ഡല്‍ഹിയിലും പഞ്ചാബിലും സഖ്യമില്ലേ? രണ്ട് റൗണ്ട് ചര്‍ച്ചയിലും ഒന്നാവാതെ എഎപിയും കോണ്‍ഗ്രസും
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും തമ്മിലുള്ള സഖ്യം വീണ്ടും വഴിമുട്ടുന്നു. രണ്ട് റൗണ്ട് ചര്‍ച്ചകളിലും സമവായത്തിലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും സാധിച്ചിട്ടില്ല. സംസ്ഥാനങ്ങളിലെ സാഹചര്യം ഇരുവര്‍ക്കും മുന്നില്‍ വലിയ പ്രതിബന്ധങ്ങള്‍ തീര്‍ത്തിരിക്കുകയാണ്. 20 സീറ്റുകളിലാണ് കോണ്‍ഗ്രസും എഎപിയും തമ്മില്‍ ചര്‍ച്ച നടന്നത്.
ഡല്‍ഹിയിലും പഞ്ചാബിലുമായിട്ടാണ് ഈ സീറ്റുകള്‍ ഉള്ളത്. ഇവിടങ്ങളിലെ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമേ എഎപി മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി വിലപേശല്‍ നടത്താനാവൂ. കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പഞ്ചാബിലെ 13 സീറ്റിലും എഎപി വിജയിക്കുമെന്ന് പറഞ്ഞതോടെ ആശയക്കുഴപ്പം ശക്തമായിരിക്കുകയാണ്.

അതേസമയം ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. ഇത് ഇന്ത്യ സഖ്യത്തിന് വലിയ ഊര്‍ജം സമ്മാനിച്ചിരുന്നു. എഎപിയാണ് മേയര്‍ സ്ഥാനാര്‍ത്ഥേക്ക് മത്സരിക്കുക. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും നേതൃത്വം കടുത്ത ആത്മവിശ്വാസത്തിലാണ്.
പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ സഖ്യചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന ഇവര്‍ പറയുന്നു. എന്നാല്‍ ദേശീയ നേതൃത്വത്തിന് അപ്പുറത്താണ് കാര്യങ്ങള്‍. പഞ്ചാബിലെ സാഹചര്യത്തില്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകാനാണ് താല്‍പര്യമെന്നാണ്. എഎപിയും കോണ്‍ഗ്രസും ഒരുപോലെ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് തുടരുകയാണ്.
നേരത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ സംസ്ഥാനത്തെ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. വിജയിക്കാന്‍ എല്ലാ സാധ്യതയും കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് സീറ്റ് നേടിയിരുന്നു.
എന്നാല്‍ എഎപി വെറും എട്ട് സീറ്റാണ് നേടിയത്. പക്ഷേ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തന്നെ മാറിയിരിക്കുകയാണ്. എഎപിയുടെ വമ്പന്‍ വിജയവും അതോടെ സാധ്യമായി. കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച നേതാവ് അമരീന്ദര്‍ സിംഗ് ബിജെപിയിലും ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരുമോ എന്ന കാര്യവും സംശയത്തിലാണ്.
അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിന് ആറ് സീറ്റാണ് എഎപി ഓഫര്‍ ചെയ്യുന്നത്. അതുപോലെ ഡല്‍ഹിയില്‍ മൂന്ന് സീറ്റും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു എംപി പോലും കോണ്‍ഗ്രസിനില്ല. ഈ സാഹചര്യത്തില്‍ മൂന്ന് സീറ്റ് തന്നെ നല്‍കുന്നത് അധികമാണെന്ന് എഎപി പറയുന്നു.
എന്നാല്‍ എഎപിയുടെ അവസ്ഥയും ഡല്‍ഹിയില്‍ ഇതുതന്നെയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതുവരെ ഡല്‍ഹിയിലെ ഒരു ലോക്‌സഭാ സീറ്റ് പോലും എഎപി നേടിയിട്ടില്ല. എന്നാല്‍ മുനിസിപ്പല്‍ സമിതി അടക്കം ബിജെപിയില്‍ നിന്ന് സ്വന്തമാക്കിയ എഎപി ആത്മവിശ്വാസത്തിലാണ്. ഇത്തവണ ഡല്‍ഹിയില്‍ മികച്ച വിജയം നേടുമെന്നാണ് എഎപി പറയുന്നത്.












Click it and Unblock the Notifications