കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യത്തില്‍ ശ്രദ്ധിച്ച് കോണ്‍ഗ്രസ്..... മിനിമം വേതനത്തിനൊപ്പം ആരോഗ്യ സംരക്ഷണവും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പ്രകടനപത്രിക അടുത്ത ഘട്ടത്തിലേക്ക്. വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ പുതിയ രൂപമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറാക്കുന്നത്. 10 വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ വിധി തന്നെ നിര്‍ണയിച്ച പദ്ധതികള്‍ക്ക് ആധുനിക മുഖം നല്‍കാനാണ് രാഹുലിന്റെ ശ്രമം. ഇത്തവണ ആരോഗ്യ സംരക്ഷണത്തിലാണ് രാഹുല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് മാറിയുള്ള പ്രവര്‍ത്തന ശൈലി ഈ പദ്ധതികള്‍ നടപ്പാക്കാന്‍ രാഹുലിന് ആവശ്യമാണ്. അതിനായി പ്രവര്‍ത്തകരുടെ സമീപനത്തിലും, നേതാക്കളുടെ ശൈലിയിലും കാര്യമായ മാറ്റങ്ങള്‍ വേണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പുതിയ കോണ്‍ഗ്രസാണ് എന്ന് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചു. പോരാട്ടം പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി.

ഹെല്‍ത്ത്‌കെയര്‍ അവകാശം

ഹെല്‍ത്ത്‌കെയര്‍ അവകാശം

കര്‍ഷക വായ്പ, മിനിമം വരുമാനം എന്നീ ആശയങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ആരോഗ്യസംരക്ഷണ അവകാശം. എല്ലാവര്‍ക്കും ചികിത്സാ സഹായം ഏറ്റവും കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്ന പദ്ധതി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്നാണ് രാഹുല്‍ വാഗ്ദാനം നല്‍കുന്നത്.

എന്തുകൊണ്ട് പദ്ധതി

എന്തുകൊണ്ട് പദ്ധതി

ഇന്ത്യയില്‍ മധ്യവര്‍ഗം, പാവപ്പെട്ടവര്‍, കഠിനമായി ദാരിദ്ര്യം അനുഭവിക്കുന്നവര്‍ എന്നിങ്ങനെയാണ് ഉള്ളത്. ഇവര്‍ക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചികിത്സയ്ക്കായിട്ടാണ് പോകുന്നത്. ഇന്ത്യയില്‍ ചികിത്സാ ചെലവുകള്‍ ഭീമമാണെന്നും, സ്വകാര്യ മേഖല ദരിദ്രരെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്നും അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ ആരോഗ്യ സുരക്ഷാ പദ്ധതി ഒരുങ്ങുന്നത്.

മിനിമം വരുമാനം

മിനിമം വരുമാനം

പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ താന്‍ വരുമാനം ഉറപ്പാക്കിയത് കൊണ്ട് മാത്രം ദാരിദ്ര്യം മാറില്ലെന്നാണ് രാഹുലിന്റെ നിലപാട്. പ്രധാന കാരണം ചെലവുകള്‍ മരുന്നിനും ചികിത്സയ്ക്കുമായി പോകുമെന്നതാണ്. പൗരന്‍മാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന, നിത്യോപയോഗ കാര്യങ്ങളുടെ ചെലവുകള്‍ കുറയ്ക്കുക എന്നതാണ് രാഹുലിന്റെ ലക്ഷ്യം. ഇതിലൂടെ ശരാശരി ഇന്ത്യന്‍ പൗരന്‍ ഇത്ര രൂപ സമ്പാദിക്കുന്ന തരത്തിലേക്ക് ഉയരും.

മോദി കെയറിന് ബദല്‍

മോദി കെയറിന് ബദല്‍

അമേരിക്കയില്‍ ഒബാമ കെയറിന് ബദലായി ഇന്ത്യയില്‍ നരേന്ദ്ര മോദി മോദി കെയര്‍ അവതരിപ്പിച്ചിരുന്നു. പാവപ്പെട്ടവര്‍ക്ക് ഏത് വലിയ ആശുപത്രിയിലും നിശ്ചിത തുക വരെയുള്ള തുക ചികിത്സയ്ക്കായി നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. നിശ്ചിത തുക ഈ പദ്ധതിയിലേക്ക് അടയ്ക്കുകയും വേണം. എന്നാല്‍ ഇതിലേക്കുള്ള തുക അടയ്ക്കാനും, ചികിത്സയ്ക്കുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും സര്‍ക്കാരിന് സാധിച്ചില്ല. ഇതിനുള്ള ബദലാണ് രാഹുല്‍ ഒരുക്കുന്നത്.

