കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജസ്വിക്ക് കരുത്ത് പകരാന്‍ ലാലു പ്രസാദ് യാദവ് തിരിച്ചെത്തി, നേതാക്കള്‍ക്കുള്ള ആദ്യ നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

പട്‌ന: ആര്‍ജെഡിക്ക് കരുത്ത് പകരാന്‍ ലാലു പ്രസാദ് എത്തുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നത്. നേരത്തെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ലാലുവിന് പ്രചാരണത്തിനെത്താന്‍ സാധിച്ചിരുന്നില്ല. ഇത് ആര്‍ജെഡിയുടെ വിജയത്തെ ബാധിച്ചെന്ന് പിന്നീട് വ്യക്തമായിരുന്നു. അതേസമയം മൂന്ന് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ ബീഹാറിലേക്ക് അദ്ദേഹം തിരിച്ചെത്തിയിട്ടില്ല. ലാലു ഇനി സജീവമായി ആര്‍ജെഡിയെ നയിക്കുമോ എന്നാണ് അറിയാനുള്ളത്.

1

ലാലു പാര്‍ട്ടിയിലെ നേതാക്കളുമായി വിര്‍ച്വലായി സംസാരിച്ചിട്ടുണ്ട്. എംഎല്‍എമാരെയും അദ്ദേഹം കണ്ടു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍ജെഡി ജനങ്ങളെ സഹായിക്കാന്‍ സജീവമായി മുന്നിലുണ്ടാവണമെന്നും ലാലു ആവശ്യപ്പെട്ടു. 14 വര്‍ഷത്തെ തടവിനാണ് കോടതി നേരത്തെ ലാലുവിന് വിധിച്ചത്. 2018 മാര്‍ച്ചിലായിരുന്നു വിധി. കാലിത്തീറ്റ അഴിമതി കേസിലാണ് ലാലുവിന് ശിക്ഷ വിധിച്ചത്. കേസില്‍ കഴിഞ്ഞ മാസമാണ് ലാലുവിന് ജാമ്യം ലഭിച്ചത്. നിലവില്‍ ദില്ലിയില്‍ മൂത്ത മകളുടെ വീട്ടിലാണ് ലാലു താമസിക്കുന്നത്.

അതേസമയം ദീര്‍ഘനേരം ലാലുവിന് സംസാരിക്കാനാവില്ല. അദ്ദേഹം അസുഖബാധിതനാണ്. രക്തത്തില്‍ ഓക്‌സിജന്റെ അളവും കുറവാണ് അദ്ദേഹത്തിന്. രാഷ്ട്രീയ പ്രസ്താവനകളൊന്നും യോഗത്തില്‍ അദ്ദേഹം നടത്തിയില്ല. പകരം കൊവിഡ് പ്രതിസന്ധി ശക്തമായ സാഹചര്യത്തില്‍ ജനങ്ങളെ പരമാവധി സഹായിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ജനങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ച് വീഴുന്നത്. ഈ സമയത്ത് നിങ്ങളുടെ കടമയാണ് ജനങ്ങളെ സഹായിക്കുകയെന്നത്. നിങ്ങളുടെ മണ്ഡലങ്ങളില്‍ ഉള്ളവരെ സഹായിക്കാന്‍ ശ്രമിക്കണമെന്നും ലാലു ആവശ്യപ്പെട്ടു.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ബീഹാറില്‍ എന്‍ഡിഎയെ നേരിടാന്‍ ലാലു തന്ത്രങ്ങള്‍ ഉപദേശിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. ജനങ്ങളെ ഈ സമയത്ത് സംരക്ഷിക്കുകയാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് ആര്‍ജെഡി നേതാക്കള്‍ പറയുന്നു. പതിയെ അദ്ദേഹം ബീഹാര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുമെന്ന് നേതാക്കള്‍ പറയുന്നു. എന്‍ഡിഎയെ അദ്ദേഹം നേരിടുമെന്നും ഇവര്‍ സൂചന നല്‍കുന്നു. പൂര്‍ണമായി രോഗം മാറിയാല്‍ സജീവ രാഷ്ട്രീയത്തില്‍ താന്‍ ഉണ്ടാവുമെന്നും ലാലു പറഞ്ഞു. ലാലുവിനെ എല്ലാവര്‍ക്കും കാണാനായുള്ള യോഗമായിരുന്നു ഇതെന്നും ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ ജഗദാനന്ദ് സിംഗ് പറഞ്ഞു.

പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
തോറ്റമ്പിയ കേരളാ BJP യിൽ ഇതാ കൂട്ടത്തല്ല്

English summary
lalu prasad yadav returns to politics, meets leaders but not talks politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X