Get Updates
Get notified of breaking news, exclusive insights, and must-see stories!

വായ്പ എഴുതി തള്ളുന്നത് ഫാഷനായി മാറി!! കർഷകരുടെ കടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വെങ്കയ്യ നായിഡു!

മുംബൈയിൽ മുനിസിപ്പാലിറ്റി ബോണ്ട്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ: കാർഷിക വായ്പ എഴുതി തള്ളുന്നത് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്നും മന്ത്രി പറഞ്ഞു. മുംബൈയിൽ മുനിസിപ്പാലിറ്റി ബോണ്ട്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നിയമത്തില്‍ മമ്മൂട്ടി നയന്‍താരയുടെ പേര് നിര്‍ദ്ദേശിക്കാന്‍ കാരണം ഗ്ലാമര്‍ മാത്രമല്ല!!

കർഷകരുടെ കടങ്ങൾ ഒഴിവാക്കി നൽകുകയല്ല വേണ്ടത് അതിനു ഒരു ശാശ്വത പരിഹാരം കാണുകയാണ് വേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കർഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ്​ വേണ്ടത്. കൂടാതെ അവരെ ദുരിതത്തിലേക്ക്​ നയിക്കാതെ ശ്രദ്ധിക്കുകയാണ്​ സംസ്ഥാനങ്ങൾ ചെയ്യേണ്ടതെന്നും വെങ്കയ്യനായിഡു പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക വായ്​പകൾ എഴുതിത്തള്ളുന്ന സാഹചര്യത്തിലാണ്​ കേന്ദ്രമന്ത്രിയുടെ പരാമാർശം.

venkhayya nayidu

മഹാരാഷ്ട്ര, ഉത്തർപ്രദേശ്​, പഞ്ചാബ്​, കർണാടക എന്നീ സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ തീരുമാനിച്ചിരുന്നു. എന്നാൽ വായ്​പകൾ എഴുതിത്തളളുന്ന സംസ്ഥാനങ്ങൾ തന്നെ അതിനുള്ള പണം കണ്ടെത്തണമെന്ന്​ നേരത്തെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്​ലി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+