കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്ക് വോട്ടുചെയ്യുമെന്ന് കിരണ്‍ ബേദി

Google Oneindia Malayalam News

ദില്ലി: അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ ക്യാംപെയ്‌നിലെ പ്രധാനിയായിരുന്ന കിരണ്‍ ബേദി ബി ജെ പിയിലേക്ക്? ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയെ ട്വിറ്ററില്‍ കിരണ്‍ ബേദി പരസ്യമായി പിന്തുണച്ചതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തൊട്ടുപിന്നാലെ, കിരണ്‍ ബേദിയെ ബി ജെ പിയിലേക്ക് ക്ഷണിക്കണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മെയ് മാസത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുന്‍ ഐ പി എസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി നരേന്ദ്രമോഡിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ പിന്തുണയും വോട്ടും നരേന്ദ്രമോഡിക്കാണ്. രാജ്യത്ത് സുസ്ഥിരമായ ഭരണം കാഴ്ചവെക്കാന്‍ മോഡിക്ക് കഴിയും. അഴിമതി ഇല്ലാതാക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ പറ്റില്ല - ബേദി ട്വിറ്ററില്‍ കുറിച്ചു.

kiran-bedi

ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ദില്ലിയില്‍ നടത്തുന്ന ശ്രമങ്ങളെ ദൈം രക്ഷിക്കട്ടെ എന്നും അവര്‍ പറഞ്ഞു. അണ്ണാ ഹസാരെയുടെ അടുത്ത അനുയായ കിരണ്‍ ബേദി ആം ആദ്മി രൂപീകരണത്തോടെ അരവിന്ദ് കെജ്രിവാളും സംഘവുമായി അകന്നുതുടങ്ങിയിരുന്നു. രാം ലീല മൈതാനിയിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കെജ്രിവാള്‍ ക്ഷണിച്ചിരുന്നെങ്കിലും കിരണ്‍ ബേദി പങ്കെടുത്തിരുന്നില്ല.

അതേസമയം കിരണ്‍ ബേദിയെയും ജനറല്‍ വി കെ സിംഗിനെയും ബി ജെപിയിലേക്ക് ക്ഷണിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. അഴിമതിവിരുദ്ധ സമരങ്ങളിലെ മുന്‍നിരക്കാരായ ഇരുവര്‍ക്കും രാജ്യത്ത് ക്ലീന്‍ ഇമേജാണ് ഉള്ളത്. അതേസമയം ഇതേ സമരത്തില്‍ പങ്കാളിയും ഇപ്പോള്‍ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനോട് ഇവര്‍ക്ക് അത്ര പ്രതിപത്തിയും ഇല്ല. കഴിഞ്ഞ ഒക്ടോബറിലും മോഡിയെ പിന്തുണച്ച് കിരണ്‍ ബേദി സംസാരിച്ചിരുന്നു.

English summary
Kiran Bedi backed Narendra Modi, saying that a leader of Modi's stature will only be able to provide an efficient government in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X