• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി

cmsvideo
  UPയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്

  ലഖ്‌നൗ: ഉത്തര്‍ പ്രദേശ് രാഷ്ട്രീയം ഓരോ ദിവസവും കലങ്ങിമറിയുകയാണ്. ഏതൊക്കെ നേതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥ. കോണ്‍ഗ്രസുമായി സഖ്യം ഒരിക്കലുമില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നടത്തിയ നീക്കം ഏറെ ചര്‍ച്ചയായി. പോലീസ് നടപടിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പ്രിയങ്ക നേരിട്ട് സന്ദര്‍ശിച്ചു.

  അപ്രതീക്ഷിത സന്ദര്‍ശനം സംബന്ധിച്ച് അറിയാന്‍ മാധ്യമപ്പട പുറത്ത് തടിച്ചുകൂടി. തിരിച്ചുപോകുമ്പോള്‍ പ്രിയങ്ക നല്‍കിയത് പതിവ് മറുപടി തന്നെ. ഗുജറാത്തില്‍ പട്ടേല്‍ നേതാവ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് യുപിയിലെ തീപ്പൊരി നേതാവ് ആസാദുമായി കോണ്‍ഗ്രസ് അടുക്കുന്നത്. രാഷ്ട്രീയ ചര്‍ച്ചകള്‍ മാറുകയാണിപ്പോള്‍....

  സ്വാധീനമുള്ള നേതാവ്

  സ്വാധീനമുള്ള നേതാവ്

  യുപിയില്‍ ദളിതുകള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. ഇദ്ദേഹത്തിന്റെ ഭീം ആര്‍മിക്ക് ദളിത് യുവാക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ്. എന്തുവില കൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ആസാദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

  ദയൂബന്ദില്‍ വാഹന റാലി

  ദയൂബന്ദില്‍ വാഹന റാലി

  തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ ആസാദും അനുയായികളും സഹാറന്‍പൂരിലെ ദയൂബന്ദില്‍ വാഹന റാലി നടത്തി. ഇത് പോലീസ് തടഞ്ഞു. പരിധിയില്‍ കവിഞ്ഞ വാഹനങ്ങള്‍ പങ്കെടുപ്പിച്ച റാലി അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. നേരിയ സംഘര്‍ഷമായി.

  കലാപം, പോലീസിനെ ആക്രമിക്കല്‍

  കലാപം, പോലീസിനെ ആക്രമിക്കല്‍

  ആസാദ് ഉള്‍പ്പെടെയുള്ള 25ഓളം ഭീം ആര്‍മി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കാലപമുണ്ടാക്കാന്‍ ശ്രമിച്ചു, പോലീസിനെ ആക്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ആസാദിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായി.

  പ്രിയങ്ക ആശുപത്രിയില്‍

  പ്രിയങ്ക ആശുപത്രിയില്‍

  മീറ്ററിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ആസാദിനെ. ഇവിടെയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് എഐസിസി സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.

  ആസാദ് കോണ്‍ഗ്രസില്‍ ചേരുമോ

  ആസാദ് കോണ്‍ഗ്രസില്‍ ചേരുമോ

  പ്രിയങ്ക ആശുപത്രിയിലെത്തിയ വിവരം വളരെ വേഗത്തില്‍ പ്രചരിച്ചു. മാധ്യമങ്ങള്‍ കൂട്ടത്തോടെ ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടി. ആസാദ് കോണ്‍ഗ്രസില്‍ ചേരുമോ, ആസാദിന്റെ പിന്തുണ കോണ്‍ഗ്രസ് തേടുമോ എന്നീ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്.

  പതിവ് മറുപടി നല്‍കി പ്രിയങ്ക

  പതിവ് മറുപടി നല്‍കി പ്രിയങ്ക

  പുറത്തിറങ്ങിയ പ്രിയങ്കയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടി. പതിവ് മറുപടി നല്‍കി പ്രിയങ്ക വാഹനം കയറി. ഇതൊരു സൗഹൃദ സന്ദര്‍ശനമാണ്. ആസാദ് ശക്തനായ ദളിത് നേതാവാണ്. അദ്ദേഹം പോലീസ് അതിക്രമത്തിന് ഇരയായി എന്നറിഞ്ഞപ്പോള്‍ വന്നതാണ്. രാഷ്ട്രീയം കാണേണ്ടതില്ല- എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

  രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല

  രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല

  ആസാദിന്റെ പ്രതികരണവും മാധ്യമങ്ങള്‍ തേടി. പ്രിയങ്കയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് ആസാദ് പറഞ്ഞു. അവര്‍ രാഷ്ട്രീയ നേതാവാണ്. എന്നാല്‍ താന്‍ രാഷ്ട്രീയ നേതാവല്ല. തന്റെ ശക്തി തന്റെ സമുദായമാണ്. അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ആസാദ് പറഞ്ഞു.

