ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ അറസ്റ്റില്‍, ഭീകരരുമായി ഏറ്റുമുട്ടല്‍ തുടര്‍ന്ന് സൈന്യം
ശ്രീനഗര്‍: കശ്മീരില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. പരിംപോരയിലാണ് ഏറ്റുമുട്ടല്‍. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന വ്യക്തമാക്കി. അതേസമയം സുരക്ഷാ സേനയ്ക്ക് ആത്മവിശ്വാസം പകര്‍ന്ന് ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാര്‍ അറസ്റ്റിലായിരിക്കുകയാണ്. ജമ്മു-കശ്മീര്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. വന്‍ വിജയമാണ് ഇയാളുടെ അറസ്‌റ്റെന്ന് കശ്മീര്‍ പോലീസ് വക്താവ് വിജയ് കുമാര്‍ പറഞ്ഞു. നിരവധി പേരെ കൊലപ്പെടുത്തിയ ഭീകരനാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.

ശ്രീനഗര്‍-ബരാമുള്ള അതിര്‍ത്തിയില്‍ നിരവധി ആക്രമണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സുരക്ഷാ സൈനികര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നിലും ഇയാളുണ്ടായിരുന്നു. ബുദ്ഗാമില്‍ നിന്നാണ് നദീം അബ്‌റാര്‍ അറസ്റ്റിലായത്. ഒപ്പം കൂട്ടാളിയുമുണ്ടായിരുന്നു. നര്‍ബാള്‍ നിവാസിയാണ് നദീം. ലഷ്‌കര്‍ ഇ ത്വയിബയുടെ സുപ്രധാന കമാന്‍ഡറായ യൂസുഫ് കാന്ത്രുവിന്റെ വിശ്വസ്തനാണ് നദീം.
പല സംഭവങ്ങളിലും വഴിത്തിരിവുണ്ടാക്കാന്‍ ഇയാള്‍ അറസ്റ്റിലായതോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ആള്‍ട്ടോ കാറില്‍ വിശ്വസ്തനൊപ്പം സഞ്ചരിക്കുകയായിരുന്നു ഇയാള്‍. ഇതിനിടയിലാണ് നദീം അറസ്റ്റിലാവുന്നത്. ശ്രീനഗര്‍ പോലീസും നാഷണല്‍ ഹൈവേ ക്രോസിലെ കാര്‍ഗോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്. അതേസമയം കശ്മീരില്‍ ഒരിടവേളയ്ക്ക് ശേഷം ഭീകരാക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. ജമ്മു എയര്‍ ബേസിലുണ്ടായ ഡ്രോണ്‍ ആക്രമണം ഇന്ത്യ വളരെ ജാഗ്രതയോടെയാണ് കാണുന്നത്.
Recommended Video
ഇന്ത്യയുടെ സുരക്ഷാ ഉപകരണങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ ഡ്രോണാക്രമണം നടത്തിയതെന്നാണ് സൂചന. എയര്‍ ബേസിലുണ്ടായിരുന്ന ഹെലികോപ്ടറുകളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. രണ്ട് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് വ്യോമസേന പറയുന്നു. വളരെ ആസൂത്രിതമായി നടപ്പാക്കിയ ഗൂഢാലോചനയാണിതെന്ന് വ്യോമസേന വ്യക്തമാക്കി.












Click it and Unblock the Notifications