Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ഡോക്ടറുടെ കൊലപാതകം; ആര്‍ജി കാര്‍ ആശുപത്രിയില്‍ വന്‍ സംഘര്‍ഷം, പൊലീസ് ലാത്തിവീശി

കൊല്‍ക്കത്ത: വനിതാ പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പ്രതിഷേധം നടക്കുന്നതിനിടെ ആശുപത്രിയിലേക്ക് ഇരച്ചുകയറിയ ഒരു സംഘം ബാരിക്കേഡുകളും പൊലീസ് വാഹനങ്ങളും ആശുപത്രിയിലെ അത്യാഹിത വിഭാഗവും തകര്‍ത്തു.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചു. പുറത്ത് നിന്നെത്തിയവരാണ് അക്രമത്തിന് പിന്നില്‍ എന്നാണ് വിവരം. പൊലീസിനേയും പ്രതിഷേധക്കാരേയും ഇവര്‍ ആക്രമിച്ചു. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി 'റീക്ലെയിം ദ നൈറ്റ്' എന്ന ക്യാംപെയ്‌നിന് കീഴില്‍ ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

Kolkata Rape-Murder

ഇതിനിടെയായിരുന്നു സംഭവം. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നതായി പൊലീസ് പറഞ്ഞു. രാത്രി വൈകിയും പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ലാത്തി ചാര്‍ജും പ്രയോഗിക്കുകയായിരുന്നു. ആശുപത്രി കാമ്പസിന് നേരെ കല്ലേറുണ്ടായി. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആശുപത്രിക്ക് പുറത്ത് ഒരു ബൈക്ക് കത്തിച്ചു. രണ്ട് പൊലീസ് വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. പുലര്‍ച്ചെ രണ്ട് മണിയോടെ തന്നെ പൊലീസ് മേധാവി വിനീത് ഗോയല്‍ ആശുപത്രിയിലെത്തി. മാധ്യമങ്ങളുടെ ദുരുദ്ദേശ്യപരമായ പ്രചാരണമാണ് പ്രതിഷേധക്കാരെ അക്രമത്തിലേക്ക് നയിച്ചതെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് വിനീത് ഗോയല്‍ അഭ്യര്‍ത്ഥിച്ചു.

Kolkata Rape-Murder

'ഞങ്ങള്‍ ആരെയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പറയാന്‍ കഴിയും. ഞങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് ജോലി ചെയ്യുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,' അദ്ദേഹം പറഞ്ഞു. അതേസമയം അക്രമത്തിന് ഉത്തരവാദികളായവരെ 24 മണിക്കൂറിനുള്ളില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ എംപിയുമായ അഭിഷേക് ബാനര്‍ജി പറഞ്ഞു.

'ഇന്ന് രാത്രി ആര്‍ജി കാറിലെ ഗുണ്ടായിസവും നശീകരണവും എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമാണ്. സര്‍ക്കാരില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ കാര്യമാണിത്. അവരുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണം,' അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.

Kolkata Rape-Murder

'മമത ബാനര്‍ജി തന്റെ പാര്‍ട്ടിയിലെ ഗുണ്ടകളെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമുള്ള അരാഷ്ട്രീയ പ്രതിഷേധ റാലിയിലേക്ക് അയച്ചു. അവര്‍ക്ക് പൊലീസ് സുരക്ഷിതമായ വഴിയൊരുക്കി. നിര്‍ണായക തെളിവുകളുള്ള പ്രദേശങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. സിബിഐക്ക് അത് ലഭിക്കില്ലെന്ന് ഉറപ്പുവരുത്തി'' പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

ആഗസ്റ്റ് 9 നാണ് പിജി വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ഇവര്‍ ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത് എന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവം രാജ്യത്തുടനീളം റസിഡന്റ് ഡോക്ടര്‍മാരുടെ പ്രതിഷേധത്തിനും സമരത്തിനും ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കല്‍ക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+