Get Updates
Get notified of breaking news, exclusive insights, and must-see stories!

11 സീറ്റ് തരാമെന്ന് അഖിലേഷ്, 20 ചോദിച്ചാലോയെന്ന് കോണ്‍ഗ്രസ്; സമാജ് വാദി പാര്‍ട്ടിയുടെ മറുപടി ഇങ്ങനെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യം ഒരുമിച്ച് മത്സരിക്കാന്‍ സാധ്യതയേറുന്നു. കോണ്‍ഗ്രസ് സമാജ വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നിലവില്‍ സീറ്റ് വിഭജനത്തില്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉള്ളത്. പക്ഷേ കോണ്‍ഗ്രസ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

ഇരുപത് ലോക്‌സഭാ സീറ്റുകള്‍ സംസ്ഥാനത്ത് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അതില്‍ കുറഞ്ഞതൊന്നും വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. പരമാവധി പതിനൊന്ന് സീറ്റ് വരെ നല്‍കാന്‍ അഖിലേഷ് യാദവ് തയ്യാറാണ്. പക്ഷേ അതും കോണ്‍ഗ്രസിന് സ്വീകാര്യമല്ല.

akhilesh-yadav

അതേസമയം ഇരുപാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് സഖ്യത്തെ ബാധിച്ചിട്ടില്ല. ആര്‍എല്‍ഡിയുമായി സഖ്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സമാജ് വാദി പാര്‍ട്ടിക്ക്പൂര്‍ണമായും പ്രചാരണത്തിലേക്ക് ഇറങ്ങാനാവൂ.

എന്നാല്‍ കോണ്‍ഗ്രസ് സ്വന്തം കരുത്തിനും അപ്പുറത്തുള്ള സീറ്റുകളാണ് ചോദിക്കുന്നതെന്നാണ് എസ്പിയുടെ ആരോപണം. നിലവില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലുള്ളത്. 2014ല്‍ ഉണ്ടായിരുന്നത് രണ്ട് സീറ്റുമായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടം കോണ്‍ഗ്രസിനില്ല. അപ്പോള്‍ ഇരുപത് സീറ്റ് കൊടുത്താല്‍ വിജയിക്കാവുന്ന സാഹചര്യം അവര്‍ക്കില്ലെന്നാണ് വിലയിരുത്തല്‍.

സീറ്റ് വിഭജന ചര്‍ച്ചകള്‍ പോസിറ്റീവായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പ റഞ്ഞു. സീറ്റ് വിഭജനത്തില്‍ ധാരണയായട്ടില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പതിനൊന്ന് സീറ്റ് കോണ്‍ഗ്രസിനെന്ന അഖിലേഷിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.

ജയസാധ്യത പരിഗണിച്ചാണ് സീറ്റുകള്‍ നല്‍കുകയെന്ന് അഖിലേഷ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ അഖിലേഷുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന നിലപാടാണ് എടുത്തത്. വിവാദപരമായ പരാമര്‍ശങ്ങളൊന്നും നടത്തരുതെന്ന് കര്‍ശനമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം 25 സീറ്റുകള്‍ വേണമെന്ന തരത്തിലാണ് യുപിയില്‍ ചര്‍ച്ചകള്‍ നടന്നത്. ഇരുപത് സീറ്റുകള്‍ കുറയാനാവില്ലെന്ന കടുത്ത തീരുമാനമാണ് സംസ്ഥാന സമിതി എടുത്തത്. എസ്പിയുമായുള്ള സഖ്യം ഇരുപാര്‍ട്ടികളെയും സഹായിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

എസ്പിയുമായി ചേരുന്നതോടെ മുസ്ലീം വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും, ഇത് രണ്ട് പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ എസ്പി കടുത്ത സമ്മര്‍ദ തന്ത്രമാണ് പ്രയോഗിക്കുന്നത്. സഖ്യത്തിന് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യാനാണ് അഖിലേഷ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ സുതാര്യമാകട്ടെ എന്നാണ് ഇതിന് കോണ്‍ഗ്രസിന്റെ മറുപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+