വെല്‍ഫെയര്‍ സ്റ്റേറ്റിന് അടുത്ത ഘട്ടം

വെല്‍ഫെയര്‍ സ്റ്റേറ്റിന് അടുത്ത ഘട്ടം

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കി കോണ്‍ഗ്രസ് ഒരുക്കുന്ന പദ്ധതിയാണ് വെല്‍ഫെയര്‍ സ്റ്റേറ്റ്. ഇതില്‍ കര്‍ഷകര്‍, ചെറുകിട ബിസിനസുകാര്‍, വ്യാപാരികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. ഇവരെ പ്രധാനവോട്ടുബാങ്കായിട്ടാണ് രാഹുല്‍ കാണുന്നത്. അതിന്റെ അടുത്ത ഘട്ടമാണ് ആരോഗ്യ സുരക്ഷാ പദ്ധതി. മോദി കെയര്‍ എന്ന വിശേഷണം പോലെ ഇത് തന്റെ പേരില്‍ അറിയപ്പെടേണ്ടെന്നും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിശ്ചിത തുക എന്നതില്‍ നിന്ന് മാറി എത്ര തുകയ്ക്കും സൗജന്യ ചികിത്സ എന്ന ആശയത്തിന്റെ പ്രായോഗികതയും രാഹുല്‍ പരീക്ഷിക്കുന്നുണ്ട്.

ആനുകൂല്യങ്ങള്‍ വരുന്നു

ആനുകൂല്യങ്ങള്‍ വരുന്നു

ഇപ്പോഴുള്ള ആരോഗ്യ സംരക്ഷണ പദ്ധതികളൊന്നും മാറ്റാതെ അതിനൊപ്പം കൂടുതല്‍ ഗുണം ചെയ്യുന്ന പദ്ധതിയാണ് രാഹുല്‍ വാഗ്ദാനം ചെയ്യുന്നത്. ഏത് ആശുപത്രിയില്‍ വേണമെങ്കിലും എളുപ്പത്തില്‍ ചികിത്സ തേടാന്‍ സാധാരണക്കാര്‍ക്ക് സാധിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ കരട് രൂപരേഖയില്‍ ഉള്ളത്. ദരിദ്രര്‍ക്കൊപ്പം എന്ന ആശയം രാഹുല്‍ അവതരിപ്പിച്ചത്, പുല്‍വാമയിലെ ദേശീയ സാഹചര്യം വഴി തിരിച്ച് വിടുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ്.

ആരോഗ്യ മന്ത്രാലയം വഴി

ആരോഗ്യ മന്ത്രാലയം വഴി

ആരോഗ്യമന്ത്രാലയത്തിന് ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന തുക മാറ്റിവെക്കുമെന്നാണ് രാഹുലിന്റെ വാഗ്ദാനം. ഇത് വഴി ചികിത്സ മികച്ച രീതിയില്‍ ഉറപ്പാക്കാം. ഇത് പ്രകടനപത്രികയില്‍ പ്രഖ്യാപിക്കും. മുന്നോക്ക വിഭാഗത്തില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ബിജെപി നീക്കത്തെ തടയാന്‍, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളോ ഫെല്ലോഷിപ്പുകളോ നല്‍കുന്ന പ്രഖ്യാപനവും ഇതോടൊപ്പം രാഹുല്‍ നടത്തും.

യുപിയില്‍ ബിഎസ്പി തകര്‍ച്ചയിലേക്ക്......ഒറ്റരാത്രി കൊണ്ട് 15 നേതാക്കള്‍ ബിജെപിയില്‍!!യുപിയില്‍ ബിഎസ്പി തകര്‍ച്ചയിലേക്ക്......ഒറ്റരാത്രി കൊണ്ട് 15 നേതാക്കള്‍ ബിജെപിയില്‍!!

English summary
lok sabha election 2019 congress may include new health care policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X