Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ നേതാവ് കോണ്‍ഗ്രസിലേക്ക്: ജെഡിഎസിന്‍റെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമാരസ്വാമി

ബംഗളൂരു: ജെഡി (എസ്) ന്‍റെ വാതിൽ തുറന്നിട്ടിരിക്കുന്നതിനാല്‍ ആർക്കും എപ്പോൾ വേണമെങ്കിലും പാർട്ടിയിൽ ചേരാനോ പുറത്തുപോകാനോ കഴിയുമെന്ന് മുൻ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമി. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ജി ടി ദേവഗൗഡ കോൺഗ്രസിൽ ചേരുമെന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജിടി ദേവഗൗഡവയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ല. തന്‍റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും തുടര്‍ തീരുമാനങ്ങളെക്കുറിച്ചും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഞങ്ങളുടെ കരുത്ത്

കോൺഗ്രസിനെയും ബിജെപിയെയും പോലെ, മറ്റ് പാർട്ടികളുടെ നേതാക്കളെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ട് വരേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരാണ് ഞങ്ങളുടെ കരുത്ത്. അവരില്‍ വലിയ ആത്മവിശ്വാസം പാര്‍ട്ടിക്കും നേതൃത്വത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വലിയ മുന്നേറ്റം

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ മുന്നേറ്റം കാഴച്ചവെക്കും. തനിച്ച് മത്സരിക്കുന്ന പാര്‍ട്ടിക്ക് കലബുറഗി മഹാനഗര പാലികെ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 20 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു, "കലബുറഗി, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ പാർട്ടി സ്വന്തമായി അധികാരത്തിൽ വരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിന് വേണ്ടി ഓരോ ജെ ഡി എസ് പ്രവര്‍ത്തനും നേതാക്കളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണം'- കുമാരസ്വാമി പറഞ്ഞു.

സഖ്യം

ആരുമായെങ്കിലും സഖ്യം ഉണ്ടാക്കേണ്ടതായ സാഹചര്യം വന്നാല്‍ അത് അപ്പോള്‍ ആലോചിക്കും. ഇപ്പോള്‍ അത്തരത്തിലുള്ള യാതൊരു ചര്‍ച്ചയും ഇല്ല. തിരഞ്ഞെടുപ്പിലാണ് പൂര്‍ണ്ണ ശ്രദ്ധ. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് ഞാന്‍ പറയുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്‍റെ സന്ദർശനം

തന്‍റെ സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ തന്നെ പ്രവർത്തകർ നിഷ്‌ക്രിയരാകുമെന്ന് പാർട്ടി നേതാക്കൾ എന്നോട് പറഞ്ഞിരുന്നു. ഞാനും അത് ആവർത്തിക്കുകയാണ് ചെയ്തത്. ലക്ഷക്കണക്കിന് വിശ്വസ്തരായ പ്രവർത്തകർ കാരണമാണ് പാർട്ടി ഇപ്പോഴും നിലനിൽക്കുന്നത്, അതിനാൽ ഞാൻ അവരെ അപമാനിക്കുന്ന ഒരു നടപടിയു തന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസിലേക്ക്

അതേസമയം കോണ്‍ഗ്രസിലേക്ക് പോകുന്നതിന് മുന്നോടിയായി കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായും മുന്‍ മുഖ്യമന്ത്രി സിദ്ധ രാമയ്യയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ദേവഗൗഡ തന്നെ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസില്‍ എത്തുമ്പോല്‍ സുപ്രധാനമായ രണ്ട് വാഗ്ദാനും കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന് മുന്നില്‍ വെച്ചതായും സൂചനയുണ്ട്.

ചാമുണ്ഡേശ്വരിയില്‍

ചാമുണ്ഡേശ്വരിയില്‍ നിന്ന് 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതിയാണ് അതില്‍ ആദ്യത്തേത്. മറ്റൊന്ന് മകന്‍ ഹരീഷ് ഗൗഡയ്ക്കുള്ള ടിക്കറ്റാണ്. ഈ രണ്ട് ഉറപ്പുകളും പ്രാഥമിക ഘട്ടത്തില്‍ തന്നെ നടത്തിയ ചര്‍ച്ചകളില്‍ ഡികെ ശിവകുമാറും സിദ്ധരാമയ്യയും നല്‍കിട്ടുണ്ടെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

നാല് എംഎല്‍എമാരും

അതേസമയം ജെടി ദേവഗൗഡയോടൊപ്പം നാല് എംഎല്‍എമാരും കോണ്‍ഗ്രസില്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. ഗുബി മണ്ഡലത്തിലെ എംഎൽഎ എസ് ആർ ശ്രീനിവാസ്, കോലാറിനെ പ്രതിനിധീകരിക്കുന്ന ശ്രീനിവാസ് ഗൗഡ, ബെമൽ കാന്തരാജ്, വി മനോഹർ എന്നിവരുമായാണ് കോണ്‍ഗ്രസ് ചര്‍ച്ച.ഗുബ്ബിയിൽ നിന്നുള്ള ശ്രീനിവാസ് ജെഡി (എസ്) നേതാക്കളിൽ നിന്നും ഏറെ കാലമായി അകലം പാലിക്കുകയാണ്. ഇദ്ദേഹവുമായി കോണ്‍ഗ്രസ് ഇതിനോടകം നിരവധി തവണ ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു.

Recommended Video

cmsvideo
    India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

    കിടിലന്‍ ലുക്കില്‍ സ്റ്റാര്‍ മാജിക് താരം അന്ന ചാക്കോ: വൈറലായി ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+