ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 2 ശതമാനത്തിൽ താഴെ പേർക്ക്; കേന്ദ്രസർക്കാർ
ദില്ലി; ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2 ശതമാനത്തിൽ താഴെയാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളൂവെന്ന് കേന്ദ്രസർക്കാർ. എന്നാൽ ജനസംഖ്യയുടെ 98 ശതമാനം ഇപ്പോഴും വൈറസ് ബാധയ്ക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഇതുവരെ ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയുള്ളവരിൽ മാത്രം വ്യാപനം നിയന്ത്രിക്കാൻ ഞങ്ങൾ സാധിച്ചു. നിലവില്‍ 33,53,765 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ 13 ശതമാനം മാത്രമാണിതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകള്‍ ഉള്ള 8 സംസ്ഥാനങ്ങളാണ് ഉള്ളത്. 22 സംസ്ഥാനങ്ങളിൽ 15 ശതമാനത്തിലധികം കേസ് പോസിറ്റീവ് ഉണ്ട്,മഹാരാഷ്ട്ര, യുപി, ദില്ലി, ബീഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ട്. പോസറ്റിവിറ്റി നിരക്കും ഇവിടെ കുറയുകയാണ്. രാജ്യത്തെ 199 ജില്ലകളില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും കുറയുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ഇന്നലെ രാജ്യത്ത് പ്രതിദിന രോഗമുക്തിനേടിയവരുടെ എണ്ണം ആദ്യമായി നാല് ലക്ഷം കടന്നു. 4,22,436 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 2,15,96,512 പേരാണ് രോഗമുക്തി നേടിയത്. 85.60% ആണ് ദേശിയ രോഗമുക്തി നിരക്ക്.
ദേശീയ മരണനിരക്ക് നിലവിൽ 1.10%.ആണ്.10 സംസ്ഥാനങ്ങളിലാണ് 75.98% മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം - 1000 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.












Click it and Unblock the Notifications