Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപര്‍ ഖേരി സംഭവം; പുനരാവിഷ്‌ക്കരണം നടത്തി പൊലീസ്

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന അക്രമണം പുനരാവിഷ്‌കരിക്കാനൊരുങ്ങി പൊലീസ്. സംഭവത്തില്‍ പ്രതിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെയും, ആശിഷ് മിശ്രയുടെ കൂട്ടുകാരനും സംഭവത്തില്‍ പ്രതിയുമായ അന്‍കിത് ദാസും സംഭവം നടന്ന സ്ഥലത്തേക്ക് പൊലീസെത്തിച്ചു. തുടര്‍ന്ന് പൊലീസ് വണ്ടി ഉപയോഗിച്ചാണ് അന്ന് നടന്ന സംഭവം പുനരാവിഷ്‌കരിച്ചത്. സംഭവം നടന്ന ദിവസം ആശിഷ് മിശ്ര സ്ഥലത്തില്ലായിരുന്നുവെന്ന് ആശിഷ് പറഞ്ഞു. താനന്ന് ലഖിംപൂര്‍ ഖേരിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അപ്പുറത്തുള്ള അച്ഛന്റെ ഗ്രാമത്തിലായിരുന്നുവെന്നുമാണ് ആശിഷ് മിശ്ര പറഞ്ഞത്. ഒരു പൊലീസ് പാഞ്ഞ് വരുന്നതും കര്‍ഷകരുടെ പ്രതീകങ്ങളായ ഡമ്മികളെ ഇടിച്ച് തെറിപ്പിക്കുന്നതുമാണ് മാധ്യമ പ്രവര്ഡത്തകര്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ കാണുന്നത്.

ph

പൊലീസ് പുനരാവിഷ്‌ക്കരണം നടത്തുന്നയിടത്തേക്ക് മാധ്യമങ്ങളെയുള്‍പ്പെടെ പ്രവേശിപ്പിച്ചത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മറ്റൊരു ദൃശ്യം ആശിഷ് പൊലീസ് ജീപ്പിലിരുന്ന് ജനങ്ങളെ കൈവീശി കാണിക്കുന്നതായിരുന്നു. കഴിഞ്ഞയാഴ്ചാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. എഫ്‌ഐആരില്‍ പേര് ചേര്‍ത്തിട്ടും ഒരാഴ്ചയോളം ആശിഷിനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിരുന്നില്ല. ഇന്നലെ അദ്ദേഹത്തിന്റെ ജാമ്യം കോടതി തള്ളുകയും ചെയ്തിരുന്നു. ലഖിംപൂര്‍ ഖേരി സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു അവകര്‍ ആശിഷിനെ 12 മണിക്കൂര്‍ ചോദ്യംചെയ്തു. ആശിഷ് മിശ്ര സമൂഹത്തില്‍ ഉന്നതനായതിനാല്‍ അദ്ദേഹത്തെ വേറെ രീതിയിലാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് സുിപ്രീംകോടതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

ആശിഷ് മിശ്രയുടെ കുടുംബം പൊലീസുദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നത് പൊലീസ് നിഷേധിച്ചു. ഇന്നലെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ട് ഈ പ്രശ്‌നം അടിയന്തരമായി സര്‍ക്കാരിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അജയ് മിശഅയോ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രി ആ സ്ഥാനത്ത് തുടരുന്നതിനാല്‍ അവര്‍ക്ക് നീതി കിട്ടില്ലെന്നാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബം വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ഉത്തര്‍ പ്രദേശിലെ ജനങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച് സര്‍ക്കാരിനോട് സംസാരിക്കാമെന്ന്് രാഷ്ട്രപതി പറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രണ്ട് സു്പീരംകോടതി ജഡ്ജികളുടെ മേല്‍ നോട്ടത്തില്‍ ലഖിംപൂര്‍ ഖേരി കേസ് അന്വേഷിക്കണമെന്നാണഅ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നിലവില്‍ ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിിരുന്നു.

ആസിഷ് മിശ്രയും പിതാവ് അജയ്മിശ്രയും തങ്ങള്‍ക്ക് നേരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. ആ കാര്‍ തങ്ങളുടെതാണെന്ന് അജയ് മിശ്ര സമ്മതിച്ചിട്ടുണ്ട് എന്നാല്‍ ആ സമയത്ത് തന്റെ മകന്‍ അവിടെയുണ്ടായിരുന്നില്ലയെന്നാണഅ അജയ് മിശ്ര പറഞ്ഞത്. ലഖിംപൂര്‍ ഖേരി സംഭവത്തിനെതിരെ നിരവധി പപ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. ബിജെപി എംപി വരുണ്‍ ഗാന്ധിയുള്‍പ്പെടെ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍കര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം പാഞ്ഞ് കയറുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ബിജെപി പ്രവര്‍ത്തകരും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏറെ പ്രതിഷേധത്തിന് ശേഷമാണ് കൊലപാതകിയെന്ന് എഫ്‌ഐആറില്‍ പേര് ചേര്‍ത്തിരുന്ന ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+