കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് വലുത് പാകിസ്താനാണ്, മോദിയല്ല, കാണൂ...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: വിജയകരമായിരുന്നു എന്ന് ഇന്ത്യയും മോദി സര്‍ക്കാരും ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം അത്ര വലിയ വിജയമായിരുന്നില്ല എന്ന് സൂചന. മോദി ചൈന സന്ദര്‍ശിച്ച് മാസങ്ങള്‍ പോലും പിന്നിടുന്നതിന് മുമ്പേ, പാകിസ്താനെ തങ്ങള്‍ കൈവിടുന്ന പ്രശ്‌നമില്ല എന്ന വ്യക്തമായ സന്ദേശമാണ് ചൈന നല്‍കുന്നത്. മുംബൈ ഭീകരാക്രമണ സൂത്രധാരനായ സാക്കീര്‍ റഹ്്മാന്‍ ലഖ്‌വിക്കെതിരെ ഇന്ത്യ നടത്തിയ നീക്കത്തിനാണ് ചൈന അപ്രതീക്ഷിതമായി തടയിട്ടത്.

മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്‌കര്‍ നേതാവുമായ ലഖ്‌വിയെ മോചിപ്പിച്ച പാകിസ്താനെതിരെ നടപടിയെടുക്കണം എന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ക്കുകയായിരുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിക്കാനായി യു എന്‍ ഉപരോധ സമിതി യോഗത്തിലാണ് ചൈന ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്. ചൈനയുടെ മനം മാറ്റത്തിന് പിന്നില്‍ എന്താണെന്ന് കാണൂ...

എന്തിനിത് ചെയ്തു

എന്തിനിത് ചെയ്തു

തങ്ങളുടെ ഏറ്റവും അടുത്ത രാജ്യമായ പാകിസ്താനോടുള്ള സൗഹൃദം കണക്കിലെടുത്താണ് ചൈന ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ ആവശ്യം തള്ളിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍വീഴ്ത്താന്‍ വരെ പോന്നതാണ് ഈ നീക്കം.

മോദി തൃപ്തനല്ല

മോദി തൃപ്തനല്ല

ചൈനയുടെ ഈ നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്തനല്ല. ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്ക മോദി ചൈനയെ അറിയിച്ചുകഴിഞ്ഞു.

ഭീകരവാദമല്ല കാര്യം

ഭീകരവാദമല്ല കാര്യം

ലഖ്‌വി വിഷയത്തില്‍ പാകിസ്താനെ പരസ്യമായി പിന്തുണച്ചതോടെ ഭീകരവാദമല്ല തങ്ങളുടെ വിഷയം എന്ന വ്യക്തമായ സൂചനയാണ് ചൈന നല്‍കുന്നത്.

ചൈനയ്ക്ക് പറയാനുള്ളത്

ചൈനയ്ക്ക് പറയാനുള്ളത്

ലഖ്‌വിക്കെതിരെയുള്ള നടപടിക്ക് ആവശ്യമായ രേഖകള്‍ ഇന്ത്യ നല്‍കിയില്ല എന്നാണ് ചൈനയുടെ വാദം. യു എന്‍ ഉപരോധ സമിതി യോഗത്തില്‍ ഈ ന്യായം പറഞ്ഞാണ് ഇന്ത്യ കൊണ്ടുവന്ന പ്രമേയം ചൈന തടഞ്ഞത്.

തെളിവ് നല്‍കേണ്ടത് പാകിസ്താന്‍

തെളിവ് നല്‍കേണ്ടത് പാകിസ്താന്‍

ഇത് സംബന്ധിച്ച് ഇന്ത്യയുമായി സംസാരിക്കാനോ ഒരു നീക്കുപോക്കിലെത്താനോ ചൈന തയ്യാറായില്ല. ചൈനയ്ക്ക് തെളിവ് വേണമെങ്കില്‍ അത് നല്‍കേണ്ടിയിരുന്നത് പാകിസ്താനാണ്. അവരുടെ കൈയ്യിലാണ് ലഖ്‌വി.

എല്ലാവരും ആശങ്കയില്‍

എല്ലാവരും ആശങ്കയില്‍

ലഖ്‌വിയുടെ മോചനത്തില്‍ യു എസ്, യു കെ, റഷ്യ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു.

ഇന്ത്യയ്ക്ക് പറയാനുള്ളത്

ഇന്ത്യയ്ക്ക് പറയാനുള്ളത്

ലഖ്‌വിയെ മോചിപ്പിച്ച പാകിസ്താനെതിരെ യു.എന്‍ നടപടി സ്വീകരിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. യു.എന്‍ പ്രമേയത്തിന്റെ ലംഘനമാണ് ലഖ്‌വിയുടെ മോചനം എന്നും ഇന്ത്യ പറയുന്നു.

ലഖ്‌വിയെ വിട്ടയച്ചു

ലഖ്‌വിയെ വിട്ടയച്ചു

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്് 2008 ഡിസംബറിലാണ് ലഖ്‌വിയെ അറസ്റ്റ് ചെയ്തത്. 2015 ഏപ്രിലിലാണ് വിചാരണക്കോടതി ജയില്‍ മോചിതനാക്കിയത്.

English summary
Why did China block action at the United Nations against Pakistan for freeing Zaki-ur-Rehman Lakhvi, the Lashkar-e-Tayiba operative? While India has raised objections to this, the reasoning behind is very simple- China has just defended its all weather friend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X