കര്‍ണാടക കൈവിടുന്നത് ആത്മഹത്യാപരമാകും, തന്ത്രം മാറ്റി ബിജെപി.. പുതിയ നീക്കം ഇങ്ങനെ
ബെംഗളൂരു: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബി ജെ പി എം പിമാരില്‍ പലരും തെറിച്ചേക്കും. കര്‍ണാടകയിലെ പാര്‍ലമെന്റ് അംഗങ്ങളില്‍ പകുതിയോളം പേരെ മാറ്റാന്‍ ബി ജെ പി പദ്ധതിയിടുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇനി ബി ജെ പി സീറ്റ് നല്‍കിയേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
ഗംഗ-ഹവേരി, ബാംഗ്ലൂര്‍ നോര്‍ത്ത്, ബെല്ലാരി, റായ്ച്ചൂര്‍, ബെല്‍ഗാം, ബീജാപൂര്‍, മാണ്ഡ്യ, കോലാര്‍, ചിക്കബെല്ലാപൂര്‍, ചാമരാജനഗര്‍, ദാവന്‍ഗെരെ, തുംകൂര്‍, കൊപ്പല്‍ എന്നീ മണ്ഡലങ്ങളില്‍ നിലവിലെ എം പിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പ്രതീക്ഷിക്കാം. പ്രായാധിക്യം, മുന്‍ ടേമിലെ മോശം പ്രകടനം, ഭരണവിരുദ്ധ വികാരം തുടങ്ങിയ ആശങ്കകള്‍ പരിഹരിക്കാനുള്ള തന്ത്രപരമായ ശ്രമത്തിന്റെ ഭാഗമാണ് സിറ്റിംഗ് എം പിമാരെ മാറ്റാനുള്ള തീരുമാനം.

കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കര്‍ണാടകയില്‍ അവസരം നഷ്ടമായിരുന്നു. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ എം പിമാരുള്ളത് കര്‍ണാടകയിലാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ വിജയത്തെ ബാധിക്കുന്നതെന്തും ഒഴിവാക്കാനാണ് ബി ജെ പിയുടെ തീരുമാനം. കഴിഞ്ഞ നവംബറില്‍ ബി ജെ പി കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ വിജയേന്ദ്രയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കിയിരുന്നു.
ഇത്തവണ ദക്ഷിണേന്ത്യ പിടിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബി ജെ പി. അതിനാല്‍ കര്‍ണാടകയില്‍ നിന്ന് പരമാവധി സീറ്റ് നേടാനാണ് ബി ജെ പി ശ്രമിക്കുന്നത്. ആകെ 28 ലോക്‌സഭാ സീറ്റാണ് സംസ്ഥാനത്തുള്ളത്. 2019 ല്‍ ഇതില്‍ 25 ഉം ബി ജെ പിയായിരുന്നു നേടിയിരുന്നത്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് 2019 ല്‍ അക്കൗണ്ട് തുറക്കാനായിരുന്നില്ല.
തെലങ്കാനയില്‍ നാല് സീറ്റുകളില്‍ വിജയിക്കാനായിരുന്നു. എന്നാല്‍ 2019 ലെ അവസ്ഥ അല്ല ഇന്ന് ദക്ഷിണേന്ത്യയില്‍. ഇന്ന് അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ബി ജെ പി ഇതര സര്‍ക്കാരാണ്. കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ആണ് അധികാരത്തില്‍. കേരളത്തില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫും തമിഴ്‌നാട്ടില്‍ ഡി എം കെയുമാണ് അധികാരത്തിലുള്ളത്. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്.












Click it and Unblock the Notifications