തെലങ്കാനയിൽ ഇടതുപാർട്ടികൾ കോൺഗ്രസിനൊപ്പം; സീറ്റ് ചർച്ചകൾ തുടങ്ങി..രാജസ്ഥാനിലും സഖ്യം
ഡൽഹി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലും തെലങ്കാനയിലും ഇടതുപാർട്ടികൾ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ചർച്ചയിലാണ് നേതൃത്വം എന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിൽ നേരത്തെ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസിനൊപ്പമായിരുന്നു ഇടത് പാർട്ടികൾ.
കഴിഞ്ഞ വർഷം നടന്ന മുനുഗോഡ നിയമസഭ ഉപതിരഞ്ഞെടുപ്പിലടക്കം ഇടതുപാർട്ടികൾ ബി ആർ എസിനൊപ്പം ചേർന്നായിരുന്നു മത്സരിച്ചിരുന്നത്. അന്ന് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി ആർ എസിന് വിജയിക്കാനും സാധിച്ചു. നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് കെ സി ആർ പ്രഖ്യാപിച്ചെങ്കിലും ആകെയുള്ള 119 ൽ 115 സീറ്റുകളിലേക്ക് കെ എസി ആർ ഇക്കുറി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഇടത് പാർട്ടികൾ ബി ആർ എസിനെതിരെ രംഗത്തെത്തിയത്.
തുടർന്ന് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

2004 ൽ അവിഭക്ത ആന്ധ്രയിലായിരുന്നു ഇടതുപാർട്ടികൾ അവസാനമായി കോൺഗ്രസിനൊപ്പം മത്സരിച്ചത്. അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തിന് സിപിഐ തയ്യാറായിട്ടുണ്ട്. എന്നാൽ സിപിഎം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിലെ ധാരണ പ്രകാരം സി പി ഐയ്ക്ക് കോത്തഗുഡെം, ചെന്നൂർ സീറ്റുകളായിരിക്കും ലഭിച്ചേക്കുക. മിരിയാലഗുഡയാണ് സിപിഎമ്മിന് ലഭിക്കുക. എന്നാൽ ഭദ്രാചലം ,മഥിര, പലൈർ അടക്കം അഞ്ച് സീറ്റുകളാണ് സി പി എം ആവശ്യപ്പെടുന്നത്.
അതിനിടെ രാജസ്ഥാനിലും ഇന്ത്യ സഖ്യമായിരിക്കും ബി ജെ പിയെ നേരിടുക. കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിക്കാൻ ഇടതുപാർട്ടികൾ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും സി പി എമ്മിന് ലഭിച്ചേക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സി പി എമ്മിന് സാധിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സംസ്ഥാനത്തുടനീളം സിപിഎമ്മിന്‍റെയും പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളായിരുന്നു നടന്നിരുന്നത്. ഇതിന് പിന്നാലെയായിരുന്നു തിരഞ്ഞെടുപ്പിൽ ഉഗ്രൻ പ്രകടനം കാഴ്ചവെയ്ക്കാൻ സിപിഎമ്മിന് സാധിച്ചത്.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം ഉണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും മധ്യപ്രദേശിലടക്കം സഖ്യത്തിനിടയിൽ വലിയ തർക്കമാണ് ഉടലെടുത്തത്. നേരത്തെ എസ് പിയും ഇടത് പാർട്ടികളും മധ്യപ്രദേശിൽ കോൺഗ്രസിനൊപ്പം സഖ്യത്തിലാണ് മത്സരിക്കുകയെന്ന് പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം വിലങ്ങുതടിയായി. ഇതോടെ തിരഞ്ഞെടുപ്പിൽ സഖ്യമോ ധാരണയോ വേണ്ടെന്നാണ് പാർട്ടികളുടെ നിലപാട്.
-
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ











Click it and Unblock the Notifications