Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണറെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം വേണം; രാജ്യസഭയില്‍ സ്വകാര്യബില്ലുമായി സിപിഎം

ന്യൂദല്‍ഹി: ഗവര്‍ണര്‍മാരുടെ നിയമനങ്ങളിലും നീക്കം ചെയ്യലിലും ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ല് സി പി ഐ എം എം പി വി ശിവദാസന്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 153, 155, 156 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ആണ് ശിവദാസന്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഗവര്‍ണമാരുടെ നിയമനം ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ച് തീരുമാനിക്കണം എന്നാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്.

ഗവര്‍ണര്‍മാരെ നീക്കം ചെയ്യുന്നതിന് നിയമസഭ വഴിയും അവസരം വേണം എന്നും ബില്ലില്‍ പറയുന്നു. സംസ്ഥാന താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍മാര്‍ അതില്‍ വീഴ്ച വരുത്തുമ്പോള്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണം എന്നാണ് സ്വകാര്യ ബില്ലിലൂടെ സി പി ഐ എം ആവശ്യപ്പെടുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമസഭ പ്രമേയം പാസാക്കിയാല്‍ ഗവര്‍ണറെ പിന്‍വലിക്കണം എന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു.

SIVADASAN

ഓരോ സംസ്ഥാനങ്ങളിലും അതാത് ഇടത്തെ എം എല്‍ എ മാര്‍, തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിര്‍ദ്ദേശമാണ് ശിവദാസന്‍ അവതരിപ്പിച്ചത്. ഒരു ഗവര്‍ണര്‍ക്ക് ഒന്നില്‍ അധികം സംസ്ഥാനങ്ങളില്‍ ചുമതല നല്‍കരുതെന്നും, കാലാവധി നീട്ടി നല്‍കരുതെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാത്ത് സര്‍ക്കാരും സി പി ഐ എമ്മും ഗവര്‍ണറുമായി കൊമ്പ് കോര്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയമന വിഷയം ദേശീയ തലത്തില്‍ സി പി ഐ എം ചര്‍ച്ചയാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ക്ക് എതിരായതിനാലും സ്വകാര്യ ബില്ലായതിനാലും സാധാരണഗതിയില്‍ അവതരണ നടപടിക്ക് അപ്പുറത്തേക്ക് ബില്‍ പോകില്ല. എന്നാല്‍, വിഷയം ദേശീയ ശ്രദ്ധയില്‍ എത്താനും ചര്‍ച്ചയാക്കാനും കഴിയും എന്നാണ് സി പി ഐ എം പ്രതീക്ഷിക്കുന്നത്.

അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍സ്രിന്റെ മമത ബാനര്‍ജി സര്‍ക്കാരും ഗവര്‍ണറോട് ഏറ്റുമുട്ടുകയാണ്. മമത ബാനര്‍ജിയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ശിവസേനയുമെല്ലാം രംഗത്തെത്തിയിരുന്നു. ശരദ് പവാറും മമത - ഗവര്‍ണര്‍ പോരില്‍ മമതയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഈ അവസരത്തില്‍ ബി ജെ പി ഇതര സര്‍ക്കാരുകളുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിനും ബില്‍ വഴിയൊരുക്കാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+