കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട പോളിങ് 2014 ന് സമാനം: കനത്ത പോളിങ് രേഖപ്പെടുത്തിയത് ത്രിപുരയിലും ബംഗാളിലും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ആദ്യഘട്ട പോളിങ് 2014ന് സമാനം | Oneindia Malayalam

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് അവസാനിച്ചപ്പോള്‍ 2014ലെതിന് സമാനമായ പോളിങ് ട്രെന്‍ഡാണ് ഉണ്ടായതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 20 സംസ്ഥാനങ്ങളിലായി നടന്ന ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പ് 2014ലെ പോളിങിന് സമാനമാണ്. ത്രിപുരയിലും പശ്ചിമ ബംഗാളിലും ആണ് കനത്ത പോളിങ് നടന്നത്. 81.8 ശതമാനം ത്രിപുരയിലും 80 ശതമാനം പോളിങ് വെസ്റ്റ് ബംഗാളില്‍ രേഖപ്പെടുത്തി. ആന്ധ്രപ്രദേശില്‍ രാത്രി വൈകിയും പോളിങ് നടന്നിരുന്നു.

മോദി വരുമ്പോൾ രാഹുലിനെതിരെ കർഷക മാർച്ച്; പിണറായി ഈ പ്രഹസനം നിർത്തൂ, വിമർശിച്ച് കുറിപ്പ്മോദി വരുമ്പോൾ രാഹുലിനെതിരെ കർഷക മാർച്ച്; പിണറായി ഈ പ്രഹസനം നിർത്തൂ, വിമർശിച്ച് കുറിപ്പ്

ജമ്മു കാശ്മീരില്‍ കനത്ത പോളിങ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 72 ശതമാനം പോളിങ് ജമ്മുവിലും 35 ശതമാനം ബാരാമുള്ളയിലും രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കയാണ്. ആന്ധ്രപ്രദേശിലും അരുണാചല്‍ പ്രദേശിലും അസംബ്ലി തിരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച പൂര്‍ത്തിയായി. വിവിപാറ്റ് 100 ശതമാനവും ഉപയോഗിച്ചെന്നും വോട്ടിങ് മെഷീനുകളില്‍ നേരിയ തോതില്‍ തകരാര്‍ വന്നതിനെ തുടര്‍ന്ന് ചില ബൂത്തുകളില്‍ മാറ്റേണ്ടി വന്നെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

loksbhaelectionapril11-

ചത്തീസ്ഗഡ് സംസ്ഥാനത്ത് അങ്ങിങ്ങായി അക്രമങ്ങളും ഉണ്ടായിരുന്നു. മാവോയിസ്റ്റ് മേഖലയായ മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയില്‍ പോളിങ് സംഘത്തിന് നേരെ അക്രമം ഉണ്ടായിരുന്നു. ചത്തിസ്ഗ#ിലെ നാരായണ്‍പൂരില്‍ സ്‌ഫോടനുമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്ക് ഏറ്റിരുന്നില്ല. ആന്ധ്രപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. 15 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകര്‍ക്കുകയും ചെയ്തു. ആറെണ്ണം ആന്ധ്രയിലും 5 അരുണാചല്‍ പ്രദേശിലും മണിപ്പൂരില്‍ രണ്ടും ബീഹാറിലും ബംഗാളിലും ഓരോന്ന് വീതവും തകര്‍ത്തിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത തുക 2426 കോടി കടന്നു. 2014ലേതിന് ഇരട്ടിയാണ് ഈ തുക. 607 കോടി പണമായും 198 കോടിയുടെ മദ്യവും 1091 കോടിയുടെ മയ്ക്കുമരുന്നും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ ലോക്സഭ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക്

English summary
Lok sabha election 2019 first phase polling is repeating the 2014 trend says election commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X