• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന് ചെന്നിത്തല; ഗൗരവം നിറച്ച രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ

ദില്ലി: നീണ്ട ചര്‍ച്ചകള്‍ക്കും കുടിയാലോചനകള്‍ക്കും ശേഷമാണ് വയനാട് സീറ്റില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന വയനാട്ടില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ളവര്‍ ആവശ്യപ്പെട്ടത്.

സുധീരനെതിരെ അബ്ദുള്ളക്കുട്ടി; പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബല്‍റാം ഉള്‍പ്പടേയുള്ളവര്‍

എന്നാല്‍ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ ആശങ്കള്‍ നാലുദിവസത്തിലേറെയാണ് നീണ്ടു നിന്നത്. ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു പാതി കാര്യത്തില്‍ പാതി തമാശയുമായി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് 'രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ? എന്ന് ചോദിച്ചത്... പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിനുള്ള മറുപടിയിങ്ങനെ..

ചോദിച്ചത് ചെന്നിത്തല

ചോദിച്ചത് ചെന്നിത്തല

വയനാട് സീറ്റിനെ ചൊല്ലി തര്‍ക്കം നിലനിന്നപ്പോള്‍ പരിഹാരത്തിനായി പല ഫോര്‍മുലകളും ഉയര്‍ന്നു വന്നിരുന്നു. വിട്ടുകൊടുക്കാന്‍ ഇരു ഗ്രൂപ്പുകളും തയ്യാറാവാതിരുന്നതോടെ നേതൃത്വം കുഴങ്ങി. ഇതിനിടയിലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിച്ചുകൂടേയെന്ന ചോദ്യം രമേശ് ചെന്നിത്തല ചോദിച്ചത്.

അടുത്ത് മുല്ലപ്പള്ളിയും

അടുത്ത് മുല്ലപ്പള്ളിയും

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സാന്നിധ്യത്തിലായിരുന്നു രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയോട് വയനാട്ടിലെ മത്സരത്തെക്കുറിച്ച് ആരാഞ്ഞത്. നേരത്തെ തന്നെ കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഈ അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു.

ആവേശ തരംഗം

ആവേശ തരംഗം

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ കേരത്തില്‍ യുഡിഎഫിന് അത് കൂടുതല്‍ ഗുണം ചെയ്യും. മാത്രവുമല്ല കര്‍ണാടകയിലും തമിഴ്നാട്ടിലും അതിന്‍റെ ആവേശ തരംഗം പ്രതിഫലിക്കുമെന്നും നേതാക്കള്‍ തമാശരൂപേണ പറഞ്ഞു.

കര്‍ണാടകയില്‍

കര്‍ണാടകയില്‍

അമേഠിക്ക് പുറമെ കര്‍ണാടകയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു നേരത്തെ കത്തയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രകടനമായിരുന്നു ദിനേശ് ഗുണ്ടറാവവും മുന്നോട്ടുവെച്ച കാരണം.

കത്തില്‍

കത്തില്‍

രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും. കേരളം, തമിഴ്നാട്, ആന്ധ്ര ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളിലും രാഹുലിന്‍റെ സന്നിധ്യം ഗുണകരമാവുമെന്നും ദിനേശ് ഗുണ്ടറാവു കത്തില്‍ സൂചിപ്പിച്ചു.

സീറ്റിനൊരു പരിഹാരം

സീറ്റിനൊരു പരിഹാരം

കര്‍ണാടക പിസിസി അധ്യക്ഷന്‍റെ നിര്‍ദ്ദേശം കൂടി മനസ്സില്‍ വെച്ചായിരുന്നു കേരള നേതാക്കള്‍ തമാശ രൂപത്തിലാണെങ്കിലും രാഹുലിന്‍റെ മനസറിയാന്‍ ഒരു ശ്രമം നടത്തിയത്. കൂട്ടത്തില്‍ വയനാട് സീറ്റിനൊരു പരിഹാരവും അവര്‍ മുന്നില്‍ കണ്ടു.

മറുപടി

മറുപടി

രമേശ് ചെന്നിത്തലയുടെ ചോദ്യം പാതി തമാശയും പാതി കാര്യവുമായിരുന്നെങ്കിലും രാഹുല്‍ ഗാന്ധിയുടെ മറുപടി ഗൗരവത്തില്‍ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. കോണ്‍ഗ്രസിന്‍റെ ഒന്നാം നമ്പര്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുല്‍‌ പറഞ്ഞു.

ശ്രദ്ധമുഴുവന്‍ ഉത്തര്‍പ്രദശില്‍

ശ്രദ്ധമുഴുവന്‍ ഉത്തര്‍പ്രദശില്‍

പക്ഷെ തന്‍റെ ശ്രദ്ധമുഴുവന്‍ ഉത്തര്‍പ്രദശില്‍ മത്സരിക്കുന്നതിലാണ്. അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കാനാണ് തീരുമാനം. നിലവില്‍ രണ്ടാം മണ്ഡലം നോക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കിയതോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും അവിടെ നിന്ന് മടങ്ങി.

വിടി ബല്‍റാമും

വിടി ബല്‍റാമും

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി നേരത്തെ വിടി ബല്‍റാമും രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ് എന്നായിരുന്നു വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

വിടി ബല്‍റാം

English summary
kpcc leaders suggestd rahul gandhi to contest in wayanadu loksabaha constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X