ലഖിംപൂര്‍ ഖേരി സംഭവത്തില്‍ പ്രതിഷേധം, നവജോത് സിംഗ് സിദ്ദു അടക്കം നിരവധി പേർ അറസ്റ്റിൽ
ദില്ലി: ലഖിംപൂര്‍ ഖേരി (lakhimpur kheri) സംഭവത്തില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തുന്നതിനിടെ
പഞ്ചാബ് കോണ്‍ഗ്രസ് (Congress) അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു (Navjot Singh Sidhu) അറസ്റ്റില്‍. കര്‍ഷക പ്രതിഷേധത്തിനിടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിലും പ്രതിഷേധിച്ചായിരുന്നു ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചത്. സിദ്ദുവിനൊപ്പം കോണ്‍ഗ്രസ് എംഎല്‍എമാരും പ്രവര്‍ത്തകരും അടക്കം നിരവധി പേരെ ചണ്ഡീഗഡ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരിയിലേക്കുളള യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയെ സിതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പിന്നാലെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്തര്‍ സിംഗ് രാണ്ടവയേയും എംഎല്‍എമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ലഖിംപൂരിലേക്കുളള യാത്രയ്ക്കിടെയാണ് ഇവരും അറസ്റ്റിലായത്. അക്രമം നടന്ന പ്രദേശത്തേക്ക് ആരെയും കടത്തി വിടില്ലെന്നാണ് യുപി പോലീസ് വ്യക്തമാക്കുന്നത്.

കേന്ദ്ര മന്ത്രി അജയ് കുമാര്‍ മിശ്ര, ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ എന്നിവരുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ലഖിംപൂരില്‍ സംഘര്‍ഷമുണ്ടായതും കര്‍ഷകര്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടതും. സംഭവത്തില്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് എതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ പോയി കാണാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കാതെ ജനാധിപത്യത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നീതിക്ക് വേണ്ടിയുളള കര്‍ഷകരുടെ അഹിംസാ സമരം വിജയിച്ചുവെന്ന് ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. നാളെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രിയങ്ക ഗാന്ധിയെ കൂടാതെ എസ്പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി ജനറല്‍ സെക്രട്ടറി സതിഷ് ചന്ദ്ര മിശ്ര, എഎപി രാജ്യസഭാ നേതാവ് സഞ്ജയ് സിംഗ് എന്നിവരേയും യുപി പോലീസ് ലഖിപൂര്‍ ഖേരിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. രാഷ്ട്രീയ നേതാക്കളെ പ്രദേശത്ത് തടയുന്നതില്‍ യുപി സര്‍ക്കാരിന് എതിരെയുമാണ് നാളെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം.
ലഖിംപൂര്‍ ഖേരിയിലെ അക്രമങ്ങള്‍ക്ക് എതിരെ ദില്ലി യുപി ഭവന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെയുളള ദില്ലി പോലീസിന്റെ അക്രമത്തിനെതിരെയും പ്രതിഷേധമുയരുന്നു. കര്‍ഷക നേതാവും മുന്‍ എംഎല്‍എയുമായ പി കൃഷ്ണപ്രസാദ് അടക്കമുളളവര്‍ പോലീസ് അക്രമത്തിന് ഇരയായി. പോലീസുകാർ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തുമാണ് കൃഷ്ണപ്രസാദിനെ വാഹനത്തിൽ കയറ്റിയത്.












Click it and Unblock the Notifications