വയനാട് പാകിസ്താനിലാണോ? വര്‍ഗീയ പരാമര്‍ശവുമായി അമിത് ഷാ, യോഗിയുടെ വൈറസിന് പിന്നാലെ
Recommended Video

നാഗ്പൂര്‍: വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്നതിനെ തുടക്കം മുതല്‍ വിമര്‍ശിക്കുന്നവരാണ് ബിജെപി. രാഹുല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം അത് കൂടുതല്‍ വര്‍ഗീയ പരാമര്‍ശങ്ങളിലേക്ക് മാറിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല. രാഹുല്‍ പങ്കെടുത്ത റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പച്ചക്കൊടി നിറഞ്ഞുനിന്നിരുന്നു.
ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെയും മുസ്ലിംകളെയും പാകിസ്താനെയും സൂചിപ്പിച്ച് ഉത്തരേന്ത്യയില്‍ ബിജെപി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്. മുസ്ലിം ലീഗ് വൈറസാണെന്ന് കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ വയനാടിനെ പാകിസ്താനോട് ഉപമിച്ചിരിക്കുന്നത്....

രാഹുലിന്റെ റോഡ്ഷോ
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം നടന്ന റോഡ് ഷോ ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പ്രസംഗിച്ചത്. നാഗ്പൂരില്‍ നിതിന്‍ ഗഡ്കരിക്ക് വേണ്ടി നടന്ന പ്രചാരണ യോഗത്തിലാണ് അമിത് ഷാ പ്രസംഗിച്ചത്.

പരിപാടി പാകിസ്താനിലാണോ
രാഹുല്‍ ഗാന്ധിയുടെ പരിപാടി പാകിസ്താനിലാണോ നടന്നത് എന്ന് അമിത് ഷാ ചോദിച്ചു. രാഹുല്‍ ഗാന്ധിയുടെ പരിപാടി കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് നിങ്ങള്‍ക്ക് മനസിലാകില്ലെന്നും അമിത് ഷാ പറഞ്ഞു.

എന്തിനാണ് രാഹുല്‍
മുസ്ലിം ലീഗിന്റെ പച്ചക്കൊടിയെ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. പരിപാടിയില്‍ മുസ്ലിം ലീഗിന്റെ പതാക നിറഞ്ഞുനിന്നിരുന്നു. എന്തിനാണ് രാഹുല്‍ അത്തരം സീറ്റില്‍ മല്‍സരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.

മുസ്ലിം ലീഗ് വൈറസ്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെ വൈറസ് എന്ന് കഴിഞ്ഞദിവസം വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരേ മുസ്ലിം ലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ദേശീയ സെക്രട്ടറി ഖുര്‍റം എ ഉമര്‍, അഭിഭാഷകന് ഹാരിസ് ബീരാന് എന്നിവരടങ്ങുന്ന മുസ്ലിം ലീഗ് പ്രതിനിധികളാണ് പരാതി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസിന് വൈറസ് ബാധിച്ചു
യോഗിയുടെ വാക്കുകള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണിതെന്ന് പരാതിയില്‍ പറയുന്നു. മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം മൊത്തം വൈറസ് ബാധിക്കുമെന്നുമാണ് യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം പറഞ്ഞത്.

ചില എന്‍ഡിഎ നേതാക്കളും
ചില എന്‍ഡിഎ നേതാക്കളും യോഗിയുടേതിന് സമാനമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ചരിത്രപരമായ യാതൊരു പിന്തുണയുമില്ലാതെയാണ് യോഗി മുസ്ലിം ലീഗിനെതിരെ പ്രസ്താവന നടത്തിയതെന്ന് മുസ്ലിം ലീഗ് നല്കിയ പരാതിയില്‍ പറയുന്നു. ഐപിസി 153എ പ്രകാരം കേസെടുക്കണമെന്നും മുസ്ലിം ലീഗ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ലീഗിന് പാകിസ്താന് ബന്ധം
ശിരോമണി അകാലിദള്‍ എംഎല്‍എ എംഎസ് സിര്സക്കെതിരെ കേസെടുക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന് പാകിസ്താന് ബന്ധമുണ്ടെന്നാണ് സിര്‍സ ആരോപിച്ചത്. ഷിഫാലി വൈദ്യ, കോയിന മിത്ര, ഗിരിരാജ് സിങ്, ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ എന്നിവരും മുസ്ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും പാര്‍ട്ടി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലിം ലീഗിന് പങ്കില്ല
മുസ്ലിം ലീഗിന്റെ പതാക പാകിസ്താന് പതാകയാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷമാണ് മുസ്ലിം ലീഗ് രൂപീകരിക്കപ്പെട്ടത്. രാജ്യത്തിന്റെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെ വിഭജനത്തില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്നും ലീഗ് കമ്മീഷന് നല്കിയ പരാതിയില്‍ വിശദമാക്കി.

ആന്റി വൈറസ്
വിദ്വേഷ പ്രചാരണം നടത്തുകയാണ് എന്‍ഡിഎ നേതാക്കള്‍. ഇവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് വൈറസല്ല ആന്റി വൈറസാണെന്ന് യോഗിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അറിയാല്‍ ക്ലിക്ക് ചെയ്യൂ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications