Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ പിണറായിക്ക് തുടർഭരണം, പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ സര്‍വ്വേ

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രവചിച്ച് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വ്വേ. കേരലത്തില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം നേടുന്നതിനും കേവല ഭൂരിപക്ഷമായ 70 സീറ്റ് മറികടക്കുന്നതിനും ഉളള സാധ്യത 54 ശതമാനമാണ്. അതേസമയം ഇതേ സാധ്യത യുഡിഎഫിനെ സംബന്ധിച്ച് 38 ശതമാനം മാത്രമാണെന്നാണ് സര്‍വ്വേ പറയുന്നത്. ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാനുളള സാധ്യത 8 ശതമാനം ആണ്.

സംസ്ഥാനത്ത് എല്‍ഡിഎഫിന് 74 മുതല്‍ 80 സീറ്റ് വരെ ലഭിക്കാനുളള സാധ്യത ആണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. അതേസമയം യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. ബിജെപിക്ക് സീറ്റൊന്നും ലഭിക്കാതിരിക്കുകയോ 2 സീറ്റ് വരെ ലഭിക്കുകയോ ചെയ്യാം. മറ്റുളളവര്‍ക്ക് 1 സീറ്റും ആണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വ്വേ പ്രവചനം.

cm

ഭരണവിരുദ്ധ വികാര സൂചികയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിരക്ക് 10ല്‍ 5.1 എന്ന നിലയില്‍ ആണ്. പ്രാഥമിക പ്രതിപക്ഷമായ യുഡിഎഫിന്റെ കോണ്‍ഫിഡന്‍സ് സൂചിക 10ല്‍ 5.4 ശതമാനം ആണ്. ഇത് പ്രതിപക്ഷ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പര്യാപ്തമല്ലെന്ന് സര്‍വ്വേ വിലയിരുത്തുന്നു. നിലവില്‍ കേരളത്തിലെ യുഡിഎഫ് നേതാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ജനകീയത വളരെ കൂടുതലാണ് എന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

പശ്ചിമ ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപി 147 സീറ്റ് നേടി അധികാരത്തില്‍ എത്തും എന്നാണ് സര്‍വ്വേ ഫലം. ബിജെപിക്ക് അധികാരത്തില്‍ എത്താനുളള സാധ്യത 51 ശതമാനമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരം ലഭിക്കാനുളള 34 ശതമാനവും ഒരു സഖ്യത്തിനും ഭൂരിപക്ഷം ലഭിക്കാതിരിക്കാനുളള സാധ്യത 15 ശതമാനവും ആണെന്നാണ് പൊളിറ്റിക്യു മാര്‍ക്ക് പ്രീ പോള്‍ അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നത്.

ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+