വ്യക്തിയാണ് ഗൗരി ലങ്കേഷ്.

രേഖാ ചിത്രങ്ങൾ

രേഖാ ചിത്രങ്ങൾ

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെന്നു സംശയിക്കുന്ന മൂന്നുപേരുടെ രേഖാ ചിത്രങ്ങള്‍ പ്രത്യേക അന്വേഷണ സംഘം നേരത്തെ പുറത്തുവിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയത്. ഇവരെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും സംഘം അഭ്യർത്ഥിച്ചിരുന്നു. ഗൗരി ലങ്കേഷ് വധത്തിനു കലബുറഗിയുടെ കൊലപാതകവുമായി സാമ്യമുണ്ട്. കൊലയ്ക്ക് ഏഴുദിവസം മുമ്പ് പ്രതികള്‍ ബെംഗളൂരുവിലെത്തിയെന്നാണു സംശയിക്കുന്നത്. തെളിവുകളില്‍ ഊന്നിയാണ് അന്വേഷണമെന്നും ഒരു സംഘടനയെയും പ്രതിസ്ഥാനത്ത് നിർത്തിയിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘ തലവൻ ബികെ സിങ് വ്യക്തമാക്കിയിരുന്നു.

സനാതൻ സൻസ്ഥ പ്രവർത്തകർ

സനാതൻ സൻസ്ഥ പ്രവർത്തകർ

തീവ്രഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയിലേക്ക് അന്വേഷണം നീളുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐ) ഇന്റർപോളും തിരയുന്ന സനാതൻ സൻസ്ഥയുടെ മൂന്ന് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. കൽബുറഗി, ധബോൽക്കർ വധക്കേസുകളിലും ഇവർ‌ക്കു പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. സനാതൻ സൻസ്ഥ പ്രവർത്തകരായ സാരംഗ് അകോൽകർ എന്ന സാരംഗ് കുൽക്കർണി, ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീൺ ലിങ്കാർ എന്നിവരെകുറിച്ചായിരുന്നു പോലീസ് അന്വേഷിച്ചുകൊണ്ടിരുന്നത്. 2009ൽ ഗോവ മഡ്ഗാവ് സ്ഫോടനത്തിലെ പ്രതികളെന്നു സംശയിക്കുന്ന ഇവർക്കായി ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അപകീർത്തി കേസ്

അപകീർത്തി കേസ്

കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്‌ക്കെതിരെ ശിക്ഷ വിധിച്ചിരുന്നു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവായ ഉമേഷ് ദുഷിയും നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. അന്ന് തന്നെ ഗൗരി ജാമ്യം നേടി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയാണ് കേസിന് കാരണമായത്. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും ജിഎല്‍പിയെ ലക്ഷ്യമിടാന്‍ കാരണം തന്റെ രാഷ്ട്രീയ നിലപാടാണെന്ന് ചൂണ്ടിക്കാട്ടി ഗൗരി രംഗത്തെത്തി. എപ്പോഴും ഹിന്ദുത്വ സംഘടനകൾക്കെതിരെ പ്രതികരിക്കുന്ന ഗൗരി ലങ്കേഷിന് ഹിന്ദുത്വ സംഘടനകളിൽ നിന്നും ഭാഷമിയുണ്ടായിരുന്നു.

English summary
Killers of Gauri Lankesh to be caught within few weeks 100 sure says Karnataka Home Minister Ramalinga
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X