കോടനാട് കൊല...ഒന്നാം പ്രതിയും പളനിസ്വാമിയും തമ്മില്‍!!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ കവര്‍ച്ചാശ്രമത്തിനിടെ കാവല്‍ക്കാരന്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അണ്ണാ ഡിഎംകെയുടെ എംഎല്‍എയായ വിസി അരുക്കുട്ടിയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. ദി ന്യൂസ് മിനിറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുന്നറിയിപ്പ് നല്‍കിയിട്ടും പിണറായി കേട്ടില്ല?കൃത്യം അഞ്ച് വര്‍ഷം!ബാലകൃ്ഷണപിള്ള കുഴിതോണ്ടും?

കൊച്ചി മെട്രോ രണ്ടാം ഘട്ടം ഉടന്‍...കലൂര്‍ മുതല്‍ കാക്കനാട് വരെ, ചെലവ് മൂവാരിയത്തോളം കോടി!!

മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

പോലീസ് ചോദ്യം ചെയ്തു

മോഷണക്കേസിലെ മുഖ്യപ്രതിയായ കെ കനകരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അരുക്കുട്ടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കനകരാജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ 300 തവണ അരുക്കുട്ടി ഇതിലേക്കു വിളിച്ചതായി കണ്ടെത്തിയിരുന്നു.

നിലവലില്‍ ഒപിഎസ് ക്യംപില്‍

മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ കീഴിലുള്ള അണ്ണാ ഡിഎംകെയുടെ ഗ്രൂപ്പിലാണ് അരുക്കുട്ടി. അപകടത്തില്‍ മരിച്ച കനകരാജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വസ്തുതകളെ തുടര്‍ന്നാണ് തന്നെ പോലീസ് ചോദ്യം ചെയ്തതെന്ന് എംഎല്‍എ വ്യക്തമാക്കി.

എന്റെ ഡ്രൈവര്‍

കുറച്ചു കാലം കനകരാജ് തന്റെ ഡ്രൈവറായിരുന്നുവെന്നു അരുക്കുട്ടി പറഞ്ഞു. മാസത്തില്‍ ഒരിക്കലെങ്കിലും കോയമ്പത്തൂരിലേക്ക് പോവുമ്പോള്‍ താന്‍ കനകരാജിനെയാണ് ഡ്രൈവറായി വിളിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞെട്ടിപ്പോയി

കോടനാട് എസ്‌റ്റേറ്റിലെ മോഷത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയത് കനരാജാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് അരുക്കുട്ടി പറഞ്ഞു. തനിക്കറിയാവുന്ന കനകരാജ് അത്തരക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനു ശേഷം വിളിച്ചില്ല

അണ്ണാ ഡിഎംകെ ശശികലയ്ക്കും പനീര്‍ശെല്‍വത്തിനും കീഴില്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ ശേഷം താന്‍ കനകരാജിനെ വിളിച്ചിട്ടില്ലെന്നു അരുക്കുട്ടി പറഞ്ഞു. ശശികല പക്ഷവുമായി അയാള്‍ക്ക് അടുപ്പമുണ്ട്. അതിനാല്‍ ഇനിയും അയാളെ ഡ്രൈവറായി ഉപയോഗിക്കുന്നത് ശരിയല്ലെന്നു തോന്നിയതിനാലാണ് ഒഴിവാക്കിയതെന്നും എംഎല്‍ വെളിപ്പെടുത്തി.

ജയലളിതയുടെയും ഡ്രൈവര്‍

2008 മുതല്‍ 13 വരെ ജയലളിതയുടെയും ഡ്രൈവറായിരുന്നു 36 കാരനായ കനകരാജ്. മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2013ല്‍ കനകരാജിനെ പുറത്താക്കുകയായിരുന്നു.

രാഷ്ട്രീയ ഗൂഢാലോചന

കനകരാജിനെ ജയലളിതയുടെ ഡ്രൈവര്‍ സ്ഥാനത്തു നിന്ന് നീക്കിയത് രാഷ്ട്രീയ ഗൂഡാലോചനയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമിയാണ് അന്നു കനകരാജിനെ നീക്കിയതെന്നും കനകരാജിന്റെ സഹോദരന്‍ ധനപാല്‍ പറയുന്നു.

പളനിസ്വാമി കളിച്ചു

കനകരാജിന്റെ സഹോദരന്‍ ധനപാലിന് കൗണ്‍സിലര്‍ സീറ്റ് നല്‍കിയിരുന്നെങ്കിലും പളനിസ്വാമിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അതു നഷ്ടമായതെന്ന് അരുക്കുട്ടി പറയുന്നു. അതിനു ശേഷം ധനപാലും പളനിസ്വാമിയും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതും കനകരാജിന്റെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നു പറയാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു.

ദുരൂഹ മരണം

കോടനാട് എസ്‌റ്റേറ്റിലെ മോഷണവും കൊലപാതകവും നടന്ന് തൊട്ടടുത്ത ദിവസമാണ് കനകരാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് കേസിലെ മറ്റൊരു പ്രതിയായ കെ വി സയനും വാഹനാപകടത്തില്‍ പെട്ടിരുന്നു. അയാളുടെ ഭാര്യയും കുഞ്ഞും അപകടത്തില്‍ മരിക്കുകയും ചെയ്തു.

സംഭവം ഇങ്ങനെ

കോടനാട് എസ്‌റ്റേറ്റിലെ 10ാം നമ്പര്‍ ഗെയിറ്റില്‍ വച്ചാണ് കാവല്‍ക്കാരായ ഓം ബഹാദുര്‍, കൃഷ്ണ ബഹാദുര്‍ എന്നിവരെ 11 പേരുള്‍പ്പെടുന്ന മോഷണസംഘം ആക്രമിച്ചത്. ഓം ബഹാദുര്‍ പരിക്കേറ്റ് മരിക്കുകയും ചെയ്തു. ഈ കേസില്‍ അന്വേഷണം ഇപ്പോഴും നടക്കുകയാണ്.

English summary
kodanad estate murder case: police questioned mla.
Please Wait while comments are loading...