Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നാഷണല്‍ ടാസ്‌ക് ഫോഴ്‌സിനെ കോടതി തന്നെ നിയോഗിക്കും എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കൊല്‍ക്കത്ത സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ പ്രതികരണം.

സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വൈകിയതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും ആശുപത്രി ഭരണകൂടത്തെയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കുറ്റപ്പെടുത്തി. രാജ്യത്തെ നടുക്കിയ വിഷയത്തില്‍ സുപ്രീം കോടതി ഞായറാഴ്ച സ്വമേധയാ കേസെടുത്തിരുന്നു. ഇനിയൊരു ബലാത്സംഗവും കൊലപാതകവും കൂടി രാജ്യത്തിന് കാത്തിരിക്കാനാവില്ല എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Kolkata Rape Murder

സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ലെങ്കിലും അവരുടെ സാഹചര്യങ്ങള്‍ സുരക്ഷിതമല്ലെങ്കിലും നമ്മള്‍ അവര്‍ക്ക് തുല്യത നിഷേധിക്കുകയാണ് എന്ന് കോടതി നിരീക്ഷിച്ചു. ഒരു ആശുപത്രിയിലെ ഒരു പ്രത്യേക ബലാത്സംഗ പ്രശ്നത്തെക്കുറിച്ച് മാത്രമല്ല പറയുന്നതെന്നും ഇന്ത്യയിലുടനീളമുള്ള ഡോക്ടര്‍മാരുടെ സുരക്ഷയുടെ വ്യവസ്ഥാപരമായ പ്രശ്നമാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

'അവരെല്ലാം ഇന്റേണുകളും റസിഡന്റ് ഡോക്ടര്‍മാരും ഏറ്റവും പ്രധാനമായി വനിതാ ഡോക്ടര്‍മാരുമാണെന്ന് ഞങ്ങള്‍ക്കറിയാം. യുവ ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും 36 മണിക്കൂര്‍ ജോലി ചെയ്യുന്നു. സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ നിലവിലെ നിയമം അനുസരിച്ച് ഒരു ദേശീയ പ്രോട്ടോക്കോള്‍ വികസിപ്പിക്കണം,' അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആര്‍ജി കാര്‍ ആശുപത്രിയിലെ ഡോക്ടറുടെ ബലാത്സംഗവും കൊലപാതകവും ഭീകരമാണെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ചു.

രാജ്യത്തുടനീളമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനാണ് ദേശീയ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് ജോലിയിലേക്ക് മടങ്ങാനും കോടതി അഭ്യര്‍ത്ഥിച്ചു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ബലപ്രയോഗം നടത്തുന്നതിലും സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.

സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ബലപ്രയോഗം നടത്തരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ബംഗാള്‍ സര്‍ക്കാരിനോട് ചോദിച്ചു. പശ്ചിമ ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നതായി ആരോപിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൊല്‍ക്കത്ത പൊലീസ് മേധാവിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+