Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിൽ നിന്നും കൊങ്കുനാടിനെ വിഭജിക്കാൻ നീക്കം? ബിജെപി പദ്ധതിക്ക് പിന്നിൽ...

കേരളവുമായി അതിർത്തി പങ്കിടുന്ന കൊങ്കുനാട് എന്നറിയപ്പെടുന്ന പടിഞ്ഞാറൻ തമിഴ്നാടിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ചെന്നൈ: ദക്ഷിണ ഇന്ത്യയിലും വേരുറപ്പിക്കാനുള്ള അക്ഷീണ പരിശ്രമിത്തിലാണ് ബിജെപി. ലക്ഷദ്വീപിലെയടക്കം ഭരണ പരിഷ്കാരങ്ങൾ ഇതിന്റെ ഭാഗമാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇപ്പോഴിത തമിഴ്നാട്ടിലും അത്തരമൊരു നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. കേരളവുമായി അതിർത്തി പങ്കിടുന്ന കൊങ്കുനാട് എന്നറിയപ്പെടുന്ന പടിഞ്ഞാറൻ തമിഴ്നാടിനെ കേന്ദ്രഭരണ പ്രദേശമാക്കാൻ നീക്കം നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

1

നിലവിൽ പ്രതിപക്ഷത്തിരിക്കുന്ന എഐഡിഎംകെയുടെ കോട്ടകളിൽ ഒന്നാണിത്. കോയമ്പത്തൂരടക്കമുള്ള ജില്ലകളിൽ ബിജെപിക്കും ശക്തമായ സ്വാധീനമുണ്ട്. തമിഴ്നാട്ടിൽ ഇവിടെ മാത്രമാണ് ബിജെപി സ്വാധീന മേഖലയെന്നും വേണമെങ്കിൽ പറയാം. ഇത് മുതലെടുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടി ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാനാണ് നീക്കം നടത്തുന്നതെന്ന് ശനിയാഴ്ച തമിഴ് പത്രം വാർത്ത പുറത്തുവിട്ടതോടെ ദേശീയ തലത്തിലും സമൂഹിക മാധ്യമങ്ങളിലും ഇത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

2

തമിഴ്നാട്ടിൽ ബിജെപിക്ക് ശക്തമായ എതിരാളികളായി തുടരുന്ന ഡിഎംകെയ്ക്ക് വെല്ലുവിളി ഉയർത്തുകയാണ് ഇതുവഴി ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷവുമായാണ് ഡിഎംകെയും സഖ്യവും അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ 'ഒൻട്രിയ അരശ്' (യൂണിയൻ സർക്കാർ) എന്ന് വിളിക്കുന്നത് ഉൾപ്പടെയുള്ള പരിഷ്കാരങ്ങളും ബിജെപിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

3

രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടനയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ മുൻ പാർട്ടി സംസ്ഥാന അധ്യക്ഷൻ എൽ മുരുഖൻ കൊങ്കുനാടുകാരനാണ്. തമിഴ്നാട് ബിജെപി അധ്യക്ഷനായി ഇപ്പോൾ നിയോഗിക്കപ്പെട്ട കർണാടക മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ കെ അണ്ണാമലൈയും ഇവിടുത്താകാരൻ തന്നെ. മന്ത്രിസഭയിൽ അംഗമായ മുരുഖനെ കൊങ്കുനാട്ടിൽ നിന്നുള്ള മന്ത്രിയെന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

4

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്നതണ് കൊങ്കുനാട്. ഇവിടെ നിലവിൽ 10 ലോക്‌സഭ മണ്ഡലവും 61 നിയമസഭ മണ്ഡലങ്ങളുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ മുപ്പതിലധികം സീറ്റുകളിൽ വിജയിച്ചത് എഐഡിഎംകെയായിരുന്നു. പടിഞ്ഞാറൻ തമിഴ്നാട്ടിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഡിഎംകെയ്ക്ക് സാധിച്ചില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

5

2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് കൊങ്കുനാടിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നീക്കമാണ് നടന്നുവരുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനോട് പ്രതികരിക്കാൻ ഇതുവരെ എഐഡിഎംകെയോ ഡിഎംകെയോ രംഗത്തെത്തിയിട്ടില്ല. അതേസമയം സമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. പ്രാദേശിക വികാരം എന്നും കാത്തുസൂക്ഷിക്കുന്ന ജനതയാണ് തമിഴ്നാട്ടിലേത്. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിനെ എതിർക്കുന്നവരാണ് കൂടുതലും. എന്നാൽ അനുകൂലിക്കുന്ന ഒരു വിഭാഗവും രംഗത്തുണ്ട്.

6

പുരാതന തമിഴ് 'രാജ്യത്തിന്റെ' മറ്റ് പ്രദേശങ്ങളിൽ ഉള്ളതുപോലെ വിശാലമായ തമിഴ് സാമൂഹിക-സാംസ്കാരിക ഭൂപ്രകൃതിയിൽ ഈ ജില്ലകൾക്ക് പ്രത്യേക സ്വത്വമുണ്ട്. ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ മാത്രമാണ് കൊങ്കുനാട് എന്ന പേര് പ്രധാനമായും ഉപയോഗിച്ച് പോരുന്നത്. എന്നാൽ ഇതിനെ ഒരു സംസ്ഥാന രൂപീകരണത്തിനുവേണ്ടി ഉപയോഗിപ്പെടുത്തുകയാണെന്ന ആക്ഷേപവും ശക്തമാണ്. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. തുടക്കത്തിൽ തന്നെ ഇത്തരം നീക്കങ്ങളെ എതിർക്കണമെന്നതാണ് ആവശ്യം.

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+