കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു; പിണറായി വിജയനും പങ്കെടുക്കുന്നു

Google Oneindia Malayalam News

ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. ലോക്ക് ഡൗണില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍, നാളെ മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാട്.

ഇതിന്‍റെ ഭാഗമായാണ് രാജ്യത്തെ 15 നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം. എന്നാല്‍ രോഗ വ്യാപനത്തിന്‍റെ അവസ്ഥ ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ ഈ മാസം 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

narendra-modi1
English summary
Lockdown: Prime Minister Narendra Modi's video conference meeting with Chief Ministers, begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X