കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയിലെ കുട്ടികളുടെ മരണം തണുത്ത് വിറങ്ങലിച്ച്: മരണ നിരക്ക് ഉയർന്നത് അധികൃരുടെ അനാസ്ഥ മൂലമെന്ന്

Google Oneindia Malayalam News

ജയ്പൂൂർ: രാജസ്ഥാനിലെ ജെകെ ലോൺ ആശുപത്രിയിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി റിപ്പോർട്ട്. കുഞ്ഞുങ്ങളുടെ മരണം തണുത്ത് വിറങ്ങലിച്ചാണെന്നാണ് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ഡിസംബർ മുതൽ ജെകെ ലോൺ ആശുപത്രിയിൽ മരിച്ചത് 107 കുട്ടികളാണ്. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പ്രാഥമിക ഉപകരണങ്ങൾ പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഇത് ശിശുമരണ നിരക്ക് ഉയരുന്നതിന് കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

മഹാസഖ്യത്തില്‍ വിള്ളല്‍ ശക്തം... രാജി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ, മന്ത്രസ്ഥാനത്തില്‍ തമ്മിലടി!മഹാസഖ്യത്തില്‍ വിള്ളല്‍ ശക്തം... രാജി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എ, മന്ത്രസ്ഥാനത്തില്‍ തമ്മിലടി!

ശരീരത്തിലെ ഊഷ്മാവ് വേഗത്തിൽ നഷ്ടമാവുന്ന ഹൈപ്പോ തെർമിയ എന്ന അവസ്ഥമൂലമാണ് കുട്ടികളുടെ മരണനിരക്ക് ഉയർന്നിട്ടുള്ളത്. ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ ഒരു ഉപകരണങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും ഉപകരണങ്ങളുടെ അഭാവമാണ് മരണനിരക്ക് ഉയരുന്നതിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണ നിലയിൽ 37 ഡിഗ്രി സെൽഷ്യസ് ശരീരോഷ്മാവാണ് കുട്ടികൾക്ക് വേണ്ടത്. എന്നാൽ ആശുപത്രിയിലുണ്ടായിരുന്ന കുട്ടികളുടേത് 35 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. ഇത് നിയന്ത്രിക്കാൻ അനിവാര്യമായ ഒരു ഉപകരണങ്ങളും ആശുപത്രിയിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

kota-15779562

അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മൂലമാണ് ഇത്രയധികം കുട്ടികൾ മരിച്ചതെന്നും രാജസ്ഥാൻ സർക്കാർ നിയോഗിച്ച കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡിസംബറിൽ കുട്ടികൾ തുടർച്ചമായി മരിച്ചതിന് പിന്നിൽ ജീവൻരക്ഷാ ഉപാധികളുടെ അഭാവമാണെന്നാണ് പ്രധാനമായും റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രിയിലുള്ള 28 നെബുലൈസറുകളിൽ 22 എണ്ണവും പ്രവർത്തനരഹിതമാണ്. ജീവൻ നിലനിർത്തുന്നതിനാവശ്യമായ 111 ഇൻഫ്യൂഷൻ പമ്പുകളിൽ 81 എണ്ണവും പ്രവർത്തന രഹിതമാണ്. പരാമീറ്ററുകളും പൾസി ഓക്സി മീറ്ററുകളുടെ സമാനമാണ്. ഓക്സിജൻ പൈപ്പുകളുടെ കുറവുള്ളതിനാൽ സിലിണ്ടറിൽ നിന്ന് നേരിട്ടാണ് കുട്ടികൾക്ക് ഓക്സിജൻ നൽകിവന്നിരുന്നത്.

ആശുപത്രിയ്ക്കായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഉപകരണങ്ങൾ വാങ്ങിയിട്ടില്ലെന്നാണ് അധികൃതൃർ സാക്ഷ്യപ്പെടുത്തുന്നത്. വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രി രഘു ശർമ വ്യക്തമാക്കിയിരുന്നു.

English summary
Kota kids died in biting winter cold as hospital lacked equipment: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X