Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയിലെ സഖ്യസര്‍ക്കാറിന് ജൂണ്‍ 10 അതിജീവിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ്; ആശങ്ക

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന് ജൂണ്‍ പത്ത് അതിജീവിക്കാന‍് കഴിയില്ലെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെഎന്‍ രാജണ്ണയാണ് സഖ്യ സര്‍ക്കാറിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തകര്‍ന്നു കഴിഞ്ഞു. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ സഖ്യസര്‍ക്കാറിന്‍റെ പതനത്തിന് വേറൊന്നും ചേയ്യേണ്ട കാര്യമില്ല. 30 ന് മോദി അധികാരത്തിലേല്‍ക്കും, അതോടെ ഈ സര്‍ക്കാറിന് ജൂണ്‍ 10 കടക്കാന്‍ പോവുന്നില്ലെന്നും രാജണ്ണ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയേറ്റതിന് പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് നിരന്തരം ഭീഷണി ഉയരുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ കര്‍ണാടകയിലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു.

യെദ്യൂരപ്പയുടെ അവകാശ വാദത്തിന് ശക്തിപകര്‍ന്നുകൊണ്ട് കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, ചിക്കബല്ലാപുര എംഎൽഎ കെ സുധാകർ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ എസ്എം കൃഷ്ണയുടെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

 jds-congress

ഇരുവരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ഇതോടെ ശക്തമായി. വടക്കന്‍ കര്‍ണാടകത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള രമേഷ് ജാര്‍ക്കിഹോളിക്കൊപ്പം മേഖലയിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+