ബിജെപി എത്ര സീറ്റ് നേടും? കേരളം അടക്കം നേട്ടമുണ്ടാവും; ജയശങ്കറിന്റെ പ്രവചനം ഇങ്ങനെ
ന്യൂഡല്‍ഹി: ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് നേടുമെന്ന് പ്രവചിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പല സംസ്ഥാനങ്ങളിലും, ബിജെപിയുടെ പരമ്പരാഗത കോട്ടയല്ലാത്ത ഇടങ്ങളിലും പിന്തുണ വര്‍ധിക്കുന്നതായി ജയശങ്കര്‍ എന്‍ഡിടിവിയോട് പറഞ്ഞു. എത്ര സീറ്റ് നേടുമെന്ന കാര്യത്തില്‍ പ്രവചനത്തിന് ഇല്ല.
എന്നാല്‍ ബിജെപിയുടെ ജനപ്രീതി വര്‍ധിക്കുന്നുണ്ട്. ജനങ്ങളുമായി സംവദിക്കാന്‍ തിരഞ്ഞെടുപ്പ് കാലത്ത് സാധിച്ചു. അതുകൊണ്ട് ബിജെപിക്കുള്ള പിന്തുണ വര്‍ധിച്ചുവെന്ന് പറയാന്‍ സാധിക്കും. ഭരണത്തിന് അനുകൂലമായ വികാരമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പല സംസ്ഥാനങ്ങളിലും അത് കാണാന്‍ സാധിക്കും.

കഴിഞ്ഞ വര്‍ഷം പല തവണ കേരളത്തില്‍ പോയിരുന്നു. തെലങ്കാനയും സന്ദര്‍ശിച്ചിരുന്നു. ഇതൊന്നും ബിജെപിയുടെ പരമ്പരാഗത കോട്ടയല്ല. പക്ഷേ ഇവിടെയെല്ലാം ബിജെപി പ്രവര്‍ത്തകരില്‍ വലിയ ഊര്‍ജം കാണാന്‍ സാധിച്ചുവെന്നും ജയശങ്കര്‍ പറഞ്ഞു.
ട്രെന്‍ഡ് പോസിറ്റീവായ രീതിയില്‍ ബിജെപിക്ക് അനുകൂലമാണ്. എന്റെ പരിയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണ്, സീറ്റുകളുടെ എണ്ണം വര്‍ധിക്കും, ഒരിക്കലും കുറയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കും. ഇത് എന്ത് അടിസ്ഥാനത്തിലാണെന്ന് പറയാം.
ബിജെപി ഒരു പ്രൊഫഷണല്‍ പാര്‍ട്ടിയാണ്. ഊഹങ്ങളില്‍ അല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ബൂത്ത് തലം മുതല്‍ ഞങ്ങള്‍ കാര്യങ്ങള്‍ പരിശോധിക്കാറുണ്ട്. അതിന് ശേഷമാണ് കാര്യങ്ങള്‍ പറയാറുള്ളത്. ഒരു സംസ്ഥാനത്ത് ഇത്രയധികം സീറ്റുകള്‍ നേടുമെന്ന് പറയുമ്പോള്‍, അതിനെ കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ടാവും.
370 എന്നത് മുദ്രാവാക്യം മാത്രമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ നമ്പര്‍ വെറുതെ പറഞ്ഞതല്ല. അതിലേക്ക് ഞങ്ങള്‍ എത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും ജയശങ്കര്‍ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ മുമ്പുള്ള പോലെ തന്നെ ബിജെപി കരുത്ത് കാണിക്കും. കേരളം അടക്കുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു ദേശീയ വിഷയമാണ്. ജനങ്ങള്‍ അത് മനസ്സിലാക്കി കൊണ്ട് വോട്ട് ചെയ്യും. മണിപ്പൂരിലെ കലാപങ്ങളൊന്ും മോദി സര്‍ക്കാരിനെ ബാധിക്കില്ല. അതുപോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി നല്‍കുന്നില്ലെന്ന വാദങ്ങളും വിലപ്പോവില്ല. പ്രാദേശി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ അതൊന്നും ബിജെപിയുടെ ഭൂരിപക്ഷത്തെ കുറയ്ക്കില്ല. എത്ര സീറ്റ് കിട്ടുമെന്ന് പറയാനാവില്ല. എന്നാല്‍ എല്ലാവരും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.
പത്ത് വര്‍ഷത്തെ മികച്ച ഭരണമാണ് ബിജെപിക്ക് മുന്നിലുള്ളത്. അത് ജനങ്ങള്‍ക്ക് ഭാവിയെ കുറിച്ചുള്ള പോസിറ്റീവായ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. ജനങ്ങളുടെ വികാരം സര്‍ക്കാരിനൊപ്പമാണ്. യുവാക്കള്‍ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഒരു വശത്ത് വികസിത ഭാരതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാം മോശമാണെന്ന് പറയുന്നവര്‍ മറുവശത്തുണ്ട്. അവരാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്. നിര്‍മാണ മേഖലയെ കഴിഞ്ഞ മുപ്പത് വര്‍ഷമായി അവഗണിച്ചതാണ്. എന്നാല്‍ അത് മാറി. മോദിക്ക് കാഴ്ച്ചപ്പാട് മാത്രമല്ല ഉള്ളത്, അത് നടപ്പാക്കാനുള്ള മികവുമുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications