Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖ്യത്തിനില്ലെന്ന് ആം ആദ്മിയും കോണ്‍ഗ്രസും; പഞ്ചാബിലെ ചര്‍ച്ചകള്‍ വഴിമുട്ടുന്നു

ന്യൂദല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമല്ല എന്ന് ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന ഘടകം. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. 13 ലോക്സഭാ സീറ്റുകളിലും തങ്ങള്‍ സ്വന്തമായി മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന മേധാവി അമരീന്ദര്‍ സിംഗ് രാജ വാറിംഗ് അവകാശപ്പെട്ടു.

ദേശീയ നേതൃത്വം തങ്ങളുടെ സമ്മതമില്ലാതെ ഒരു തീരുമാനവും എടുക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ പഞ്ചാബ് ഘടകവും നേരത്തെ ഒന്നിച്ച് മത്സരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എ എ പിയും കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ അന്തിമ വാക്ക് പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിക്കും എന്നാണ് പഞ്ചാബിലെ നേതാക്കള്‍ പറയുന്നു.

2024 LOKSABHA ELECTION

ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് സഖ്യം തുലാസിലാണ്. രണ്ടിടത്തും കോണ്‍ഗ്രസിനെ പുറത്താക്കിയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചത്. സീറ്റ് വിഭജനം ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ക്ക് ഗുരുതരമായ വെല്ലുവിളിയായി തുടരുകയാണ്. കഴിയുന്നത്ര സ്ഥലത്ത് ഒന്നിച്ച് മത്സരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തും ഇന്ത്യാ സഖ്യം ഫലവത്തായിരുന്നില്ല.

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ കടുംപിടുത്തം പിടിക്കും എന്ന് പറഞ്ഞ് സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ 230 സീറ്റുകളില്‍ 66 സീറ്റുകള്‍ മാത്രം നേടി കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. 2018 ല്‍ 114 സീറ്റുകള്‍ നേടിയിടത്ത് നിന്നാണ് കോണ്‍ഗ്രസ് പകുതി സീറ്റിലേക്ക് ഒതുങ്ങിയത്.

കൂടാതെ ഹിന്ദി ഹൃദയഭൂമിയില്‍ ഒരിടത്തും അധികാരം നേടാന്‍ കോണ്‍ഗ്രസിനായിരുന്നില്ല. മുമ്പ് ഭരിച്ചിരുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായിരുന്നു. തെലങ്കാനയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് അധികാരം ലഭിച്ചത്. പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂലും കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ സഖ്യമുണ്ടാകാനും സാധ്യതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+