കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തിമ ഫലം അറിയാന്‍ രാത്രിയാകും; വോട്ടിങ് മെഷീനും വിവിപാറ്റും എണ്ണം വ്യത്യസ്തമായാല്‍...

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് വിവരം. 542 സീറ്റുകളിലേക്ക് 8000ത്തിലധികം സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമെങ്കിലും അന്തിമ ഫലം വരാന്‍ രാത്രിയാകും. വോട്ടിങ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീറ്റും ഒത്തുനോക്കി കൃത്യത വരുത്തുന്നതിനാണ് സമയം വേണ്ടിവരിക.

Ev

ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഇത്തവണയാണ്. 90.99 കോടി വോട്ടര്‍മാരില്‍ 67.11 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യമായിട്ടാണ് വോട്ടിങ് മെഷീനിലെ എണ്ണവും രസീറ്റും തമ്മില്‍ ഒത്തുനോക്കുന്നത്. ഓരോ ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ രസീറ്റുകളാണ് ഒത്തുനോക്കുക. അതായത് 20600 ബൂത്തുകളില്‍ ഒത്തുനോക്കേണ്ടി വരും.

പതിവ് പോലെ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടേതടക്കം 18 ലക്ഷം സര്‍വീസ് വോട്ടുകളുണ്ട്. വോട്ടിങ് മെഷീനിലെ വോട്ടുകളുടെ എണ്ണം പരിശോധിക്കും. ശേഷമാണ് വിവിപാറ്റ് രസീറ്റുകള്‍ ഒത്തുനോക്കുക. ആദ്യം രസീറ്റുകള്‍ എണ്ണണം എന്ന പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുകയായിരുന്നു.

മക്കയില്‍ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്; ക്ഷണിച്ചില്ലെന്ന് ഖത്തര്‍, ഇറാനെ ഒറ്റപ്പെടുത്തുംമക്കയില്‍ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്; ക്ഷണിച്ചില്ലെന്ന് ഖത്തര്‍, ഇറാനെ ഒറ്റപ്പെടുത്തും

വോട്ടിങ് മെഷീനിലെയും വിവിപാറ്റ് സ്ലിപ്പിലെയും എണ്ണം ഒത്തുചേരുന്നില്ലെങ്കില്‍ രസീറ്റിലെ എണ്ണമാണ് പരിഗണിക്കുക. വോട്ടിങ് മെഷീനിലേത് പരിഗണിക്കില്ല. സാധാരണ വോട്ടുകള്‍ എണ്ണി ഫലം പുറത്തുവരുന്ന സമയത്തേക്കാള്‍ അഞ്ച് മണിക്കൂര്‍ വരെ അധികം വേണ്ടിവരും ഇത്തവണ. അതുകൊണ്ടാണ് അന്തിമ ഫലം വൈകുമെന്ന് പറയുന്നത്.

Recommended Video

cmsvideo
വോട്ടെണ്ണൽ എങ്ങനെ? എണ്ണുന്നത് ആര് ?

543 അംഗ പാര്‍ലമെന്റിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് അവസാന നിമിഷം റദ്ദാക്കി. പണം വിതരണം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റദ്ദാക്കിയത്. നിലവില്‍ 542 മണ്ഡലത്തിലാണ് വോട്ടിങ് നടന്നത്.

English summary
Lok Sabha Election 2019: Complete constituency result may be delay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X