ഭാര്യയുടെ ഗര്‍ഭം അലസിയത് മൂന്ന് തവണ; കുഞ്ഞുണ്ടാകാന്‍ അയല്‍വാസിയുടെ കുട്ടിയെ ബലി കൊടുത്ത് യുവാവ്
കൊല്‍ക്കത്ത: കുഞ്ഞുണ്ടാകാത്തതിന് അയല്‍വാസിയുടെ മകളെ ബലി നല്‍കി യുവാവ്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ ബീഹാര്‍ സ്വദേശി അലോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴ് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സംഭവം അറിഞ്ഞതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അലോക് കുമാറിനെ തങ്ങള്‍ക്ക് വിട്ട് കിട്ടണം എന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ഡ് നടത്തി. ഞായറാഴ്ച രാത്രി ടില്‍ജാലയിലെ അലോക് കുമാറിന്റെ വീട്ടില്‍ വെച്ചാണ് പൊലീസ് ഏഴ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തുന്നത്. ചാക്കിന് ഉള്ളില്‍ ആക്കിയ നിലയില്‍ ആയിരുന്നു ഏഴ് വയസുകാരിയുടെ മൃതദേഹം.

പെണ്‍കുട്ടിയുടെ തലയിലും ശരീരത്തിലും മാരകമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തന്റെ ഗര്‍ഭിണിയായ ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടിയാണ് കുട്ടിയെ ബലി നല്‍കിയത് എന്നാണ് അലോക് കുമാര്‍ പൊലീസിനോട് പറഞ്ഞത്. ഒരു മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത് എന്നും അലോക് കുമാര്‍ വ്യക്തമാക്കി. അലോക് കുമാറിന്റെ ഭാര്യ ഇതിന് മുന്‍പ് മൂന്ന് തവണ ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ മൂന്ന് തവണയും ഗര്‍ഭഛിദ്രം നടന്നു.
ഇതിന് പരിഹാരം കാണാനാണ് അലോക് കുമാര്‍ മന്ത്രവാദിയെ ചെന്ന് കണ്ടത്. കുട്ടിയെ ബലി നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നായിരുന്നു ഇയാള്‍ അലോക് കുമാറിനോട് പറഞ്ഞത്. ഭാര്യക്ക് മൂന്ന് തവണ ഗര്‍ഭം അലസേണ്ടി വന്നതിനെ തുടര്‍ന്ന് വിഷാദത്തില്‍ ആയിരുന്ന ഇയാള്‍ ഭാര്യ വീണ്ടും ഗര്‍ഭം ധരിച്ചപ്പോള്‍ മന്ത്രവാദിയുടെ നിര്‍ദേശത്തിന് അനുസരിച്ച് ചെയ്യുകയായിരുന്നു.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. അലോക് കുമാര്‍ യഥാര്‍ത്ഥത്തില്‍ ബീഹാര്‍ സ്വദേശിയാണ്. എന്നാല്‍ കുട്ടിയുടെ കുടുംബം താമസിക്കുന്ന അതേ കെട്ടിട പരിസരത്ത് തന്നെയാണ് അലോക് കുമാറും ഭാര്യയും താമസിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു. മന്ത്രവാദിയും ബീഹാര്‍ സ്വദേശിയാണ് എന്നാണ് വിവരം.
അലോക് കുമാര്‍ നിര്‍ദേശം തേടി എന്ന് പറയപ്പെടുന്ന മന്ത്രിവാദിയെ കണ്ടെത്താനായി പൊലീസ് സംഘം ബിഹാറിലേക്കു പോകും എന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാന്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications