ചെന്നൈയിലും കിസ്സ് ഓഫ് ലവ്... ചിത്രങ്ങള്‍
ചെന്നൈ: കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കമിട്ട കിസ്സ് ഓഫ് ലവ് ചുംബക്കൂട്ടായ്മ രാജ്യം മുഴുവന്‍ തരംഗമാവുകയാണോ... ഹൈദരാബാദിലും മുംബൈയിലും പോണ്ടിച്ചേരിയിലും ദില്ലിയിലും അരങ്ങേറിയ ചുംബന പ്രതിഷേധ സമരം ചെന്നൈയിലും നടന്നു. നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.
ഐഐടി മദ്രാസിലെ വിദ്യാര്‍ത്ഥികളാണ് കൂട്ടായ്മ നടത്തിയത്. കാമ്പസിനകത്ത് വച്ചായിരുന്നു പരിപാടി. എന്നാല്‍ കേരളത്തിലും ദില്ലിയിലും ഹൈദരാബാദിലും ഒക്കെ ഉണ്ടായതുപോലെ സംഘര്‍ഷമോ അനിഷ്ട സംഭവങ്ങളോ ചെന്നൈയില്‍ ഉണ്ടായില്ല.

സദാചാര പോലീസിനെതിരെ
സദാചാര പോലീസിങ്ങിനെതിരെ തന്നെയായിരുന്നു മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ ചുംബനസമരവും ആലിംഗന സമരവും നടത്തിയത്.

ആദ്യം കുറച്ച് പേര്‍
അമ്പത് പേരോളം അടങ്ങുന്ന സംഘമാണ് കാമ്പസിലെ ഹിമാലയ മെസ്സിന് മുന്നില്‍ കൂട്ടായ്മയുടെ ഭാഗമായി എത്തിയത്.

സമരം തുടങ്ങിയപ്പോള്‍
സമരം തുടങ്ങിയപ്പോള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുക്കാനായി എത്തുകയായിരുന്നു. നൂറോളം പേരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.

സ്പീക്കറും എത്തി
ഐഐടി-എമ്മിലെ സ്റ്റുഡന്റ് അഫയര്‍ കൗണ്‍സിലിന്റെ ചരിത്രത്തിലെ ആദ്യ വനിത സ്പീക്കറാണ് പല്ലവി ചക്രവര്‍ത്തി. പല്ലവിയായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

തുറന്ന മനോഭാവം
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ തുറന്ന മനോഭാവം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് പല്ലവി പറയുന്നു. സദാചാര പോലീസിങ്ങിന്റെ പേരില്‍ ചുംബനത്തെ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പല്ലവി പറഞ്ഞു.

പുറത്താവാം.. ഇവിടെ പറ്റില്ലേ
വിദേശ രാജ്യങ്ങളില്‍ പലയിടത്തും ആളുകളെ സ്വീകരിക്കുന്നത് പോലും കെട്ടിപ്പിടിച്ചും ചുംബിച്ചുമാണ്. ഇവിടെ അങ്ങനെ ചെയ്താല്‍ ആര്‍ക്കാണ് പ്രശ്‌നം എന്നാണ് മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

പ്രതിഷേധം വാക്കില്‍ മാത്രം
ചുംബനസമരത്തെ എതിര്‍ക്കുന്നവരും ഉണ്ട് ഐഐടി-എമ്മില്‍. എന്നാല്‍ അവര്‍ സമരം തടയാനോ ആക്രമിക്കാനോ ഒന്നും അവര്‍ മുന്നോട്ട് വന്നില്ല.

ഇനി കോഴിക്കോട്
കോഴിക്കോട് രണ്ടാം ചുംബനസമരം പ്രഖ്യാപിച്ചുകഴിഞ്ഞു. ഡിസംബര്‍ ഏഴിനാണ് കോഴിക്കോട്ടെ ചുംബനക്കൂട്ടായ്മ.












Click it and Unblock the Notifications