കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിനെ കുടുംബത്തോടെ പൂട്ടും; ഭാര്യക്കും മകനും സമന്‍സ്, തെളിവുണ്ടെന്ന് സിബിഐ, വീണ്ടും കേസ്

Google Oneindia Malayalam News

ദില്ലി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനും കുടുംബത്തിലും വെല്ലുവിളിയായി അഴിമതി കേസ്. ലാലുവിനെ കൂടാതെ ഭാര്യ, മകന്‍ എന്നിവരുള്‍പ്പെടെ ആരോപണവിധേയരായ കേസില്‍ കോടതി നടപടി തുടങ്ങി. സിബിഐ അന്വേഷിച്ച കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലുവിനും കുടുംബത്തിനുമെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ പറയുന്നു.

എന്നാല്‍ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നാണ് ആര്‍ജെഡി നേതാക്കളുടെ ആക്ഷേപം. ബിഹാര്‍ രാഷ്ട്രീയത്തില്‍ ബിജെപി-ജെഡിയു സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്തി ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചത് അടുത്തിടെയാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഏത് പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കുമെന്ന് ആര്‍ജെഡി പ്രഖ്യാപിച്ചിരിക്കെയാണ് കേസില്‍ കുരുക്ക് മുറുകുന്നത്. വിവരങ്ങള്‍ ഇങ്ങനെ...

 ഓഗസ്റ്റ് 31ന് ഹാജരാകണം

ഓഗസ്റ്റ് 31ന് ഹാജരാകണം

ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷനുമായി ബന്ധപ്പെട്ട അഴിമതിയാണ് കേസ്. ദില്ലി കോടതി ലാലു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണിപ്പോല്‍. ഓഗസ്റ്റ് 31ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. ലാലു മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്.

അഴിമതി ആരോപണം ഇതാണ്

അഴിമതി ആരോപണം ഇതാണ്

ലാലുവിന് പുറമെ ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ്, മറ്റു ചില ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എല്ലാവരും ഓഗസ്റ്റ് 31ന് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. കോര്‍പറേഷന് കീഴിലുണ്ടായിരുന്ന രണ്ട് ഹോട്ടലുകള്‍ സ്വകാര്യ കമ്പനിക്ക് നടത്താന്‍ കൊടുത്തതില്‍ ക്രമവിരുദ്ധ ഇടപെടലുണ്ടായി എന്നാണ് ആരോപണം.

സിബിഐ പറയുന്നത്

സിബിഐ പറയുന്നത്

കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. ഏപ്രില്‍ 16ന് ലാലു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി പ്രേം ചന്ദ് ഗുപ്ത, ഭാര്യ സരള ഗുപ്ത, ബികെ അഗര്‍വാള്‍, കോര്‍പറേഷന്‍ മുന്‍ എംഡി, ഡയറക്ടര്‍ എന്നിവരെല്ലാം കേസില്‍ പ്രതികളാണ്.

 കാലിത്തീറ്റയില്‍ കുടുങ്ങിയ ലാലു

കാലിത്തീറ്റയില്‍ കുടുങ്ങിയ ലാലു

കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. നാല് കാലിത്തീറ്റ അഴിമതി കേസാണ് ലാലുവിനെതിരെയുള്ളത്. മൂന്ന് കേസുകളില്‍ വിധി വന്നു. ഇനി ഒരു കേസില്‍ കൂടി റാഞ്ചി കോടതി ഉടന്‍ വിധി പറയുമെന്ന് കരുതുന്നുതനിടെയാണ് മറ്റൊരു അഴിമതി കേസ്.

തേജസ്വി ഒടുങ്ങുമോ

തേജസ്വി ഒടുങ്ങുമോ

ബിഹാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് തേജസ്വി യാദവ്. ലാലുവിന്റെ അഭാവത്തില്‍ പാര്‍ട്ടിയെ നയിക്കുന്നത് അദ്ദേഹമാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തേജസ്വിയുടെ തന്ത്രങ്ങള്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു. തേജസ്വിയും അഴിമതിക്കേസില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചു.

സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍സൗദിയിലും യുഎഇയിലും വന്‍ മാറ്റങ്ങള്‍; ബുധനാഴ്ച തുടക്കം!! അവസരം മുതലാക്കാന്‍ പ്രവാസികള്‍

English summary
Lalu Yadav, Wife, Son Tejashwi Summoned As Accused In Corruption Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X