  പ്രിയങ്കയ്ക്ക് തന്റെ ആശംസ

  പ്രിയങ്കയ്ക്ക് തന്റെ ആശംസ

  ബിജെപിയും എസ്പി-ബിഎസ്പി സഖ്യവും നിലവില്‍ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളാണ്. അവരെ പരാജയപ്പെടുത്താന്‍ എല്ലാ വഴിയും തങ്ങള്‍ തേടും. ഇതില്‍ എന്താണ് ഇത്ര ആശ്ചര്യമെന്ന് കോണ്‍ഗ്രസ് മീഡിയാ കോ ഓഡിനേറ്റര്‍ രാജീവ് ബക്ഷി ചോദിച്ചു. പ്രിയങ്കയ്ക്ക് തന്റെ ആശംസകള്‍ നേരുന്നുവെന്ന് ആസാദ് പറഞ്ഞതാണ് നിലവിലെ പ്രധാന ചര്‍ച്ച.

   മായാവതിയില്‍ ഞെട്ടല്‍

  മായാവതിയില്‍ ഞെട്ടല്‍

  അതേസമയം, പ്രിയങ്കയുടെ നീക്കം മായാവതിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ബിഎസ്പിയെ പിന്തുണയ്ക്കുന്ന നേതാവാണ് ആസാദ്. പ്രിയങ്കയുടെ സന്ദര്‍ശന ശേഷം ആസാദ് നിലപാട് മാറ്റുമോ എന്നാണ് മായാവതിയുടെ ആശങ്ക. അഖിലേഷുമായി മായാവതി ഇക്കാര്യം ചര്‍ച്ച ചെയ്തു.

   അഖിലേഷ് മായാവതിയെ കണ്ടു

  അഖിലേഷ് മായാവതിയെ കണ്ടു

  പ്രിയങ്ക ആസാദിനെ സന്ദര്‍ശിച്ചതിന് പിന്നാലെ എസ്പി നേതാവ് അഖിലേഷ് യാദവ് മായാവതിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തു.

  കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കും

  കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കും

  കോണ്‍ഗ്രസുമായി എല്ലാ ബന്ധവും ഒഴിയാനും റായ്ബറേലിയിലും അമേത്തിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനും മായാവതി അഖിലേഷിനോട് ആവശ്യപ്പെട്ടു. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് മായാവതി ആലോചിക്കുന്നത്.

  രണ്ടുദിവസത്തിനകം തീരുമാനം

  രണ്ടുദിവസത്തിനകം തീരുമാനം

  തങ്ങളുടെ പക്ഷത്തുള്ളവരെ ചാടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് കോണ്‍ഗ്രസിന് സൂചന നല്‍കാനുള്ള ഒരുക്കത്തിലാണ് മായാവതി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

  ആസാദിന്റെ പ്രഖ്യാപനം

  ആസാദിന്റെ പ്രഖ്യാപനം

  എന്തുവില കൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി, സ്മൃതി ഇറാനി എന്നിവരെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഇവര്‍ക്കെതിരെ ശക്തരായ സ്ഥാനാര്‍ഥികളെ എസ്പി-ബിഎസ്പി സഖ്യം നിര്‍ത്തിയില്ലെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ആസാദ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കോണ്‍ഗ്രസിന് കൈകൊടുക്കാന്‍ എഎപി; താല്‍പ്പര്യം പ്രകടിപ്പിച്ച് കെജ്രിവാള്‍, മൂന്ന് പാര്‍ട്ടികള്‍...

  English summary
  Priyanka Gandhi’s Surprise Visit to Bhim Army Chief a Big Snub to Mayawati
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X