ലാലുവിന്റെ കാണാത്ത കളികള്‍; ജയിലിലെത്തും മുമ്പ് രണ്ടുപേര്‍!! സിനിമാ സ്റ്റൈല്‍ രാഷ്ട്രീയം

  • Written By:
Subscribe to Oneindia Malayalam

പട്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലെത്തിയത്. ഡിസംബര്‍ 23നായിരുന്നു സിബിഐ കോടതി ഇദ്ദേഹത്തിന് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍, ലാലു ജയിലില്‍ എത്തുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ സഹായികളായ രണ്ടു പേര്‍ ബിര്‍സ മുണ്ട ജയിലിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

പാചകക്കാരന്‍ മദന്‍ യാദവും സഹായി ലക്ഷ്മണ്‍ മഹാതോയുമാണ് അതേ ദിവസം പോലീസില്‍ കീഴടങ്ങി ജയിലില്‍ എത്തിയത്. അയല്‍വാസിയെ മര്‍ദ്ദിക്കുകയും പണം അപഹരിക്കുകയും ചെയ്തുവെന്നാണ് ഇരുവര്‍ക്കുമെതിരായ കേസ്. സിനിമാ സ്റ്റൈലിലാണ് ബിഹാറിലെ രാഷ്ട്രീയ കളികള്‍...

മുമ്പും ഇവര്‍

മുമ്പും ഇവര്‍

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് കഴിഞ്ഞമാസം ലാലുവിനെ ശിക്ഷിച്ചത്. ആദ്യ കേസിലും സിബിഐ കോടതി ലാലുവിനെ ശിക്ഷിച്ചിരുന്നു. അന്ന് ഏതാനും മാസങ്ങള്‍ ലാലു ജയിലില്‍ കിടന്നിരുന്നു. അപ്പോഴും ഈ രണ്ടു പേര്‍ മറ്റൊരു കേസില്‍ ജയിലെത്തിയിരുന്നു.

പരാതി ഇങ്ങനെ

പരാതി ഇങ്ങനെ

ലാലു പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് കാലിത്തീറ്റ അഴിമതി കേസുകളാണുള്ളത്. റാഞ്ചിയിലെ താമസക്കാരനായ മദന്‍ യാദവിന്റെ അയല്‍വാസിയാണ് സുമിത്ത് യാദവ്. ഇദ്ദേഹമാണ് മദനനും ലക്ഷ്മണനുമെതിരേ പരാതി നല്‍കിയത്. 10000 രൂപ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് സുമിത്ത് നല്‍കിയ പരാതിയില്‍ പറയുന്നു.

പോലീസുകാരുടെ കാര്യം

പോലീസുകാരുടെ കാര്യം

ആദ്യം റാഞ്ചിയലെ ദൊറന്‍ഡ പോലീസ് സ്‌റ്റേഷനിലാണ് പരാതിയുമായി സുമിത്ത് എത്തിയത്. എന്നാല്‍ സ്റ്റേഷന്‍ ഓഫീസര്‍ പരാതി സ്വീകരിച്ചില്ല. പിന്നീട് ലോവര്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലെത്തി സുമിത്ത് പരാതി സമര്‍പ്പിക്കുകയായിരുന്നു. ഈ സ്റ്റേഷനിലെ പോലീസാണ് മദനനെയും ലക്ഷ്മണിനെയും കോടതിയില്‍ ഹാജരാക്കിയതും ജയിലിലെത്തിച്ചതും.

ഉടന്‍ കീഴടങ്ങി

ഉടന്‍ കീഴടങ്ങി

ഇരുവര്‍ക്കുമെതിരേ കേസെടുത്തെങ്കിലും അറസ്റ്റിനൊന്നും പോലീസ് ശ്രമിച്ചിരുന്നില്ല. പക്ഷേ, കേസെടുത്ത കാര്യം അറിഞ്ഞ ഉടനെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇരുവരും റാഞ്ചിയില്‍ പാല്‍ കച്ചവടം നടത്തുന്നവരാണ്. ലാലു പ്രസാദ് യാദവുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണ് രണ്ടുപേരും.

പോലീസുകാര്‍ അവധിയില്‍

പോലീസുകാര്‍ അവധിയില്‍

ഇരുവരെയും തന്ത്രപരമായി ജയിലിലെത്തിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന ഉടനെ സ്‌റ്റേഷനിലെ ഓഫീസര്‍മാര്‍ അവധിയില്‍ പ്രവേശിച്ചുവെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജെഡിയു ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും ലാലുവിനെ സഹായിക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് ആര്‍ജെഡി നേതാക്കള്‍ പ്രതികരിച്ചു.

അഞ്ചില്‍ രണ്ട്

അഞ്ചില്‍ രണ്ട്

ലാലു പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് കാലിത്തീറ്റ അഴിമതി കേസുകളാണുള്ളത്. ഇതില്‍ രണ്ടാമത്തെ കേസിലെ വിധിയാണ് അടുത്തിടെ വന്നത്. നേരത്തെ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ലാലുവിനെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 1990ന് ശേഷം ലാലു സ്വന്തമാക്കിയ എല്ലാ ആസ്തികളും കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ലാലുവിന് പുറമെ കേസില്‍ പ്രതികളായ 14 പേരെയും ശിക്ഷിച്ചിട്ടുണ്ട്.

പാപമായ ആരോപണം

പാപമായ ആരോപണം

1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് കേസിലാണ് ഒടുവില്‍ വിധി വന്നത്. അന്ന് ലാലുവിനെതിരേ ആദ്യം ആരോപണം ഉന്നയിച്ച ശിവാനന്ദ് തിവാരി ഇപ്പോള്‍ ആര്‍ജെഡി അംഗമാണ്. 1994ല്‍ താന്‍ ഉന്നയിച്ച ആരോപണം പാപമാണെന്നാണ് അദ്ദേഹം അടുത്തിടെ പ്രതികരിച്ചത്.

ഇതു വേട്ടയാടലോ

ഇതു വേട്ടയാടലോ

ലാലുവിന്റെ കുടുബത്തിന് ഇത് രണ്ടാംതിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അഴിമതി കേസില്‍ ലാലുവിന്റെ മകള്‍ മിസ ഭാരതിക്കും ഭര്‍ത്താവിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ലാലുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് ആര്‍ജെഡി നേതാക്കളുടെ ആരോപണം.

ചരിത്രം ആവര്‍ത്തിക്കുമോ

ചരിത്രം ആവര്‍ത്തിക്കുമോ

34 പ്രതികളുണ്ടായിരുന്ന കാലിത്തീറ്റ കുംഭകോണ കേസില്‍ കേസില്‍ 12 പേര്‍ വിചാരണ വേളയില്‍ മരിച്ചിരുന്നു. ഡിസംബര്‍ 13നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. 2013ല്‍ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ ശിക്ഷാ വിധി പറഞ്ഞ കോടതി ലാലുവിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ വിലക്കിയിരുന്നു. അന്ന് രണ്ടുമാസം ജയിലില്‍ കഴിഞ്ഞ ലാലു സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. ഇത്തവണയും സമാനമായ സാഹചര്യമുണ്ടാകുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
At Lalu's Service: How Two Aides of RJD Chief Managed to Get Into Jail to be With Him

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്