2019ല്‍ മോദി കുറച്ച് വിയര്‍ക്കും; മോദിക്ക് 'പണി'കൊടുക്കാന്‍ ലാലു തുനിഞ്ഞിറങ്ങി, ആഗസ്തില്‍ മഹാറാലി!!

  • By: Akshay
Subscribe to Oneindia Malayalam

ബീഹാര്‍: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും 'പണി' കൊടുക്കാനുറച്ച് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. മോദി നേതൃത്വം നല്‍കുന്ന ബിജെപിയെ തടയാന്‍ മഹാസഖ്യം സാധ്യമാക്കുമെന്ന് ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു.

മമത ബാനര്‍ജി, അഖിലേഷ് യാദവ്, സോണിയ ഗാന്ധി, നിതീഷ് കുമാര്‍, ബിജു പട്‌നായിക് എന്നീ എല്ലാ മതേതര നേതാക്കളെയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്നും ലാലു പറഞ്ഞു.

മഹാ സഖ്യം

മഹാ സഖ്യം

മഹാ സഖ്യം രൂപീകരിക്കുന്നത് രാജ്യത്തെ വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാനാണെന്ന് അര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞു.

 ആര്‍എസ്എസ് അജണ്ട

ആര്‍എസ്എസ് അജണ്ട

നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൈകൊള്ളുന്നത് ആര്‍എസ്എസ് അജണ്ടകളിലൂടെ ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കുന്നതിനുള്ള മാര്‍ഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

 മതേതര നേതാക്കളെ സഖ്യത്തിലേക്ക് വിളിക്കും

മതേതര നേതാക്കളെ സഖ്യത്തിലേക്ക് വിളിക്കും

മഹാ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി ആഗസ്തില്‍ മഹാ റാലി സംഘടിപ്പിക്കും. മമത ബാനര്‍ജി, അഖിലേഷ് യാദവ്, സോണിയ ഗാന്ധി, നിതീഷ് കുമാര്‍, ബിജു പട്‌നായിക് എന്നീ എല്ലാ മതേതര നേതാക്കളെയും സഖ്യത്തിലേക്ക് ക്ഷണിക്കുമെന്നും ലാലു പറഞ്ഞു.

 ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി യാതൊരു തര്‍ക്കവുമില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

 ബ്രാഹ്മണരോ ദളിതരോ

ബ്രാഹ്മണരോ ദളിതരോ

ബ്രാഹ്മണന്‍മാരാണോ, ദളിതരാണോ ഹിന്ദു രാഷ്ട്രത്തിലെ യഥാര്‍ത്ഥ നേതാക്കളെന്ന് ആര്‍എസ്എസ് വ്യക്തമാക്കണം.

English summary
Former Bihar chief minister and RJD chief Lalu Prasad Yadav has said that he will form a 'grand alliance' to stop the ‘saffron brigade’ in the next Lok Sabha elections.Lalu Yadav had revealed how he plans to counter the 'Modi-wave' during a meeting of the RJD workers in Rajgir.
Please Wait while comments are loading...