കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂളുകളിൽ വെള്ളിയാഴ്ച അവധി മാറ്റി, ഞായറാഴ്ച്ചയാക്കി; ലക്ഷദ്വീപിലെ പുതിയ വിവാദ പരിഷ്‌കാരം ഇങ്ങനെ...

സ്കൂളുകളിൽ വെള്ളിയാഴ്ച അവധി മാറ്റി, ഞായറാഴ്ച്ചയാക്കി; ലക്ഷദ്വീപിലെ പുതിയ വിവാദ പരിഷ്‌കാരം ഇങ്ങനെ...

Google Oneindia Malayalam News

ലക്ഷദ്വീപ്: ലക്ഷദ്വീപ് സ്‌കൂളുകളിൽ വീണ്ടും വിവാദ പരിഷ്‌കാരം. വെള്ളിയാഴ്ചയുള്ള അവധി മാറ്റി പകരം സ്‌കൂളുകൾക്ക് ഞായറാഴ്ച അവധിയാക്കി. ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ ഉത്തരവ്.

പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വന്നത്.

ബീഫ് നിരോധനം, സ്‌കൂളുകളിൽ മാംസ ഭക്ഷണ നിരോധനം എന്നിവയ്ക്ക് പുറമെയാണ് പുതിയ പരിഷ്‌കാരം. അതേ സമയം, മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു അവധി നൽകിയിരുന്നത്.

എന്നാൽ, ഇനി മുതൽ ഇവിടുത്തെ സ്‌കൂളുകൾക്ക് അവധി ഞായറാഴ്ചയാക്കിയത് സംബന്ധിച്ച് വലിയ പ്രതിഷേധങ്ങൾ ആണ് ഉണ്ടാകുന്നത്. ഇവിടുത്തെ ക്ലാസ് സമയവും പുനഃ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

1

എന്നാൽ, നേരത്തെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണം എന്ന് ചട്ടമുണ്ടായിരുന്നു. ബോട്ടിൽ സി സി ടി വി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 6 മാസങ്ങൾക്ക് മുൻപാണ് ഇത്തരം നിർദ്ദേശം നൽകിയത്. ജൂൺ മാസം 4 - നാണ് ഉത്തരവ് ഇറങ്ങിയത്. ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് പുതിയ ഉത്തരവ് വന്നിരുന്നത്. എന്നാൽ, വിവാദ ഉത്തരവിന് എതിരെ പ്രതിഷേധവുമായി ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ രം​ഗത്തെത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നുമഹാരാഷ്ട്രയില്‍ പിടിവിടാതെ ഒമൈക്രോണ്‍; ഇതുവരെ സ്ഥിരീകരിച്ചത് 54 പേര്‍ക്ക്, ആശങ്ക തുടരുന്നു

3

ലക്ഷദ്വീപിൽ നടപ്പാക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് പുതിയ ഉത്തരവ്. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഈ മരണത്തെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുകയായിരുന്നു.

3

എന്നാൽ, ഇതിന് പിന്നാലെ ആണ് ബീഫ് നിരോധനം അടക്കമുള്ള നിയമങ്ങൾ കൊണ്ടു വന്നത്. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ​ഗോവധം നിരോധിക്കൽ, സ്കൂളുകളിൽ മാംസഭക്ഷണം നിരോധനം, ​ഗുണ്ടാ ആക്ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് നടപ്പിലാക്കിയത്. ഇതിന് എതിരെ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രം​ഗത്ത് എത്തിയിരുന്നു. ഇതിന്റെ തുടർക്കഥയാണ് ഈ പുതിയ നിയമം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു; വ്യക്തിവൈരാ​ഗ്യമെന്ന് പോലീസ്

4

അതേസമയം, വിവിധ വകുപ്പുകളിലായി ലക്ഷദ്വീപിൽ കോടികളുടെ അഴിമതി നടന്നെന്ന സംശയത്തെ തുടർന്ന് പരിശോധനയ്ക്കായി സി.ബി.ഐ. സംഘം ലക്ഷദ്വീപിലെത്തിയിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെയാണ് പരിശോധന നടത്താൻ ഇവർ എത്തിയത്. ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകളാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.

5

കൊച്ചി സി.ബി.ഐ. ഓഫീസിൽ നിന്നുള്ള പത്ത് അംഗ സംഘമാണ് പരിശോധന്ക്ക് വേണ്ടി എത്തിയത്. ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് ആസ്ഥാനത്ത് സി.ബി.ഐ. താത്കാലിക ഓഫീസ് പ്രവർ‍ത്തനം തുടങ്ങിരുന്നു. ലക്ഷദ്വീപ് കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കോടികളുടെ അഴിമതി നടത്തിയെന്ന പരാതി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ലഭിച്ചതിന് പിന്നാലെയാണ് പരിശോധനാ സംഘം എത്തിയിരുന്നത്.

Recommended Video

cmsvideo
ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി വെള്ളിയാഴ്ച അവധി ദിനമല്ല: സമയക്രമത്തിലും മാറ്റം
6

ലക്ഷദ്വീപിലേക്ക് ഏറ്റവുമധികം വരുമാനമെത്തിക്കുന്ന 'സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്വർ ടൂറിസം ആൻഡ് സ്പോർട്‌സ്' കൈകാര്യം ചെയ്യുന്ന ടൂറിസം വകുപ്പിൽ ആണ് ഏറ്റവും കൂടുതൽ അഴിമതി എന്നായിരുന്നു സൂചന കിട്ടിയത്. ലക്ഷദ്വീപ് കളക്ടർ എസ്. അസ്‌കർ അലി അഞ്ചു വർഷം കൊണ്ട് 20 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പരാതി ലഭിച്ചത്. കളക്ടർ സ്വദേശമായ മണിപ്പൂരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഭാര്യയുടെ കമ്പനിയിൽ വൻതോതിൽ പണം നിക്ഷേപിച്ചെന്നും കവരത്തി സ്വദേശിയായ ടി.പി. അബ്ദുൾ റസാഖ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. 2018 - ലാണ് അസ്‌കർ അലി ലക്ഷദ്വീപ് കളക്ടറായി സ്ഥാനമേറ്റത്.

English summary
Lakshadweep schools have shifted their Friday holidays to Sunday; New order is here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X