Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ ചേര്‍ന്നോ, ഇല്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസറെത്തുമെന്ന് കോണ്‍ഗ്രസുകാരോട് മന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളെ വിരട്ടി ബിജെപി മന്ത്രി വിവാദത്തില്‍. കോണ്‍ഗ്രസ് നേതാക്കള്‍ മര്യാദയ്ക്ക് ബിജെപിയില്‍ ചേര്‍ന്നോളാനാണ് മന്ത്രിയുടെ ഭീഷണി. ഇല്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസറെത്തും. തീര്‍ച്ചയായും മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് എല്ലാം ഇടിച്ച് നിരപ്പാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ. റുത്തിയായ് ടൗണിലെ പൊതുപരിപാടിയില്‍ വെച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

1

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ കൊണ്ട് കൈയ്യേറ്റങ്ങളെ ഒഴിപ്പിക്കുന്ന രീതിയെയാണ് ഇവിടെ മന്ത്രി ഭീഷണിക്കായി ഉപയോഗിച്ചത്.

മറ്റ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലെ, മധ്യപ്രദേശ് സര്‍ക്കാരും അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നുണ്ട്. ഇത്തരം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയാണ് ചെയ്യുന്നത്.

അതിന് പുറമേ പലവിധ കേസില്‍പ്പെട്ട ആളുകളുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നുണ്ട്. ശിവരാജ് സിംഗ് ചൗഹാന്‍ ഈ നടപടിയെ പ്രകീര്‍ത്തിക്കാറുമുണ്ട്. കുറ്റകൃത്യങ്ങളോടും, ക്രിമിനലുകളോടും യാതൊരു സഹിഷ്ണുതയും ഇല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ബിജെപി മന്ത്രിയുടെ ഭീഷണി.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

ബിജെപിയിലേക്ക് എല്ലാ കോണ്‍ഗ്രസ് നേതാക്കളും പതിയെ എത്തണം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കും. ഇവിടെ സര്‍ക്കാരുമുണ്ടാക്കും. ശിവരാജ് മാമയുടെ ബുള്‍ഡോസര്‍ തയ്യാറായിരിക്കുകയാണെന്നും സിസോദിയ പറഞ്ഞു.

ജനുവരി ഇരുപതിന് രഘോഗഡ് നഗര്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മേഖലയില്‍ പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇങ്ങനൊരു പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. ബിജെപിയുടെ പ്രതിച്ഛായ ഇതോടെ കളങ്കപ്പെട്ടുവെന്ന് ഗുണ ജില്ലാ അധ്യക്ഷന്‍ ഹരിശങ്കര്‍ വിജയ് വര്‍ഗീയ പറഞ്ഞു.

അതേസമയം മന്ത്രി പരാമര്‍ശങ്ങളില്‍ മിതത്വം പാലിക്കണമായിരുന്നു. ഇത്തരം വാക്കുകള്‍ അദ്ദേഹം സൂക്ഷിച്ച് ഉപയോഗിക്കണം. രഘോഗഡിലെ ജനങ്ങള്‍ ജനുവരി ഇരുപതിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അതിനുള്ള മറുപടി നല്‍കുമെന്നും വിജയ് വര്‍ഗീയ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ദിഗ് വിജയ്‌സിംഗിന്റെയും മകന്‍ ജയവര്‍ധന്‍ സിംഗിന്റെയും കോട്ടയാണ് രഘോഗഡ്. ഈ മണ്ഡലത്തിലെ എംഎല്‍എയാണ് ജയവര്‍ധന്‍ സിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+