Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ്; ദക്ഷിണേന്ത്യ പിടിക്കാൻ ബിജെപിയുടെ '4 മന്ത്രങ്ങൾ', നിർദ്ദേശങ്ങൾ ഇങ്ങനെ

ഹൈദരാബാദ്: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ പിടിക്കാനുള്ള തന്ത്രം മെനയാൻ പ്രത്യേക യോഗം ചേർന്ന് ബി ജെ പി. സംസ്ഥാന അധ്യക്ഷൻ ജെ പി നദ്ദ, പാർട്ടി സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, സുനിൽ ബൻസാൽ എന്നീ നേതാക്കളാണ് യോഗം ചേർന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നേരിടുന്ന തിരിച്ചടികളെ എങ്ങനെ മറികടക്കാമെന്നതായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. വിജയം ഉറപ്പാക്കാനായി നാല് 'മന്ത്രങ്ങൾ' നേതാക്കൾ യോഗത്തിൽ അവതരിപ്പിച്ചതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

'ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നാല് മേഖലകൾ കണ്ടെത്തിയിട്ടുണ്ട്. ബി ജെ പിക്ക് കടന്ന് കയറാൻ സാധിക്കാതിരുന്ന ജാതി-സമുദായ വിഭാഗങ്ങൾക്കിടയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കുക എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. വിവിധ പാർട്ടികളിലുള്ള അസംതൃപ്തരായ പ്രമുഖരെ ബി ജെ പിയിൽ എത്തിച്ച് നരേന്ദ്ര മോദി സർക്കാരിന് കീഴിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയെന്നതാണ് രണ്ടാമത്തെ നിർദ്ദേശം. സഖ്യസാധ്യതകൾ എത്രത്തോളം ഉപയോഗപ്പെടുത്താനാകുമെന്നതാണ് മൂന്നാമത്തേത്. സംസ്ഥാന തലത്തിലുള്ള പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി അതിന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് നാലാമത്തെ ലക്ഷ്യം', പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

bjpnew1-1

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയർത്തിക്കാട്ടുന്നതിനോടൊപ്പം തന്നെ പാർട്ടിയുടെ നിലപാടുകളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. 'എന്താണ് നേതൃത്വം ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് എന്നത് വ്യക്തമായി പറയാൻ നേതാക്കൾ തയ്യാറാകണം. ലോക്സഭ തിരഞ്ഞെടുപ്പായാലും രാജ്യസഭ തിരഞ്ഞെടുപ്പായാലും രാജ്യത്തോടുള്ള പ്രതിബദ്ധതയും ഉത്തരവാദിത്തവുമെല്ലാം ജനങ്ങളോട് നേതൃത്വം എടുത്ത് പറയേണ്ടതുണ്ട്', നേതൃത്വം നിർദ്ദേശിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായ രീതിയിലേക്ക് കടക്കാൻ ഇനി ആറ് മാസം മാത്രമാണ് ശേഷിക്കുന്നത്. അതിന് മുൻപ് തന്നെ പാർട്ടി വിജയം ഉറപ്പിക്കുന്നതിനുള്ള കൃത്യമായ കർമ്മ പദ്ധതി സമർപ്പിക്കണമെന്ന നിർദ്ദേശവും ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ബൂത്ത് ശക്തിപ്പെടുത്തൽ, മൈക്രോ ലെവൽ മാനേജ്‌മെന്റ്, മെമ്പർഷിപ്പ് ഡ്രൈവ് എന്നിവ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി വിജയത്തിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ ഇതേ പ്രവർത്തനങ്ങളെല്ലാം നടത്തിയിട്ടും ദക്ഷിണേന്ത്യയിൽ 2014 ലും 2019 ലും കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ പാർട്ടിക്ക് സാധിച്ചിട്ടില്ലെന്നാണ് നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നത്.
നിലവിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള 130 എംപിമാരിൽ 29 പേർ മാത്രമാണ് എൻ ഡി എയ്ക്കുള്ളത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ കർണാടക കൂടി നഷ്ടമായ സാഹചര്യത്തിൽ തിരുത്തൽ നടപടികൾ വേഗത്തിൽ വേണമന്നാണ് നേതൃത്വത്തിന്റെ നിർദ്ദേശം. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമാണ് രാഷ്ട്രീയ സാഹചര്യങ്ങൾ എന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. തമിഴ്‌നാട്ടില്‍ ജയലളിത, കരുണാനിധി, തെലങ്കാനയില്‍ കെ സി ആര്‍, ആന്ധ്രാ പ്രദേശിൽ ചന്ദ്രബാബു നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരെല്ലാം ഇതിന് ഉദാഹരണമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഈ രീതിയിൽ പ്രമുഖരെ അണിനിരത്താൻ സാധിക്കണമെന്നതാണ് നിർദ്ദേശം.

ആന്ധ്രപ്രദേശിൽ ടി ഡി പിയുമായും തമിഴ്നാട്ടിൽ എ ഐ എ ഡി എം കെയുമായും കൈകോർത്ത് മുന്നോട്ട് പോകാനായാൽ ഗുണം ചെയ്യുമെന്ന് നേതാക്കൾ പറയുന്നു. കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാൻ സാധിച്ചാൽ ദക്ഷിണേന്ത്യയും കൂടെ പോരുമെന്ന് തന്നെയാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+