Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍ യുപി സര്‍ക്കാരിന്റെ പരസ്യത്തില്‍, വികസനം ഇങ്ങനാണോയെന്ന് തൃണമൂല്‍

ദില്ലി: പുലിവാല് എന്ന് പറഞ്ഞാല്‍ ഇങ്ങനെയൊന്ന് ഉണ്ടാവുമോ, അങ്ങനൊന്ന് ഉണ്ടാവുമെന്ന് യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചോദിച്ചാല്‍ പറയും. സംഭവം എന്താന്നല്ലേ, അതും പറയാം, യുപി സര്‍ക്കാരിന്റെ യോഗിയെ വികസന നായകനാക്കി കാണിച്ച് കൊണ്ട് ഒരു ഫുള്‍ പേജ് പത്രപരസ്യം നല്‍കിയിരുന്നു. യുപി തിരഞ്ഞെടുപ്പിന് മുമ്പ് യോഗിയെ ഒന്ന് ബൂസ്റ്റ് ചെയ്യാന്‍ കൂടിയുള്ളതായിരുന്നു ഈ പരസ്യം. പക്ഷേ അതിലാണ് യോഗി വീണുപോയത്. കൊല്‍ക്കത്ത ഫ്‌ളൈ ഓവറിന്റെ ചിത്രമാണ് ഈ പരസ്യത്തില്‍ യോഗിയുടെ ചിത്രത്തിനൊപ്പമുള്ളത്. യുപിയില്‍ കൊല്‍ക്കത്തയിലെന്ന് നമുക്കറിയാം. ഇല്ലാത്ത വികസനമാണ് യോഗി കാണിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനും ഇതോടെ ജീവന്‍ വെച്ചിരിക്കുകയാണ്.

1

ബംഗാള്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ഉയര്‍ത്തി കാണിച്ച് തിരഞ്ഞെടുപ്പ് ജയിക്കാനാണ് യോഗിയുടെ ശ്രമമെന്ന് തൃണമൂല്‍ ആരോപിക്കുന്നു. മമത ബാനര്‍ജി യോഗിയുടെ നീക്കത്തില്‍ ആകെ കലിപ്പിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും വികസനം കൊണ്ടുവന്ന സംസ്ഥാനം യുപിയാണെന്നായിരുന്നു പരസ്യത്തില്‍ യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ യോഗിയുടെ ചിത്രത്തിനൊപ്പം നല്‍കിയ ചിത്രം മാറി പോയത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത ഫ്‌ളൈ ഓവറിലെ നീലയും വെള്ളയുമുള്ള മാര്‍ക്കും മഞ്ഞ ടാക്‌സികളും എല്ലാ കൃത്യമായി ഇത് കൊല്‍ക്കത്ത ഫ്‌ളൈ ഓവറാണെന്ന് വ്യക്തമാക്കി തരുന്നുണ്ട്. മാ ഫ്‌ളൈ ഓവര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സര്‍ക്കാരാണ് പണിതത്.

സോഷ്യല്‍ മീഡിയയിലാകെ നാണംകെട്ട് നില്‍ക്കുകയാണ് യോഗി സര്‍ക്കാര്‍. തൃണമൂല്‍ അതിശക്തമായി തന്നെ യോഗിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ പരസ്യത്തിലെ രണ്ട് കെട്ടിടങ്ങളും സോഷ്യല്‍ മീഡിയ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ കൊല്‍ക്കത്തയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ശൃംഖലയുടേതാണ്. അതേസമയം തൃണമൂലിന്റെ സര്‍വ നേതാക്കളും യോഗിക്കെതിരെ ട്വീറ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പരിഹാസങ്ങളാണ് അധികവും. യുപിയില്‍ മമതയുടെ പാര്‍ട്ടി മത്സരിക്കുന്നുണ്ട് എന്നതും പ്രസക്തമായ കാര്യമാണ്. യുപിയെ മാറ്റിമറിക്കുക എന്ന് യോഗി പറയുന്നത് ബംഗാളില്‍ കൊണ്ടുവന്ന വികസനത്തിന്റെ ചിത്രങ്ങള്‍ അടിച്ചുമാറ്റുന്നതാണെന്ന് തോന്നുന്നുവെന്ന് അഭിഷേക് ബാനര്‍ജി പരിഹസിച്ചു.

