Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ രോഗം വ്യാപിക്കുന്നു; തമിഴ്‌നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

ചെന്നൈ: കൊറോണ രോഗ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാലാവധി തമിഴ്‌നാട് സര്‍ക്കാര്‍ നീട്ടി. ഇതോടെ ഏഴ് സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. കേരളത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം കേരളം അന്തിമ നിലപാട് പ്രഖ്യാപിക്കും.

E

ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. ലോക്ക് ഡൗണ്‍ നീട്ടുന്ന ഏഴാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. നേരത്തെ മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ 30 വരെ നീട്ടിയിരുന്നു. ഒട്ടേറെ സംസ്ഥാനങ്ങളിലെ നേതാക്കള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ച പറഞ്ഞിരുന്നുവെന്ന പളനിസ്വാമി ചൂണ്ടിക്കാട്ടി.

അവശ്യവസ്തുക്കള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു. അവശ്യവസ്തുക്കള്‍ പല ഭാഗങ്ങളിലും ലഭിക്കുന്നില്ലെന്നും ഡിഎംകെ പരാതിപ്പെട്ടിരുന്നു. കൊറോണ രോഗം ബാധിച്ച് ഒമ്പത് പേര്‍ മരിച്ച തെലങ്കാനയില്‍ ശനിയാഴ്ച ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ഉടന്‍ തീരുമാനമെടുക്കും. മുഖ്യമന്ത്രിമാരുടെ അഭിപ്രായം അദ്ദേഹം സ്വരൂപിച്ചു. ചൊവ്വാഴ്ച മോദിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

Recommended Video

cmsvideo
    ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

    അതേസമയം, സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. റെഡ് സോണിലുള്ള പ്രദേശങ്ങളില്‍ മാത്രം ലോക്ക് ഡൗണ്‍ നിലനിര്‍ത്തിയാല്‍ മതി എന്നാണ് ജഗന്‍ പറഞ്ഞത്. റെഡ് സോണ്‍, മത ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, സിനിമാ ശാലകള്‍, മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുഗതാഗത മേഖല എന്നിവിടങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരണം. മറ്റിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് തുടര്‍ന്ന് കൊണ്ട് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പിന്‍വലിക്കണം. ആന്ധ്രയില്‍ 676 മണ്ഡലുകളുണ്ട്. 37 മണ്ഡലുകളാണ് റെഡ് സോണിലുള്ളത്. 44 മണ്ഡലുകള്‍ യെല്ലോ സോണിലാണ്. ബാക്കിയുള്ള സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടതില്ല. കാര്‍ഷിക, വ്യവസായ മേഖലകള്‍ പ്രവര്‍ത്തിപ്പിക്കണം. ഈ മേഖല ഇനിയും അടച്ചിട്ടാല്‍ ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വരുമാനത്തെ ബാധിക്കുമെന്നും ജഗന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+