Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹം ഉടനെ വേണ്ടി വരും..'; സഹോദരിയെ സാക്ഷിയാക്കി രാഹുല്‍ ഗാന്ധിയുടെ മറുപടി

റായ്ബറേലി: കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹക്കാര്യം പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജയ്പൂരിലെ മഹാറാണി കോളേജില്‍ വിദ്യാര്‍ത്ഥിനികളുമായുള്ള സംവാദത്തിനിടെ താന്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാര്‍ത്ഥി രാഹുലിനോട് ചോദിച്ചത്.

ഇതിന് വിവാഹത്തിന് ഇടം നല്‍കാതെ തന്റെ ജോലിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും വേണ്ടി താന്‍ പൂര്‍ണമായി അര്‍പ്പണബോധമുള്ളവനാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി മറുപടിയായി പറഞ്ഞത്. ഒരിക്കല്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച ഒരുപറ്റം സ്ത്രീകളും രാഹുലിന്റെ വിവാഹം സംബന്ധിച്ച് ചോദ്യമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഒരിക്കല്‍ കൂടി വിവാഹം സംബന്ധിച്ചുള്ള ചോദ്യത്തെ അഭിമുഖീകരിച്ചിരിക്കുകയാണ്.

Rahul Gandhi

ഉത്തര്‍പ്രദേശിലെ തന്റെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ ഒരു പൊതുപരിപാടിക്കിടെ രാഹുല്‍ ഗാന്ധി തന്റെ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണങ്ങളോട് തമാശയായാണ് പ്രതികരിച്ചത്. വോട്ടര്‍മാരുമായുള്ള സംഭാഷണത്തിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് വിവാഹം സംബന്ധിച്ച ചോദ്യമുയരുകയായിരുന്നു. എന്നാല്‍ ഇത് എന്താണ് എന്ന് രാഹുല്‍ ഗാന്ധിക്ക് ആദ്യം മനസിലായില്ല.

പിന്നീട് സദസിലുള്ളവരാണ് എപ്പോഴാണ് വിവാഹം എന്നാണ് ചോദിക്കുന്നത് എന്ന് മനസിലാക്കി കൊടുത്തത്. ഇതിന് 'എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടിവരും' എന്ന് പറഞ്ഞ് കൊണ്ട് രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ട് ചിരിയോടെ നടന്ന് പോകുകയായിരുന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഈ സമയം സദസിലുണ്ടായിരുന്നു.

അതേസമയം ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തിരഞ്ഞെടുപ്പുകളില്‍ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

ബിജെപിയുടെ പ്രതീക്ഷ തകര്‍ത്ത് ഉത്തര്‍പ്രദേശില്‍ ഇന്ത്യ സഖ്യത്തിന്റെ കൊടുങ്കാറ്റാണ് വീശുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു. 2019 ലേതിന് സമാനമായി ഇത്തവണയും രാഹുല്‍ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന കേരളത്തിലെ വയനാട്ടില്‍ ഇത്തവണയും രാഹുലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇതിനൊപ്പം റായ്ബറേലിയില്‍ നിന്നും ജനവിധി തേടുന്നു.

കോണ്‍ഗ്രസ് കോട്ടയായ അമേഠിയിലും റായ്ബറേലിയിലും യഥാക്രമം പ്രിയങ്ക ഗാന്ധിയും രാഹുലും മത്സരിച്ചേക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയുടെ സിറ്റിംഗ് സീറ്റായിരുന്നു റായ്ബറേലി. ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. ഇതോടെയാണ് പ്രിയങ്കയുടെ പേര് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ റായ്ബറേലിയില്‍ രാഹുലിനെയും അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെഎല്‍ ശര്‍മ്മയേയുമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+