ചുംബന വിവാദം; ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കി കോടതി
മുംബൈ: 2007 ലെ ചുംബന വിവാദത്തില്‍ നടി ശില്‍പ ഷെട്ടിയെ കേസില്‍ നിന്ന് വെറുതെ വിട്ട് കോടതി. മുംബൈ മെട്രൊപൊളിറ്റന്‍ കോടതിയിലാണ് ശില്‍പ ഷെട്ടിയെ കുറ്റവിമുക്തയാക്കിയത്. 2007ല്‍ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെ പൊതുസ്ഥലത്ത് കെട്ടിപ്പിടിച്ച് ചുംബിച്ച സംഭവത്തെത്തുടര്‍ന്നാണ് ശില്‍പ ഷെട്ടിക്കെതിരെ അശ്ലീലവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചുമത്തി കേസെടുത്തത്.
റിച്ചാര്‍ഡ് ഗെരെ, ബോളിവുഡ് നടി ശില്‍പ്പ ഷെട്ടി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. സിവാനിലെ ഒരു അഭിഭാഷകനും ഭോജ്പുരി ക്രാന്തി പരിഷത് അധ്യക്ഷനുമായ രാംജി സിങായിരുന്നു പരാതിക്കാരന്‍. ഇന്ത്യന്‍-ഭോജ്പുരി സംസ്‌കാരങ്ങളെ ടി വി ചാനല്‍പരിപാടിക്കിടെ അവഹേളിച്ചെന്നാണു പരാതി. എയ്ഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ശില്‍പയും ഗെരെയും പങ്കെടുതക്ത ഒരു പൊതുപരിപാടിയില്‍, ഗെരെ ശില്‍പ്പയെ തുരുതുരെ ചുംബിച്ചത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
രാഹുല്‍ ഈശ്വറിന് പുതിയ പട്ടം; മീഡിവണ്‍ ചര്‍ച്ചയില്‍ 'ദിലീപ് അനുകൂലി'; ചോദ്യം ചെയ്ത് രാഹുല്‍

പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 (അശ്ലീല പുസ്തകങ്ങളുടെ വില്‍പ്പന), 293 (അശ്ലീല വസ്തുക്കളുടെ വില്‍പ്പന), 294 (അശ്ലീല പ്രവൃത്തികളും പാട്ടുകളും), വിവര സാങ്കേതിക നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധനം) എന്നിവ പ്രകാരമാണ് ശില്‍പയ്‌ക്കെതിരെ കേസെടുത്തിരുന്നത്. ഇരുവര്‍ക്കുമെതിരെ രാജസ്ഥാനില്‍ രണ്ടും ഗാസിയാബാദില്‍ മൂന്നും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസ് മുംബൈയിലേക്ക് മാറ്റണമെന്ന ശില്‍പയുടെ അപേക്ഷ 2017ല്‍ സുപ്രീം കോടതി അനുവദിക്കുകയായിരുന്നു.

ഗെരെ ചുംബിച്ചപ്പോള്‍ താന്‍ പ്രതിഷേധിച്ചില്ല എന്നതാണ് തനിക്കെതിരായ ആരോപണമെന്ന് വിടുതല്‍ ഹര്‍ജിയില്‍ ശില്‍പ പറഞ്ഞിരുന്നു. ഇതിന്റ െപേരില്‍ തനിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് ശില്‍പ വാദിച്ചു. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രയോഗിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മധുകര്‍ ദാല്‍വി എന്ന അഭിഭാഷകനാണ് ശില്‍പ ഷെട്ടിയ്ക്കായി കേസ് വാദിച്ചത്. ഈ ആരോപണങ്ങള്‍ നിസാരവും അടിസ്ഥാനരഹിതവുമാണെന്നും ഈ വകുപ്പുകള്‍ പ്രകാരം അവള്‍ക്കെതിരെയുള്ള ഒരു പ്രത്യക്ഷമായ നടപടിയും പരാതിയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും വിടുതല്‍ ഹര്‍ജിയില്‍ പറയുന്നു.

എയ്ഡ്സിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മാത്രമാണ് അവര്‍ പങ്കെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കേതകി എം ചവാന്‍, കഴിഞ്ഞയാഴ്ച ശില്‍പ ഷെട്ടിയ്ക്കെതിരായ കുറ്റം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞിരുന്നു. പൊലീസ് റിപ്പോര്‍ട്ടും ഹാജരാക്കിയ രേഖകളും പരിഗണിച്ചായിരുന്നു കോടതി നടപടി. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവ് രാജ് കുന്ദ്രയെ പോണോഗ്രാഫിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായപ്പോഴു ശില്‍പ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജ് കുന്ദ്ര ഇപ്പോള്‍ ജാമ്യത്തിലാണ്.

പരേഷ് റാവല്‍, മീസാന്‍, പ്രണിത സുഭാഷ് എന്നിവരോടൊപ്പം 'ഹംഗാമ 2' എന്ന ചിത്രത്തിലാണ് ശില്‍പയുടേതായി അവസാനമായി റിലീസായ ആയ ചിത്രം. ചിത്രം ഒരു ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയും സമ്മിശ്ര പ്രതികരണം നേടുകയും ചെയ്തിരുന്നു. അഭിമന്യു ദസ്സാനിയും ഷെര്‍ലി സെറ്റിയയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സബ്ബിര്‍ ഖാന്റെ 'നിക്കമ്മ'യിലും ശില്‍പ ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. 1993 ല്‍ ബാസിഗറില്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയ ശില്‍പ വിവാദങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2003 ല്‍ ശില്‍പ ഷെട്ടിയ്ക്കും മാതാപിതാക്കള്‍ക്കുമെതിരെ മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് ആരോപണം വരികയും മുംബൈ പൊലീസ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ഇറക്കുകയും ചെയ്തിരുന്നു. ബിഗ് ബ്രദര്‍ റിയാലിറ്റി പരമ്പരയിലെ റേസിസം വിവാദത്തില്‍ പിന്നീട് തമിഴ് നാട് സര്‍ക്കാറിന്റെ ഒരു പത്രത്തില്‍ വന്ന ചിത്രത്തിന്റെ പേരില്‍ ഒരു കോടതി ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.