മോദി കുതിപ്പിന് ഒരുങ്ങുന്നു!!വരാനിരിക്കുന്നത് നമോയുഗം? ബിജെപിക്ക് മുന്നേറ്റം ഇങ്ങനെ!!!

  • Posted By:
Subscribe to Oneindia Malayalam

തിരഞ്ഞെടുപ്പുകളില്‍ നേട്ടവുമായി ബിജെപി മുന്നേറുകയാണ്. എല്ലാത്തിനും കാരണമായി പറയുന്നത് മോദി പ്രഭാവവും. 2014ല്‍ അധികാരത്തിലേറി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. 219ല്‍ അടുത്ത പൊതു തിരഞ്ഞെടുപ്പും വരാനിരിക്കുന്നു. മോദി സര്‍ക്കാരിന്റെ ഭരണം മികച്ചതാണെന്നാണ് ഡ്യൂചെക് ബാങ്ക് വ്യക്തമാക്കുന്നത്.

മോദി സര്‍ക്കാരിന്റെ ഭരണത്തെ ഡ്യൂചെക് ബാങ്ക് വിലയിരുത്തുകയാണ്. ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകളെ താരതമ്യം ചെയ്ത് നയങ്ങളെ വിശകലനം ചെയ്യുകയാണ്.

 വെല്ലുവിളി

വെല്ലുവിളി

മറ്റ് ജനാധിപത്യ രാജ്യങ്ങളെപ്പോലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ചെലവഴിച്ചുകൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വളര്‍ച്ച കൂട്ടുന്നതിനും സര്‍ക്കാര്‍ ഭാഗമായി എന്ന് വോട്ടര്‍മാരെ കാണിക്കുന്നതിനാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്. തൊഴിലവസരങ്ങളിലെ വര്‍ധിക്കാത്തതാണ് ഇന്ത്‌യയുടെ വെല്ലുവിളി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ വേഗത വര്‍ധിപ്പിക്കാനാണ് മോദി ആഗ്രഹിക്കുന്നത്.

 കാര്യങ്ങള്‍ നടക്കുന്നുണ്ട്

കാര്യങ്ങള്‍ നടക്കുന്നുണ്ട്

കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്ന് ഡ്യൂചെക് ബാങ്ക് അനലിസ്റ്റ് അഭയ് ലൈജ്വാല പറയുന്നു. അതിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം.

വിശകലനം

വിശകലനം

വര്‍ഷം തോറും സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് ലൈജ്വാല പറയുന്നത്. 1990ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം സര്‍ക്കാര്‍ ചെലവി 12.1 ശതമാനം വര്‍ധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 2000ന്റെ അവസാനം ബിജെപി സര്‍ക്കാരിന്റെ ചെലവ് 14 ശതമാനമായിരുന്നുവെന്നും അദ്ദേഹം

 അഴിമതി ആരോപണം

അഴിമതി ആരോപണം

പിന്നീട് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ നേട്ടമുണ്ടായിരുന്നുവെങ്കിലും 2009നും 2014നും ഇടയില്‍ അഴിമതി ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നാണ് വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.

 സര്‍ക്കാരിന്റെ ക്രെഡിറ്റ് റേറ്റിങ്

സര്‍ക്കാരിന്റെ ക്രെഡിറ്റ് റേറ്റിങ്

കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ട് തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പിന്തുണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേടാനാകും. ഉത്തര്‍ പ്രദേശില്‍ ബിജെപിയും മോദിയും ചെയ്തത് ഇതായിരുന്നു. എന്നാല്‍ ദേശീയ തലത്തിലുള്ള സര്‍ക്കാരിന്റെ ക്രെഡിറ്റ് റേറ്റിങിന് ഇത് കണക്കാക്കാനാകില്ലെന്നും ലൈജ്വാല പറയുന്നു. ധനക്കമ്മിയുടെ ലക്ഷ്യത്തില്‍ നിന്ന് സര്‍ക്കാരിന് വ്യതിചലിക്കാനാവില്ലെന്നാണ് ലൈയ്ജ്വാല പറയുന്നത്.

 നേട്ടം ലഭിക്കുന്നത്

നേട്ടം ലഭിക്കുന്നത്

സര്‍ക്കാര്‍ ചെലവ് വര്‍ധിക്കുന്നത് സിമന്റ്, കംപ്യീൂട്ടര്‍, ഐടി വ്യവസായങ്ങള്‍ക്ക് നേട്ടമാണെന്നാണ് ലൈജ്വാല പറയുന്നത്.

 സര്‍ക്കാര്‍ ചെലവ്

സര്‍ക്കാര്‍ ചെലവ്

മൂലധന ചെലവ് വര്‍ധിക്കുന്നത് സര്‍ക്കാര്‍ ചെലവ് വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് വ്യക്തമാക്കുന്നത്. 2000ത്തിന്റെ തുടക്കത്തില്‍ ബിജെപി സര്‍ക്കാര്‍ 34.5 ശതമാനം കൂടുതല്‍ ചെലവാക്കി. പ്രധാനമായും റോഡുകളുടെ വികസനത്തിനായിരുന്നു.

 നിയമം

നിയമം

ഇന്ത്യയുടെ മോശം ലോണിന്റെ പ്രശ്‌നം കൈകാര്യം ചെയ്യുകയും അഴിമതിയില്‍ പിടിക്കപ്പെടുമെന്ന ഭയമില്ലാതെ പദ്ധതികള്‍ അംഗീകരിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുകയും ചെയ്താല്‍ സ്വകാര്യ മേഖലയിലെ മൂലധന ചെലവും വര്‍ധിക്കും.

 ജൂലൈയില്‍

ജൂലൈയില്‍

അതേസമയം ജിഎസ്ടി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ലൈജ്വാല പറയുന്നു.

English summary
Deutsche Bank analysis shows government spending picks up in the last two years of an Indian government’s five-year term.
Please Wait while comments are loading...