മുൻ മുഖ്യമന്ത്രിമാരുടെ മക്കൾക്ക് സീറ്റ്, രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടക്കമുളള മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ അടക്കമുളളവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് മധ്യപ്രദേശിലെ ഛിന്ദ്വാര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഛിന്ദ്വാരയിലെ സിറ്റിംഗ് എംപിയാണ് നകുല്‍ നാഥ്. അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് രാജസ്ഥാനിലെ ജലോറില്‍ നിന്നാണ് മത്സരിക്കുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ വൈഭവ് ജോധ്പൂരില്‍ നിന്ന് മത്സരിച്ചിരുന്നുവെങ്കിലും ബിജെപിയുടെ ഗജേന്ദ്ര സിംഗ് ശെഖാവത്തിനോട് പരാജയപ്പെടുകയായിരുന്നു.

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടില്‍ നിന്നാണ് മത്സരിക്കുക. ജോര്‍ഹട്ടിലെ സിറ്റിംഗ് എംപിയാണ് ഗൗരവ് ഗൊഗോയ്. രാജസ്ഥാന്‍ മുന്‍ പോലീസ് തലവന്‍ ഹരീഷ് മീണ ടോംഗ്- സവായ് മധോപൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ബിജെപിയില്‍ നിന്നെത്തിയ രാഹുല്‍ കസ്വ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചുരു മണ്ഡലത്തില്‍ നിന്നും ബിജേന്ദ്ര ഓല ജുന്‍ജുനുവില്‍ നിന്നും മത്സരിക്കും.
കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അസമില്‍ നിന്ന് 12, ഗുജറാത്തില്‍ നിന്ന് 7, മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും 10, ദാമന്‍ ദിയുവില്‍ നിന്ന് 1, ഉത്തരാഖണ്ഡില്‍ നിന്ന് 4 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ ഇടം പിടിച്ചിരിക്കുന്നത്. ഈ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 76.7 ശതമാനം പേരും ന്യൂനപക്ഷ, പട്ടിക ജാതി- പട്ടിക വര്‍ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നടക്കമുളളവരാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
39 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് വെള്ളിയാഴ്ച പുറത്ത് വിട്ടിരുന്നു. കേരളത്തിലെ 12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളായി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം തവണയും വയനാട്ടില്‍ നിന്ന് ജനവിധി തേടും. രാജ്യസഭാ എംപി കൂടിയായ കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിക്കും.












Click it and Unblock the Notifications