മമതയുടെ നേതൃത്വത്തിലാണ് കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവറും വികസനവുമെല്ലാം വന്നത്. ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ മോഡല്‍ അവര്‍ ഏറ്റവും ശക്തമായ സംസ്ഥാനത്ത് തന്നെ പരാജയപ്പെട്ടുവെന്നാണ് മനസ്സിലാവുന്നത്. എല്ലാം ഇതോടെ തുറന്നുകാണിക്കപ്പെടുകയാണെന്നും അഭിഷേക് ബാനര്‍ജി കുറിച്ചു. ചിത്രം സൂം ചെയ്താല്‍ പ്രസിദ്ധമായ കൊല്‍ക്കത്തിയിലെ മഞ്ഞ അംബാസിഡര്‍ ടാക്‌സിയും കാണാന്‍ സാധിക്കുമെന്ന് തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ പരിഹസിച്ചു. യുപിയുടെ മാറ്റം എന്ന് പറഞ്ഞാല്‍ ലക്ഷക്കണക്കിന് രൂപ മുടക്കി പരസ്യ നല്‍കി, അതില്‍ കൊല്‍ക്കത്തയുടെ വികസന നല്‍കുന്നതുമാണോ എന്ന് ഗോഖലെ ചോദിച്ചു.

മുതിര്‍ന്ന നേതാവ് മുകുള്‍ റോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ ഉന്നമിട്ടാണ് സംസാരിച്ചത്. നരേന്ദ്ര മോദിക്ക് പാര്‍ട്ടിയെ രക്ഷിക്കാനാവാത്ത അവസ്ഥയിലാണ്. അവര്‍ക്ക് മുഖ്യമന്ത്രിയെ മാറ്റാന്‍ മാത്രമാണ് അറിയുക. മോദിയും മമതയുടെ കീഴില്‍ കൊണ്ടുവന്ന വളര്‍ച്ചയുടെയും വികസന പ്രവര്‍ത്തികളുടെ ക്രെഡിറ്റ് എടുത്തിട്ടുണ്ടെന്ന് മുകുള്‍ റോയ് പറഞ്ഞു. അതേസമയം യുപി സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നവനീത് സെഹ്ഗാല്‍ ക്ഷമ ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്. തെറ്റായ ചിത്രമാണ് പരസ്യത്തില്‍ വന്നത്. തെറ്റുവന്നതില്‍ ഖേദിക്കുന്നു. പത്രങ്ങളില്‍ നിന്ന് ഈ ചിത്രം പിന്‍വലിക്കുമെന്നും സെഹ്ഗാല്‍ വ്യക്തമാക്കി.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

ഒരു പാര്‍ട്ടി നുണ കൊണ്ട് ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍, അവര്‍ തോല്‍വി ഉറപ്പിച്ചതാണെന്ന് വ്യക്തമാകുമെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു. കുട്ടികളെ പോലെയാണ് അവരുടെ പിഴവുകള്‍ സംഭവിക്കുന്നതെന്നും എസ്പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നുണ വീണ്ടും തുറന്ന് കാണിക്കപ്പെട്ടെന്നും അവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ യോഗിക്ക് ഉയര്‍ത്തി കാണിക്കാന്‍ യാതൊരു വികസനവും ഇല്ല. അതുകൊണ്ടാണ് കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവറൊക്കെ കാണിക്കുന്നത്. നുണ പറയുന്നതില്‍ ഒന്നാമരാണ് അവര്‍. അവരുടെ ദിനങ്ങള്‍ അടുത്ത് കഴിഞ്ഞെന്നും എസ്പി പറഞ്ഞു.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+